ഷാഹിദ് കപൂറിന്റെയും മീറ രജ്പുത്തിന്റെയും മകന്‍ സെയ്ന്‍ കപൂറിന് ചൊവ്വാഴ്ച അഞ്ച് വയസ് തികഞ്ഞു. ഇന്‍സ്റ്റ്രഗാമില്‍ ചിത്രത്തിനൊപ്പം ഒരു ചെറു കുറിപ്പോടെ മകന് മീറ പിറന്നാള്‍ ആശംസകള്‍ അറിയിക്കുകയായിരുന്നു. ചിത്രത്തിന് താഴെ മിറയുടെ സുഹൃത്തുക്കളും ഫോളോേവഴ്‌സും കുടുംബാംഗങ്ങളുമൊക്കെ ആശംസകളുമായി എത്തി. ചിലര്‍ അച്ഛനെപോലെ തന്നെയാണ് മകന്‍ എന്നാണ് കമന്റ് ചെയ്തത്. ചിലര്‍ സെയ്‌നെ ചോട്ടാ ഷാഹിദ് എന്നും വിളിക്കുന്നുണ്ടായിരുന്നു. 2015-ല്‍ വിവാഹിതരായ ഷാഹിദിനും മിറയ്ക്കും മിഷ എന്ന പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. മിറയും ഷാഹിദും ഇടയ്ക്ക് ഇരുവരുടെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. വ്യക്തിപരമായി ലളിത ജീവിതം നയിക്കാനും സാധാരണക്കാരെപോലെ തുടരാനും ആണ് താന്‍ ആഗ്രഹിക്കുന്നത് എന്ന് മുമ്പ് ഒരു അഭിമുഖത്തില്‍ ഷാഹിദ് പറഞ്ഞിരുന്നു. അതു കൊണ്ട് തന്നെ തന്റെ കുട്ടികളെ സാധാരണക്കാരന്റെ മക്കളെ പോലെ വളര്‍ത്താനാണ് ശ്രമിക്കുന്നത് എന്നും ഷാഹിദ് പറയുന്നു. അവരുടെ ചിത്രങ്ങള്‍ സോഷില്‍ മീഡിയയില്‍ പങ്കു വച്ച് അവരുടെ സ്വകാര്യത നഷ്ടപ്പെടുത്താന്‍ തനിക്ക് താല്‍പര്യം ഇല്ല എന്നും മുമ്പ് ഷാഹിദ് സൂചിപ്പിച്ചിരുന്നു.
