ശില്പ ഷെട്ടിയെ കണ്ട് അമ്പരന്ന് ഇരിക്കുകയാണ് ആരാധകര്‍. എന്താണ് കാര്യമെന്ന് അല്ലേ. അവര്‍ ബാര്‍ബി വേഷത്തില്‍ അതിസുന്ദരിയായിരിക്കുന്നു എന്നതാണ് അതില്‍ പ്രധാനകാര്യം. തന്റെ ആരോഗ്യവും സൗന്ദര്യവുമൊക്കെ സംരക്ഷിക്കുന്ന കാര്യത്തില്‍ ശില്പ വളരെയധികം ശ്രദ്ധിക്കാറുണ്ട്. ഇപ്പോള്‍ അവര്‍ വസ്ത്രധാരണത്തില്‍ പുതിയ കാല നടിമാരെ പിന്നിലാക്കിയിരിക്കുകയാണ്. സ്ട്രാപ്ലെസ് ഗാബി ചാര്ബാച്ചി ഗൗണിലാണ് താരം ഇക്കുറി എത്തിരിക്കുന്നത്. ഗ്ലോസി പിങ്ക് നിറത്തിലുള്ള വസ്ത്രത്തില്‍ താരം ബാര്‍ബി ഗേളിനെ ഓര്‍മ്മപ്പെടുത്തുന്നുണ്ടായിരുന്നു. വസ്ത്രത്തന്റെ അല്‍പ്പം ഉയര്‍ന്ന സ്ലീറ്റും നെക്ക് ലൈനിലുള്ള ഡിസൈനും ശില്പയുടെ സ്റ്റൈയില്‍ തന്നെ മാറ്റുന്നുണ്ട്.
ഓഫ് ഷോള്‍ഡറും വസ്ത്രത്തിന്റെ അരികുകളില്‍ പ്രത്യേക ഡിസൈന്‍ പാറ്റേണും ഈ ഗാബി ചാര്ബാചി ഗൗണിന് ഉണ്ട്. യഥാര്‍ത്ഥത്തില്‍ അത് ഒരു ഫുള്‍ ലെങ്ത് ഗൗണ്‍ ആണ് എങ്കിലും തുടയുടെ മധ്യഭാഗം വരെ ഉയര്‍ന്നു നില്ക്കുന്ന സ്ലീറ്റ് ഗൗണിന്റെ സ്റ്റൈയില്‍ പൂര്‍ണമായും മാറ്റുന്നുണ്ട്. മാത്രമല്ല ഗ്ലോസി പിങ്ക് വസ്ത്രം ധാരാളം ഞെറിവുകളോടു കൂടിയതാണ്. മെറ്റാലിക്ക് പിങ്ക് ഹീലുകളാണ് അവര്‍ ധരിച്ചിരുന്നത്. അന്മോള് ജ്വലേഴ്സില് നിന്നുള്ള ട്രിപ്പിള്‍ ലേയേര്‍ഡ് ഡയമണ്ട് നെക്ലെയിസും ബ്രേസ്ലെറ്റുമാണ് നടി വസ്ത്രത്തിനൊപ്പം തിരഞ്ഞെടുത്തത്. പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കും ബ്രൗണ്‍ ഐഷാഡോയും ബ്ലഷും ശില്പയെ കൂടുതല്‍ മനോഹരിയാക്കി. പതിവുപോലെ മുടി ചുരുളുകളാക്കി തുറന്നിടുന്ന ഹെയര്സ്റ്റൈയിലാണ് ശില്പ സ്വീകരിച്ചത്.