Celebrity

അനുയോജ്യനായ വരനെ കണ്ടെത്താന്‍ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് കുവൈത്തി നടി

കുവൈത്ത് ; തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയയിലെ ഫോളോവേഴ്‌സിനോട് അഭ്യര്‍ത്ഥിച്ച് ഗായികയും നടിയുമായ ശംസ് അല്‍കുവൈതിയ്യ. അഭ്യര്‍ത്ഥന നടത്തിയത് ഇന്‍സ്റ്റഗ്രാമിലെയും സ്‌നാപ് ചാറ്റിലെയും എക്‌സ് പ്ലാറ്റ്‌ഫോമിലെയും ഫോളോവേഴ്‌സിനോടാണ് . ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് രാജ്യന്തര മാധ്യമങ്ങളാണ്. എന്നാല്‍ ഈ പോസ്റ്റിന് പിന്നാലെ ചിലര്‍ നടിയെ പരിഹസിച്ച് രംഗത്തെത്തി.

എന്നാല്‍ മറ്റ് ചിലരാവട്ടെ താരത്തിനെ നല്ല കുടുംബ ജീവിതം ലഭിക്കാന്‍ ആശംസിക്കുകയും ചെയ്തു. തന്റെ രണ്ടാം വയസ്സില്‍ തന്നെ ശംസിന് പിതാവിനെ നഷ്ടമായിരുന്നു. പിന്നാലെ മാതാവ് കുവൈത്ത് പൗരനെ വിവാഹം കഴിക്കുകയായിരുന്നു. രണ്ടാനച്ഛനോടൊപ്പം കുവൈത്തില്‍ കഴിഞ്ഞിരുന്ന ശംസ് സൗദി കുവൈത്ത് പൗരത്വങ്ങള്‍ ഒഴിവാക്കിയതായി 2015 ല്‍ അറിയിച്ചിരുന്നു.

സൗന്ദര്യവർദ്ധക വസ്തുക്കളുടെ അമിതമായ ഉപയോഗത്തെക്കുറിച്ച് പെൺകുട്ടികളോട് ഉപദേശിച്ചുകൊണ്ടുള്ള താരത്തിന്റെ പരാമര്‍ശങ്ങള്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. സൗന്ദര്യവർദ്ധക വസ്തുക്കൾ ഉപയോഗിക്കുന്നതിൽ നിന്ന് പൂർണമായി വിട്ടുനിൽക്കാൻ താൻ ഉദ്ദേശിക്കുന്നില്ലെന്നും താൻ ഒരു കലാകാരിയായതിനാൽ ചിലപ്പോൾ അങ്ങനെ ചെയ്തേക്കാമെന്നും തന്റെ സ്വകാര്യ സ്‌നാപ്ചാറ്റ് അക്കൗണ്ടിലെ വീഡിയോയിൽ അവര്‍ പറഞ്ഞിരുന്നു.