നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം.
മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് ഊരിയപ്പോള്‍ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ഞെട്ടിയെന്നും ബാബു നമ്പൂതിരി പറയുന്നു.
“മമ്മൂട്ടിയും മോഹൻലാലും എല്ലാ റോളും ചെയ്ത് കഴിഞ്ഞു. തമിഴിലൊക്കെ രജിനീകാന്തൊക്കെ അദ്ദേഹത്തിന് പറ്റിയ വേഷമെ ഏറ്റെടുക്കൂ. ഓടി നടന്ന് അഭിനയിക്കുന്നില്ലല്ലോ. സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ അദ്ദേഹത്തിന് യാതൊരു മടിയും ഇല്ല. എന്റെ തലയും താടിയും രൂപവും ഇങ്ങനെയൊക്കെയാണെന്ന് അദ്ദേഹം ധൈര്യത്തോടെ കാണിക്കും. അതാണ് ആളുകള്‍ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടിയും മോഹൻലാലും വിഗ്ഗൊന്നുമില്ലാതെ ഇറങ്ങി നടക്കണം. അതാണ് ചെയ്യേണ്ടതെന്നാണ് ഞാൻ പറയുന്നത്.
കിടക്കുമ്പോൾ മാത്രം വിഗ് ഊരിവെക്കുന്നവരാണ് നമ്മുടെ പല ആര്‍ട്ടിസ്റ്റുകളും. ആണുങ്ങളും പെണ്ണുങ്ങളും. മുടിയില്ലായ്മ കാണിക്കുന്നതില്‍ പ്രശ്നം ഇല്ലെന്ന് കാണിക്കുന്നത് നടൻ സിദ്ദിഖ് മാത്രമാണ്. മോഹൻലാല്‍ തന്റെ സ്വരൂപം ലാലു അലക്സിന് മുന്നില്‍ കാണിച്ചിരുന്നതായി കേട്ടിട്ടുണ്ട്.
താൻ എന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ അല്ലേയെന്ന് സ്വയം പറഞ്ഞ് വിഗ് മാറ്റിയത്രേ. കര്‍ത്താവേ എന്ന് പറഞ്ഞ് ഓടിയെന്ന് ലാലു എന്നോട് ഒരിക്കല്‍ സംസാരത്തിന് ഇടയില്‍ പറഞ്ഞിട്ടുണ്ട്. മോഹൻലാല്‍ വിഗ് വെക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. മമ്മൂട്ടി സദാസമയവും വിഗ്ഗിലാണ്. മമ്മൂട്ടിക്ക് പ്രായമായല്ലോ. താരങ്ങള്‍ അവരുടെ സൗന്ദര്യത്തെ കുറിച്ച് ഭയങ്കര കോണ്‍ഷ്യസാണ്. നടൻമാര്‍ രജനിയെ കണ്ട് പഠിക്കട്ടെ… ” ബാബു നമ്പൂതിരി പറയുന്നു.