മുംബൈ: നടി ശില്‍പ്പാ ഷെട്ടി കുന്ദ്രയുടെ മുംബൈയിലെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. റെസ്‌റ്റോറന്റ് ശൃംഖലയായ ബസ്‌റ്റിയനുമായി ബന്ധപ്പെട്ട കേസിലാണ് റെയ്‌ഡ്. 2014ല്‍ സ്‌ഥാപിക്കപ്പെട്ട ബ്രാന്‍ഡിന്റെ സഹ ഉടമയാണ് ശില്‍പ്പാ ഷെട്ടി.
ഈ കേസിന്റെ ഭാഗമായി ബംഗളൂരുവിലെ ചില സ്‌ഥലങ്ങളിലും ആദായ നികുതി ഉദ്യോഗസ്‌ഥര്‍ പരിശോധന നടത്തി.
ബംഗളുരുവില്‍ നിയമപരമായ സമയപരിധി കഴിഞ്ഞിട്ടും പ്രവര്‍ത്തിച്ച ബസ്‌റ്റിയന്‍ ഗാര്‍ഡന്‍ സിറ്റി എന്ന റെസ്‌റ്റോറന്റിനെതിരേ ബംഗളുരു പോലീസ് കഴിഞ്ഞ ദിവസം മുമ്പ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‌ഡ്.
നടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കും എതിരെ 60 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് ആരോപിച്ച് ഒരു വ്യവസായി പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ദമ്പതികള്‍ക്കെതിരേ മുംബൈ പോലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേസെടുത്തിട്ടുണ്ട്.




