Featured Movie News

26 ദിവസത്തിനിടയില്‍ ജവാന്‍ നേടിയത് എത്ര കോടിയെന്ന് അറിയാമോ?

ഷാരൂഖ് ഖാന്‍, നയന്‍താര, വിജയ് സേതുപതി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തി ബോക്‌സ് ഓഫീസില്‍ സുപ്പര്‍ ഹിറ്റായ ചിത്രമാണ് ജവാന്‍. ചിത്രം ഇതുവരെ ഇന്ത്യല്‍യില്‍ നിന്ന് 612 കോടി രൂപ നേടിയെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ആഴ്ചയില്‍ തന്നെ ജവാന്‍ ഇന്ത്യയില്‍ നിന്ന് 389 കോടി കളക്ട് ചെയ്തിരുന്നു. ചിത്രത്തില്‍ സഞജയ് ദത്തും ദീപിക പദുക്കോണും അഥിതി വേഷത്തിലാണ് എത്തുന്നത്. പ്രിയമണി, സന്യ മല്‍ഹോത്ര, റിധി ദോഗ്രാ, ലെഹര്‍ ഖാന്‍, സഞ്ഡിത ഭട്ടാചര്യ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്. ജവാനില്‍ ഇരട്ട വേഷത്തിലണ് ഷാരുഖ് എത്തുന്നത് വിക്രം റാത്തോഡിനെയും മകന്‍ ആസാദിനെയും ഷാരുഖ് അവതരിപ്പിക്കുന്നു. കോവിഡിലെ പ്രതിസന്ധികള്‍ മൂലം നാല് വര്‍ഷമാണ് ജവാന്റെ നിര്‍മാണം നീണ്ടുപോയത്. ചിത്രത്തിന്റെ വിജയത്തിന് ശേഷം അണിയറപ്രവര്‍ത്തകര്‍ മുംബൈയില്‍ നടത്തിയ വാര്‍ത്ത മ്മേളനത്തില്‍ ഇതുസംബന്ധിച്ച് ഷാരുഖിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇതൊരു ആഘോഷമാണ്, ഒരു സിനിമയ്‌ക്കൊപ്പം വര്‍ഷങ്ങളോളം ജീവിക്കാന്‍ നമുക്ക് അപൂര്‍വമായേ അവസരം ലഭിക്കുയുള്ളു. ഈ സിനിമയില്‍ ഒരുപാട് പേര്‍ ഉള്‍ക്കൊള്ളുന്നു. പ്രത്യേകിച്ച് ദക്ഷിണേന്ത്യയില്‍ നിന്നുള്ളവര്‍ മുംബൈയില്‍ വന്ന് സ്ഥിരതാമസമാക്കിയവര്‍ അവെരാക്കെ കഴിഞ്ഞ നാല് വര്‍ഷമായി ഈ സിനിമയ്ക്കായി അഹോരാത്രം പ്രയ്തിനിക്കുന്നവരാണെന്ന് ഷാരുഖ് പറയുന്നു.