Hollywood

തന്റെ സമ്മതം കൂടാതെ ചാറ്റ് ബോട്ടിന് ശബ്ദം ഉപയോഗിച്ചു; കലിപ്പടിച്ച് ഹോളിവുഡ്താരം സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍

അറിവോ സമ്മതമോ കൂടാതെ ഒരു ചാറ്റബോട്ട് പ്രോജക്റ്റിനായി തന്റെ ശബ്ദം ഉപയോഗിച്ചതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹോളിവുഡ്‌നടി സ്‌കാര്‍ലറ്റ് ജോഹാന്‍സണ്‍. സംഭവത്തില്‍ താന്‍ ഞെട്ടിപ്പോയെന്നും അവിശ്വസനീയമായി തോന്നിയെന്നും നടി പറഞ്ഞു. ചാറ്റ് ജിപിറ്റി 4.0 എന്ന പുതിയ ചാറ്റ്‌ബോട്ട് പദ്ധതിക്ക് തന്റെ ശബ്ദം ഉപയോഗിക്കാനുള്ള കമ്പനിയുടെ ഓഫര്‍ നേരത്തേ തന്നെ നിരസിച്ചതാണെന്നും നടി പറഞ്ഞു.

കഴിഞ്ഞയാഴ്ച അരങ്ങേറിയ സ്‌കൈ എന്ന് പേരിട്ടിരിക്കുന്ന എഐ ചാറ്റ്‌ബോട്ടിന്റെ ടോണ്‍ 2013-ല്‍ പുറത്തിറങ്ങിയ ‘ഹെര്‍’ എന്ന സിനിമയിലെ സ്‌കാര്‍ലറ്റ് ജോഹാന്‍സണിന്റെ ടോണിനോട് സാമ്യമുള്ളതായി ആള്‍ക്കാര്‍ വേഗത്തില്‍ കണ്ടെത്തുകയായിരുന്നു. ”കഴിഞ്ഞ സെപ്തംബറില്‍, നിലവിലെ ചാറ്റ്ജിപിടി 4.0 സിസ്റ്റത്തിന് ശബ്ദം നല്‍കാന്‍ തന്നെ വാടകയ്ക്ക് എടുക്കാന്‍ സാം ആള്‍ട്ട്മാനില്‍ നിന്ന് ഒരു ഓഫര്‍ ലഭിച്ചിരുന്നു. എന്നാല്‍ വളരെയധികം പരിഗണനയ്ക്ക് ശേഷം, വ്യക്തിപരമായ കാരണങ്ങളാല്‍, ഓഫര്‍ നിരസിച്ചു.” നടി പറഞ്ഞു.

”2013ല്‍ പുറത്തിറങ്ങിയ ഹെര്‍ എന്ന സിനിമയില്‍ ജാഹാന്‍സണ്‍ ശബ്ദം നല്‍കിയത് സാമന്ത എന്ന എഐ കഥാപാത്രത്തിന് ആയിരുന്നു. സമാന ശബ്ദം തന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും പൊതുജനങ്ങളും എല്ലാവരും ‘സ്‌കൈ’ എന്ന് പേരിട്ടിരിക്കുന്ന ഏറ്റവും പുതിയ സംവിധാനത്തിനും ഉള്ളതായി കണ്ടെത്തുകയായിരുന്നു.”ജാഹാന്‍സണ്‍ പറഞ്ഞു. റിലീസ് ചെയ്ത ഡെമോ കേട്ടപ്പോള്‍, എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍ക്കും വാര്‍ത്താ ഔട്ട്ലെറ്റുകള്‍ക്കും വ്യത്യാസം പറയാന്‍ കഴിയാത്ത വിധം എന്റെ ശബ്ദത്തിന്റെ സാമ്യത കണ്ടെത്തി.

മിസ്റ്റര്‍ ആള്‍ട്ട്മാന്‍ പിന്തുടരുമോ എന്ന ഞെട്ടലും ദേഷ്യവും അവിശ്വാസവും ഉണ്ടായതായും നടി പറഞ്ഞു. അവരുമായി ബന്ധപ്പെട്ടതിന് ശേഷം ഓപ്പണ്‍ എഐ ‘സ്‌കൈ’ ശബ്ദം കുറയ്ക്കാന്‍ സമ്മതിച്ചതായും നടി പറഞ്ഞു. അതേസമയം കൂടുതല്‍ വികസിപ്പിച്ച എഐ പ്രോഗ്രാമിന്റെ ഓഡിയോ ഓപ്ഷനായി ശബ്ദങ്ങള്‍ പരിശീലിപ്പിച്ചിട്ടുണ്ടെന്നും പ്രോഗ്രാമിലെ അവരുടെ പ്രവര്‍ത്തനത്തിന് ‘വിപണിയിലെ ഉയര്‍ന്ന നിരക്കില്‍’ വോയ്സ് അഭിനേതാക്കളുടെ പ്രതിഫലം നല്‍കിയിട്ടുണ്ടെന്നും കമ്പനി ഒരു ബ്ലോഗില്‍ പറഞ്ഞു.