Movie News

ഈഗോ ; ‘ശക്തിമാന്‍’ സിനിമയും വിട്ട് രണ്‍വീര്‍, രണ്ടുവര്‍ഷം പോയെന്ന് ബേസില്‍

ഹിറ്റ് ടെലിവിഷന്‍ ഷോ ശക്തിമാന്റെ ഓണ്‍-സ്‌ക്രീന്‍ പതിപ്പിനെ ‘ഈഗോ ’ ബാധിച്ചു. മലയാളത്തിന്റെ പ്രിയപ്പെട്ട നടനും സംവിധായകനുമായ ബേസില്‍ ജോസഫിന്റെ ബോളിവുഡ് അരങ്ങേറ്റമായ രണ്‍വീര്‍ സിംഗുമായുള്ള പ്രൊജക്ട് തന്നെ ഉപേക്ഷിക്കുന്ന നിലയിലായിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ . മുകേഷ് ഖന്ന അഭിനയിച്ച ഐക്കണിക് ടിവി ഷോയുടെ സിനിമാ പതിപ്പായ രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ഹീറോ ചിത്രം, രണ്‍വീറും സംവിധായകന്‍ ബേസില്‍ ജോസഫും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഉപേക്ഷിച്ചെന്നാണ് ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ബോളിവുഡിന്റെ ഊതിപ്പെരുപ്പിച്ച ഈഗോകള്‍, ഉയര്‍ന്ന ബജറ്റ്, മറ്റ്തടസ്സങ്ങള്‍ എന്നിവയില്‍ സംവിധായകന്‍ നിരാശനായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഈ സിനിമയുടെ നാലിലൊന്ന് ബജറ്റ് കൊണ്ടാണ് മലയാളത്തില്‍ വന്‍ ഹിറ്റായ ടൊവീനോ നയകനായ മിന്നല്‍മുരളി ഉണ്ടാക്കിയത്. അതുകൊണ്ടു തന്നെ അതിന്റെ നാലിരട്ടി മുടക്കുമുതല്‍ വരുന്ന ശക്തിമാന്‍ ബേസിലിന് അനായാസം ചെയ്യാവുന്ന സിനിമയായിരുന്നു. സിനിമ തന്റെ രണ്ടു വര്‍ഷത്തെ സമയവും നഷ്ടപ്പെടുത്തിയതായി ബേസില്‍ പറഞ്ഞു.

അതേസമയം വന്‍ ബജറ്റില്‍ ഉണ്ടായേക്കാവുന്ന മുന്നാമത്തെ ചിത്രമാണ് രണ്‍വീര്‍സിംഗിന് നഷ്ടമായിരിക്കുന്നത്. നേരത്തേ എസ്എല്‍ബിയുടെ ലവ് & വാര്‍, ബൈജു ബാവ്ര, പ്രശാന്ത് വര്‍മ്മയുടെ രാക്ഷസ എന്നിവയില്‍ നിന്ന് മുമ്പ് ഒഴിവാക്കപ്പെട്ടിരുന്നു. മറുവശത്ത് രണ്‍വീറിന്റെ ഭാര്യ ദീപികയ്ക്കും വന്‍ സിനിമകള്‍ നഷ്ടമാകുകയാണ്. കല്‍ക്കി തുടര്‍ഭാഗത്തില്‍ നിന്ന് ദീപിക പദുക്കോണിനെ അടുത്തിടെയാണ് ഒഴിവാക്കിയത്.

നിര്‍മ്മാതാക്കള്‍ക്ക് ധാരണയിലെത്താന്‍ കഴിയാത്തതിന്റെ ഒരു കാരണം ദീപികയുടെ പ്രതിഫല വര്‍ദ്ധനവ് ആണെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. അതേസമയം, വിവാദത്തെക്കുറിച്ച് നേരിട്ട് സംസാരിക്കാതെ, രണ്ട് കൈകളും പരസ്പരം പിടിച്ചിരിക്കുന്ന ഒരു ഫോട്ടോ ഡിപി പോസ്റ്റ് ചെയ്തു. കിംഗിന്റെ ഷൂട്ടിംഗ് ആരംഭിച്ചതായി ആരാധകരെ അറിയിക്കാനാണ് അവര്‍ ഉദ്ദേശിച്ചത്.

അടുത്തിടെയാണ്, സംവിധായകനും നടനുമായ അനുരാഗ് കശ്യപ്, താനും ബേസിലും നേരിടുന്ന വെല്ലുവിളികളെക്കുറിച്ച് ഹിന്ദി സിനിമാ വ്യവസായത്തില്‍ നിലനില്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്ന ആളുകളുടെ അഹങ്കാരത്തെക്കുറിച്ചും വെളിപ്പെടുത്തിയത്. സൂപ്പര്‍ഹീറോ ചിത്രത്തിന് ബോളിവുഡില്‍ രണ്ട് വര്‍ഷം പാഴാക്കിയെന്ന് ബേസില്‍ തന്നോട് പറഞ്ഞതായി ഒരു അഭിമുഖത്തില്‍ അനുരാഗ് കശ്യപ് പറഞ്ഞു. എനിക്ക് ഇവിടെ നില്‍ക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കിയാണ് താന്‍ ബോളിവുഡ് വിട്ടതെന്നും അയാള്‍ ഇവിടെ രണ്ട് വര്‍ഷം പാഴാക്കിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു.