Health

കോവിഡിനെ അതിജീവിച്ചവരില്‍ ഹൃദ്രോഗ സാധ്യത കൂടുതല്‍: ഞെട്ടിക്കുന്ന പഠനം

ലോകത്തെ നടുക്കിയ മഹാമാരിയായിരുന്നു കോവിഡ്. അതുകൊണ്ട് തന്നെ കോവിഡ് പിടിപെടാത്തവരും കുവായിരിക്കും. ഗുരുതരമായ കോവിഡ് 19-നെ അതിജീവിച്ചവര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തേയ്ക്ക് എങ്കിലും ഹൃദ്രോഗ സാധ്യത 2 മുതല്‍ 3 മടങ്ങ് വരെ കൂടുതലായിരിക്കും എന്ന് എയിംസിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.അംബുജ് റോയി പറയുന്നു. ഗുരുതര കോവിഡ് 19 അതിജീവിച്ചവര്‍ക്ക് സാധാരണ ഹൃദ്രോഗികളെ അപേക്ഷിച്ച് അപകട സാധ്യത കൂടുതലാണ്.

രോഗം വരാതിരിക്കാന്‍ അവര്‍ ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡോ. അംബുജ് റോയി വ്യക്തമാക്കുന്നു. ഇവര്‍ പ്രമേഹം, രക്തസമ്മര്‍ദ്ദം കൊളസ്‌ട്രോള്‍ എന്നിവയ്ക്ക് കൃത്യമായ ചികിത്സ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കണം. തെറ്റായ ഭക്ഷണക്രമം വ്യായാമക്കുറവ്, പുകയില ഉപയോഗം, അനിയന്ത്രിതമായ ഉയര്‍ന്ന രക്തസമ്മര്‍ദം, സമ്മര്‍ദം, പൊണ്ണത്തടി തുടങ്ങിയ ഒന്നിലധികം കാരണങ്ങളാല്‍ ഇന്ത്യയില്‍ ഹൃദയാഘാതം വര്‍ദ്ധിക്കുന്നു എന്ന് ഡോ. അംബുഡ് റോയി വ്യക്തമാക്കി.

ഇന്ത്യയില്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ഉണ്ടായ ജീവിതശൈലി മാറ്റങ്ങള്‍ ജനസംഖ്യയില്‍ ഹൃദ്രോഗികളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. ഉദാഹരണത്തിന് പുകവലി, ഇ സിഗരറ്റിന്റെ ഉപയോഗം, എന്നിവ യുവാക്കള്‍ക്കിയില്‍ വര്‍ധിക്കുകയും ഇത് അപകടങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തി പതിവായി വ്യായാമം ചെയ്ത് പുകവലിക്കാതെ ജീവിതസമ്മര്‍ദങ്ങള്‍ നിയന്ത്രിച്ചാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാന്‍ കഴിയുമെന്ന് ഡോക്ടര്‍ പറയുന്നു.