Lifestyle

ചരിത്രത്തില്‍ ആദ്യം; സൗദി അറേബ്യയില്‍ നീന്തൽ വസ്ത്രഫാഷൻ ഷോ- വീഡിയോ

ചരിത്രത്തില്‍ ആദ്യമായി നീന്തൽ വസ്ത്ര ഫാഷൻ ഷോ നടത്തി കടുത്ത യാഥാസ്ഥിതിക രാജ്യമായ സൗദി അറേബ്യ. മൊറോക്കൻ ഡിസൈനർ യാസ്മിന ഖാൻസാലിന്റെ സൃഷ്ടികളെ ഉൾപ്പെടുത്തി വെള്ളിയാഴ്ചയാണ് നീന്തൽ വസ്ത്ര ഫാഷൻ ഷോ നടന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമേ ധരിക്കാവൂ എന്നിടത്താണ് പൂൾസൈഡ് ഷോയിലെ മിക്ക മോഡലുകളും ശരീരഭാഗങ്ങള്‍ പുറത്തുകാണുന്ന രീതിയില്‍ വസ്ത്രം ധരിച്ച് ഷോയില്‍ പങ്കെടുത്തത്.

യാസ്മിന ഖൻസലിന്റെ സൃഷ്ടികൾ അവതരിപ്പിക്കുന്ന പൂൾസൈഡ് ഷോയിൽ കൂടുതലും ചുവപ്പ്, ബീജ്, നീല നിറങ്ങളിലുള്ള വൺ പീസ് സ്യൂട്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

“ഈ രാജ്യം വളരെ യാഥാസ്ഥിതികമാണെന്നത് ശരിയാണ്, എന്നാൽ അറബ് ലോകത്തെ പ്രതിനിധീകരിക്കുന്ന ഗംഭീരമായ നീന്തൽ വസ്ത്രങ്ങൾ കാണിക്കാൻ ഞങ്ങൾ ശ്രമിച്ചു, ഞങ്ങൾ ഇവിടെ വന്നപ്പോൾ, സൗദി അറേബ്യയിൽ ഒരു സ്വിംസ്യൂട്ട് ഫാഷൻ ഷോ ഒരു ചരിത്ര നിമിഷമാണെന്ന് ഞങ്ങൾ മനസ്സിലാക്കി, കാരണം ഇത്തരമൊരു പരിപാടി ആദ്യമായിട്ടാണ്, അതിൽ പങ്കെടുക്കുന്നത് ഒരു ബഹുമതി ആണ്’’ ” ഖൻസാൽ എഎഫ്‌പിയോട് പറഞ്ഞു..

സൗദി അറേബ്യയുടെ പടിഞ്ഞാറൻ തീരത്ത് സ്ഥിതി ചെയ്യുന്ന സെന്റ് റെജിസ് റെഡ് സീ റിസോർട്ടിൽ ഉദ്ഘാടനത്തേടനുബന്ധിച്ച് റെഡ് സീ ഫാഷൻ വീക്കിന്റെ രണ്ടാം ദിവസമാണ് ഷോ നടന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ മേൽനോട്ടത്തിലുള്ള സൗദി അറേബ്യയുടെ വിഷൻ- 2030 പരിഷ്‌കരണ പരിപാടിയുടെ ഭാഗമായുള്ള ഗിഗാ പ്രോജക്‌റ്റുകളിലൊന്നായ റെഡ് സീ ഗ്ലോബലിന്റെ ഭാഗമാണ് റിസോർട്ട്.

2017 ൽ സിംഹാസനത്തിൽ ഒന്നാമതെത്തിയ മുഹമ്മദ് രാജകുമാരൻ സൗദി അറേബ്യയുടെ കഠിനമായ പ്രതിച്ഛായയെ മയപ്പെടുത്തുന്നതിനായി പല സാമൂഹിക പരിഷ്കാരങ്ങളു ആരംഭിച്ചു. സൗദി അറേബ്യയെ ലോകത്തിന് മുന്നിൽ തുറന്നുകൊടുക്കാനും ഫാഷൻ, ടൂറിസം മേഖലകൾ വളർത്താനുമുള്ളയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരം ശ്രങ്ങളെന്ന് ഷൗഖ് മുഹമ്മദ് പറഞ്ഞു.

2022-ൽ സൗദി അറേബ്യയുടെ ഫാഷൻ വ്യവസായം 12.5 ബില്യൺ ഡോളറാണ്, അതായത് ദേശീയ ജിഡിപിയുടെ 1.4 ശതമാനം, കൂടാതെ 230,000 പേർക്ക് തൊഴിൽ നൽകിയതായി ഔദ്യോഗിക സൗദി ഫാഷൻ കമ്മീഷൻ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നു.