ആണ്‍കുഞ്ഞിനെ ഗര്‍ഭം ധരിക്കാനായി ബ്രിട്ടീഷ് ഗണിത ശാസ്ത്രജ്ഞ പങ്കിട്ട ‘പൊടിക്കൈ’ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇന്‍സ്റ്റഗ്രാമിലൂടെ പ്രഫസര്‍ ഹന്ന ഫ്രൈയാണ് കണക്കുകള്‍ ഉദ്ധരിച്ച് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്.
രണ്ട് ലോകാമഹായുദ്ധങ്ങള്‍ക്ക് ശേഷവും ബ്രിട്ടനില്‍ ആണ്‍കുട്ടികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് അടിസ്ഥാനമാക്കിയായിരുന്നു ഹന്ന ഇക്കാര്യം വിശദീകരിച്ചത്. അവര്‍ പഠന വിധേയമാക്കിയത് ഇംഗ്ലണ്ടിലെയും വെയില്‍സിലെയും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ജനന നിരക്കാണ്. ഒന്നാം ലോകയുദ്ധത്തിന് ശേഷവും രണ്ടാം ലോകയുദ്ധത്തിന് ശേഷവും ഇക്കാര്യം പ്രകടമാണെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നുണ്ട്.
ഗര്‍ഭധാരണ സാധ്യത ചക്രത്തിലെ ആദ്യദിവസങ്ങളിലാണ് ലൈംഗിക ബന്ധം നടക്കുന്നതെങ്കില്‍ ആണ്‍ കുഞ്ഞ് ജനിക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് ഹന്നയുടെ പഠനം. യുദ്ധം അവസാനിച്ചതിന് ശേഷം സൈനികര്‍ വീട്ടിലെത്തി പങ്കാളിയുമായി അധികം തവണ ലൈംഗികബന്ധം പുലര്‍ത്തിയട്ടുണ്ടാകാം. അതാകാം ആ കാലഘട്ടത്തില്‍ ജനന നിരക്ക് ഉയര്‍ന്നതെന്നും ഹന്ന ചൂണ്ടിക്കാട്ടുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന്റെ ഇടവേളകള്‍ കുറയുന്നതോടെ ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂടുന്നു. ഇത് മിക്കവാറും സ്ത്രീകളില്‍ ഗര്‍ഭധാരണ ചക്രത്തിന്റെ ആദ്യ ദിവസങ്ങളിലാകും. ഇതാണ് ആണ്‍കുട്ടികള്‍ കൂടുതലായി ജനിച്ചതിന് കാരണമെന്നും അവര്‍ പറയുന്നു.
അതുപോലെ ശരീരത്തിലെ ഹോര്‍മോണ്‍ അസിഡിറ്റ് അളവുകള്‍ ഗര്‍ഭധാരണത്തെ സ്വാധീനിക്കുമെന്ന് ചില ഡോക്ടര്‍മാര്‍ പറയുന്നുണ്ട്. ഇത് വൈ ക്രോമസോമുകള്‍ അണ്ഡവുമായി കൂടിചേരാനായി സഹായിക്കുമെന്നും അതിലൂടെ ആണ്‍കുട്ടികളെ ഗര്‍ഭം ധരിച്ചേക്കാമെന്നും അവര്‍ പറയുന്നു.
താന്‍ ചില ട്രെന്‍ഡുകള്‍ ചൂണ്ടികാണിച്ചതാണെന്നു ഇതുപോലെ ചെയ്താല്‍ ആണ്‍കുട്ടിയുണ്ടാകുമോയെന്ന് ഉറപ്പില്ലെന്നും ഹന്ന കൂട്ടിച്ചേര്‍ക്കുന്നുണ്ട്. തന്റെ പഠനത്തില്‍ ഇത്തരമൊരു പാറ്റേണ്‍ കണ്ടത് വിശദീകരിച്ചതാണെന്നും അതിനുള്ള സാധ്യതകളെ കുറിച്ച് പറഞ്ഞുവെന്നേയുള്ളൂവെന്നും ശാസ്ത്രീയ അടിത്തറ ഉറപ്പ് നല്‍കാനില്ലെന്നും അവര്‍ വ്യക്തമാക്കി.
(1994ലെ നിയമപ്രകാരം ഇന്ത്യയിൽ ഗർഭസ്ഥ ശിശുവിന്റെ ലിംഗം നിർണയിക്കുന്നത് കുറ്റകരമാണ്)