Good News

ഒറ്റമുറി വീട്ടില്‍ പോകാതെ 7 മണി വരെ സ്‌കൂളിലിരുന്ന് പഠിച്ചു ; പത്താംക്ലാസ്സില്‍ 500 ല്‍ 492 മാര്‍ക്ക് വാങ്ങി ജയം

സമൂഹത്തിന് വലിയ പ്രചോദനം നല്‍കുന്ന എതിരായ സാഹചര്യങ്ങളോട് പടവെട്ടി വിജയം കൊയ്ത അനേകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. അത്തരത്തില്‍ ഒരെണ്ണം ഇത്തവണ ചെന്നൈയില്‍ നിന്നുമാണ്. നുങ്കംബാക്കത്തെ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ബി സാധനയാണ് താരം. തമിഴ്‌നാടിന്റെ പത്താംക്ലാസ്സ് പൊതുപരീക്ഷയില്‍ 500 ല്‍ 492 മാര്‍ക്ക് നേടി വലിയ വിജയം കൊയ്തിരിക്കുകയാണ് പെണ്‍കുട്ടി.

സയന്‍സിനും സോഷ്യല്‍ സയന്‍സിനും നൂറില്‍നൂറ് മാര്‍ക്ക് ഉള്‍പ്പെടെ. ദുരിതമായ സാഹചര്യത്തില്‍ നിന്നുമായിരുന്നു പെണ്‍കുട്ടി വലിയ വിജയം കൊയ്തത്. നുങ്കമ്പാക്കത്തെ പുഷ്പാനഗര്‍വീട്ട ഒറ്റമുറി വവീട്ടില്‍ മാതാപിതാക്കള്‍ക്കും സഹോദരിക്കും മുത്തച്ഛനുമൊപ്പം കഴിയുന്നത്.

പിതാവ് ബാലമുരുഗന്‍ ഒരു ഡേറ്റാ എന്‍ട്രി ഓപ്പറേറ്ററാണ്. മാതാവ് വീട്ടുജോലിയും ചെയ്യുന്നു. മൂത്ത സഹോദരി പനിമലര്‍ എഞ്ചിനീയറിംഗ് കോളേജിലാണ്. വീട്ടില്‍ മിക്കവാറും സമയത്തും ടിവി ഓണായിരിക്കുന്നതിനാല്‍ താന്‍ കഴിഞ്ഞ വര്‍ഷത്തിന്റെ ഭൂരിഭാഗവും സ്‌കൂളില്‍ താമസിച്ച് രാത്രി 7 മണി വരെ പഠിക്കുമായിരുന്നെന്നും ഹെഡ്മിസ്ട്രസ് ജി ഗിരിജയുടെ സംരക്ഷണയിലാണ് താന്‍ ചെലവഴിച്ചതെന്ന് സാധന പറഞ്ഞു.

വൈകുന്നേരം 7 മണിക്ക് ശേഷം വീട്ടിലെത്തിയ ശേഷം 11 മണി വരെ പഠനം തുടരും. ”സ്വന്തം പഠനത്തില്‍ അവള്‍ അവസാനിക്കുന്നില്ല എന്നതാണ് സാധനയുടെ ഏറ്റവും മികച്ച കാര്യം. അവളുടെ ക്ലാസിലെ മറ്റ് 49 പെണ്‍കുട്ടികള്‍ക്കും അവരുടെ സംശയങ്ങളും അവള്‍ തീര്‍ത്തു കൊടുക്കുകമായിരുന്നു.” ഹെഡ്മിസ്ട്രസ് ഗിരിജ പറഞ്ഞു. അതേസമയം പഠനത്തില്‍ മാത്രമല്ല സാധന താരം.

അക്കാദമികേതര പ്രവര്‍ത്തനങ്ങളിലും അവള്‍ മികവ് കാട്ടുന്നതായിട്ടാണ് മാതാപിതാക്കള്‍ പറയുന്നത്. ചെന്നൈ കോര്‍പ്പറേഷന്‍ നടത്തിയ തായ്ക്വോണ്ടോ, ഓട്ട മത്സരങ്ങളിലും സാധന സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്. ‘ഈ വര്‍ഷവും കഴിഞ്ഞ വര്‍ഷവും തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ പ്രസംഗ മത്സരത്തിലുംവിജയിച്ചു. നീറ്റ് പാസായി ഡോക്ടറാകാനുള്ള ആഗ്രഹത്തിലാണ് സാധന.