Celebrity

സൂപ്പര്‍സ്റ്റാര്‍ ഷാരൂഖിനെ ‘കൈകാര്യം’ ചെയ്യുന്നത് പൂജാ ദദ്‌ലാനി ; ഒരു മാസം ശമ്പളം വാങ്ങുന്നത് 70 ലക്ഷം

ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്റെ കരിയര്‍ കൈകാര്യം ചെയ്യുന്നതിന് പേരുകേട്ട ഹിന്ദി ചലച്ചിത്ര വ്യവസായത്തിലെ ഏറ്റവും സ്വാധീനമുള്ളതും വിജയിച്ചതുമായ മാനേജര്‍മാരില്‍ ഒരാളാണ് പൂജ ദദ്‌ലാനി. വര്‍ഷങ്ങളായി, സിനിമകള്‍, അദ്ദേഹത്തിന്റെ പ്രൊഡക്ഷന്‍ ഹൗസായ റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ്, ഐപിഎല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നിവ ഉള്‍പ്പെടുന്ന അദ്ദേഹത്തിന്റെ പ്രൊഫഷണല്‍ സംഭവവികാസങ്ങള്‍ കൈകാര്യം ചെയ്യുന്നത് അവരാണ്. മാസം 70 ലക്ഷം രൂപയാണ് പൂജയ്ക്ക് സൂപ്പര്‍താരം നല്‍കുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പൂജ ദദ്‌ലാനിയ്ക്ക് വാര്‍ഷികശമ്പളം 7-9 കോടി രൂപയാണ്. സൂപ്പര്‍സ്റ്റാര്‍ പൂജയില്‍ അര്‍പ്പിക്കുന്ന വിശ്വാസ തെളിവാണ്. ഒരു പതിറ്റാണ്ടായി ഷാരൂഖിനൊപ്പമുള്ള പൂജയാണ് താരത്തിന്റെ പ്രൊജക്ടും പരസ്യക്കരാറുകളുമെല്ലാം കൈകാര്യം ചെയ്യുന്നത്. ഷാരൂഖിന് ഒഴിച്ചുകൂടാന്‍ കഴിയാത്ത വ്യക്തിത്വമായി ഇതിനകം പൂജ മാറിയിട്ടുണ്ട്. ഷാരൂഖിന്റെ ആന്തരീകവൃത്തത്തിലെ അവിഭാജ്യ ഘടകമായ പൂജ പല പരിപാടികളിലും താരത്തെ അനുഗമിക്കുകയും താരത്തിന്റെ ദൈനംദിന പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.

താരത്തിന്റെ പ്രൊഫഷണല്‍ ഇടപെടലുകളുടെ തന്ത്രപരമായ ആസൂത്രണവും നിര്‍വ്വഹണവും പൂജയാണ് ചെയ്യുന്നത്. പൂജയുടെ വ്യക്തിജീവിതവും ശ്രദ്ധേയമാണ്. 2008 ല്‍ ലിസ്റ്റ ജുവല്‍സിന്റെ ഡയറക്ടര്‍ ഹിതേഷ് ഗുര്‍നാനിയെ വിവാഹം കഴിച്ച പൂജ കുടുംബജീവിതം മനോഹരമായി കൈകാര്യം ചെയ്യുന്നു. ദിയാ മിര്‍സയുടെ രണ്ടാമത്തെ ഭര്‍ത്താവ് വൈഭവ് രേഖിയുടെ ബന്ധു കൂടിയായ പൂജ ബോളിവുഡ് സിനിമാ വ്യവസായത്തിലെ ശ്രദ്ധേയരായ വ്യക്തികളുമായി ബന്ധപ്പെട്ടിരിക്കുന്നു. ഷാരൂഖ് ഖാനുമായുള്ള ദീര്‍ഘകാല കരിയര്‍ ആരംഭിക്കുന്നതിന് മുമ്പ് നടി ദീപിക പദുക്കോണിന്റെ സ്റ്റാഫായിരുന്നു പൂജയെന്ന് അടുത്തിടെ പ്രശസ്ത ചലച്ചിത്ര സംവിധായിക ഫറാ ഖാന്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.

ബോളിവുഡിന്റെ പുറത്തുനിന്നും വന്നൊരാള്‍ എന്ന നിലയില്‍ ഷാരൂഖിന്റെ വിജയകരമായ യാത്രയില്‍ പൂജാദദ്‌ലാനി നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. പൂജ ദദ്‌ലാനിയുടെ അചഞ്ചലമായ അര്‍പ്പണബോധവും തന്ത്രപരമായ മാനേജ്‌മെന്റും ഉള്‍പ്പെടെ, ചുറ്റുമുള്ള പിന്തുണാ സംവിധാനമാണ് അദ്ദേഹത്തിന്റെ വിജയത്തിന്റെ ഭൂരിഭാഗവും. സമകാലീനരായ പലരും വീണുപോയിട്ടും ഷാരൂഖ് ഖാന്റെ പ്രശസ്തി വര്‍ഷങ്ങളായി കറ പുരളാതെ നിലനില്‍ക്കുന്നതിന് ഒരു കാരണവും പൂജയാണ്. സഹതാരങ്ങളില്‍ പലരും ഗോസിപ്പുകളില്‍ വീഴുമ്പോഴും അദ്ദേഹത്തിന്റെ കരിയറിനെ ബാധിക്കാന്‍ സാധ്യതയുള്ള അപകടങ്ങളില്‍ നിന്ന് താരത്തെ വളരെ വിദഗ്ദ്ധമായി മാറ്റി നിര്‍ത്തുന്നത് പൂജയുടെ ഇടപെടലാണ്്.