Lifestyle

മനുഷ്യര്‍ നിലനില്‍ക്കാന്‍ മലമൂത്ര വിസര്‍ജ്ജം ശീതീകരിച്ച് സൂക്ഷിക്കുന്നു…! നൂറുവര്‍ഷത്തിന് ശേഷം മാനവരാശി ഇല്ലാതായേക്കം

നൂറുവര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യരാശിയുടെ അവസാനത്തിന് കാരണമായേക്കാവുന്ന ഒരു ദുരന്തം മുന്നില്‍ക്കണ്ട് ശാസ്ത്രജ്ഞര്‍ മനുഷ്യന്റെ മലമൂത്ര വിസര്‍ജ്യങ്ങള്‍ക്ക് ശീതീകരിച്ച് സൂക്ഷിക്കുന്നു. സൂറിച്ച് സര്‍വകലാശാലയിലെ ഡൂംസ്‌ഡേ വോള്‍ട്ടിന്റെ മൈക്രോബയോട്ട വോള്‍ട്ട് എന്ന പദ്ധതിക്ക് കീഴില്‍ 2029 ഓടെ 10,000 സാമ്പിളുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യമിടുന്നത്.

ഭാവിയില്‍ ഒരു ദുരന്തം ഉണ്ടായാല്‍ മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയുന്ന സൂക്ഷ്മാണുക്കളെ സംരക്ഷിക്കുകയാണ് പരിപാടിയുടെ ഉദ്ദേശം. നിലവില്‍ സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്ന പരിപാടി കൂടുതല്‍ വിജയപ്രദമാക്കാന്‍ തണപ്പുള്ള കാനഡ പോലെയുള്ള പ്രദേശങ്ങളും തേടുകയുമാണ്. മനുഷ്യ വിസര്‍ജ്ജ്യത്തിന് പുറമേ, സംഭരണശാലയില്‍ 200 തരം പുളിപ്പിച്ച ഭക്ഷണങ്ങളും ഉണ്ട്, കാരണം അവ ‘കുടലിന് അനുയോജ്യമായ’ സൂക്ഷ്മാണുക്കളാല്‍ നിറഞ്ഞിരിക്കുന്നു.

ശേഖരത്തില്‍ പരിസ്ഥിതി സൂക്ഷ്മാണുക്കളെ ചേര്‍ക്കാനും സംഘം പദ്ധതിയിടുന്നു. മനുഷ്യരിലും മൃഗങ്ങളിലും സസ്യങ്ങളിലും പരിസ്ഥിതിയിലും കാണപ്പെടുന്ന സൂക്ഷ്മാണുക്കളുടെ ബാക്കപ്പ് പകര്‍പ്പുകള്‍ ഉണ്ടായിരിക്കുക എന്നതാണ് ദീര്‍ഘകാല പദ്ധതി, അങ്ങനെ അവ എപ്പോഴെങ്കിലും രോഗങ്ങള്‍ ചികിത്സിക്കുന്നതിനും, മെഡിക്കല്‍ ഗവേഷണത്തിനും, ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുന്നതിനും ഉപയോഗിക്കാം.

‘പരമ്പരാഗത കൃഷി, മനുഷ്യര്‍ മൂലമുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പെര്‍മാഫ്രോസ്റ്റിന്റെ ഉരുകല്‍, ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം എന്നിവ സൂക്ഷ്മജീവികളെ വളരെയധികം നശിപ്പിക്കുന്നതിനാല്‍ ഭാവിയില്‍ അവയെ രക്ഷിക്കേണ്ടി വന്നേക്കാം.’ സംഘം എഴുതി. അതേസമയം ഇത് ഒരു പുതിയ പദ്ധതിയല്ല, 2018 ല്‍ ആരംഭിച്ചു. എന്നിരുന്നാലും, ഇത് പരീക്ഷണ ഘട്ടത്തില്‍ മാത്രമായിരുന്നു, ലോകമെമ്പാടുമുള്ള വിസര്‍ജ്ജ്യവും പുളിപ്പിച്ച ഭക്ഷണങ്ങളും ശേഖരിച്ച് കയറ്റുമതി ചെയ്യുന്നതിന്റെ സാധ്യതകള്‍ ശാസ്ത്രജ്ഞര്‍ മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു.

നോര്‍വേയിലെ ‘ഡൂംസ്‌ഡേ’ സ്വാല്‍ബാര്‍ഡ് ഗ്ലോബല്‍ സീഡ് വോള്‍ട്ടിലാണ് മൈക്രോബയോട്ട വോള്‍ട്ട് ആരംഭിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിളകളുടെ ജനിതക വൈവിധ്യം സംരക്ഷിക്കുന്നതിനായി ഈ നിലവറയില്‍ ഏകദേശം 1.3 ദശലക്ഷം സസ്യ സാമ്പിളുകള്‍ സൂക്ഷിക്കുന്നു. അതേസമയം, സ്വിസ് നിലവറയില്‍ നിലവില്‍ ബെനിന്‍, ബ്രസീല്‍, എത്യോപ്യ, ഘാന, ലാവോസ്, തായ്ലന്‍ഡ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള 1,204 മലം സാമ്പിളുകളും 190 ഭക്ഷ്യ സാമ്പിളുകളും ഉണ്ട്. അവ മൈനസ് 80 ഡിഗ്രി സെല്‍ഷ്യസിലാണ് സൂക്ഷിച്ചിരിക്കുന്നത്. നിലവറ ‘ഭാവി തലമുറകളോടുള്ള ബാധ്യത’ ആണെന്നും 100 വര്‍ഷത്തിനുശേഷം ഒരു വലിയ ദുരന്തം തടയാന്‍ ഈ സൂക്ഷ്മാണുക്കള്‍ക്ക് കഴിയുമെന്നും ബ്ലേസര്‍ വിശ്വസിക്കുന്നു.