ഇന്ത്യന്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് ലോകത്തുടനീളം അനേകം ആരാധകരുണ്ട്. അനേകം യുവസുന്ദരികളാണ് ഇന്നലെ ഇന്ത്യാ ബംഗ്‌ളാദേശ് മത്സരത്തില്‍ ഗില്ലിനായി ആര്‍പ്പുവിളിക്കാനെത്തിയത്. എന്നാല്‍ ഇന്നലെ ഗില്‍ നടത്തിയ പ്രകടനത്തില്‍ സുന്ദരിയായ ഒരു സ്‌പെഷ്യല്‍ ആരാധിക ഇന്നലെ കാണികളുടെ മനം കവര്‍ന്നിരുന്നു. മറ്റാരുമല്ല ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ മകള്‍ സാറാ.
ബംഗ്ലാദേശിനെതിരെ ഷുബ്മാന്‍ ഗില്‍ ഫിഫ്റ്റി അടിച്ചതിന് ശേഷം സാറ ടെണ്ടുല്‍ക്കര്‍ നടത്തിയ പ്രതികരണം വൈറലാകുകയാണ്. ഇന്നലെ പുണെയിലെ എംസിഎ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിഐപി ബോക്‌സില്‍ കളി കാണാന്‍ സാറ ടെണ്ടുല്‍ക്കറുമുണ്ടായിരുന്നു. ഗില്ലിന്റെ അര്‍ദ്ധ സെഞ്ച്വറിക്ക് ശേഷമുള്ള അവളുടെ ആഘോഷങ്ങള്‍ ക്യാമറ ഉഒപ്പിയെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തു.
ഇതോടെ ഇരുവരും തമ്മില്‍ പ്രണയത്തിലാണോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ആരാധകര്‍ക്കിടയില്‍ വീണ്ടും ചൂടു പിടിച്ചിരിക്കുകയാണ്. മുമ്പും ഈ ഗോസിപ്പ് പുറത്തു വന്നിരുന്നെങ്കിലും ഗില്ലോ സാറയോ ഇക്കാര്യത്തില്‍ ഒരു പ്രതികരണവും നടത്തിയില്ല. ഇതോടെ കഥകള്‍ കെട്ടടങ്ങുകയും സാറാ ടെണ്ടുല്‍ക്കറല്ല ബോളിവുഡ്താരം സയ്ഫ് അലി ഖാന്റെ മകളും നടിയുമായ സാറയാണ് എന്ന തരത്തിലേക്ക് ഗോസിപ്പ് മാറിയിരുന്നു. ഇന്നലെ സാറാ ടെണ്ടുല്‍ക്കറുടെ ആഘോഷം വൈറലായതോടെ വീണ്ടും കഥകള്‍ക്ക് നിറം പിടിച്ചിരിക്കുകയാണ്.
https://x.com/NileshTiwari93/status/1715014533918646571?s=20
അതേസമയം ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനും എതിരേയുള്ള മത്സരങ്ങള്‍ നഷ്ടമായ ഗില്‍ പാകിസ്ഥാനെതിരേയുള്ള മത്സരത്തിലാണ് ലോകകപ്പില്‍ അരങ്ങേറിയത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഗില്ലിന് ഡെങ്കിപ്പനി ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. പാകിസ്താനെതിരേ മികച്ച ഒരു ബാറ്റിംഗ് കെട്ടഴിക്കാന്‍ പാടുപെട്ട ഗില്ലാകട്ടെ ബംഗ്‌ളാദേശിനെതിരേ തകര്‍ത്തടിച്ചിരുന്നു. ബംഗ്ലദേശ് ബൗളര്‍മാര്‍ക്കെതിരായ നടപടികളില്‍ ആധിപത്യം പുലര്‍ത്തുകയും 55 പന്തില്‍ 53 റണ്‍സ് നേടുകയും ചെയ്തതിനാല്‍ അദ്ദേഹം മികച്ച ടച്ചാണ് കാണിച്ചത്.