Sports

നിരന്തരം അവസരം നഷ്ടപ്പെടുത്തുന്നതാര്? ; ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെക്കുറിച്ച് സഞ്ജുവിന്റെ പ്രതികരണം

2023 ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ നിന്നും സഞ്ജുവിനെ തഴഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ആരാധകര്‍ക്കുണ്ടായ നിരാശ ചെറുതായിരുന്നില്ല. പിന്നാലെ വരുന്ന ഓസ്‌ട്രേലിയന്‍ ടീമിന്റെ ടി20 പര്യടനത്തിനായി തെരഞ്ഞെടുക്കപ്പെട്ട ഇന്ത്യന്‍ ടീമിലും താരത്തിന്റെ പേരു കണ്ടിരുന്നില്ല. സഞ്ജു നിരന്തരം തഴയപ്പെടുന്നതില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയെ സംശയിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇതിനെയെല്ലാം തള്ളി രോഹിതുമായുള്ള തന്റെ മികച്ച ബന്ധത്തെക്കുറിച്ച് പറയുകയാണ് സഞ്ജു സാംസണ്‍.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രോഹിതിന് കീഴില്‍ വലിയ ടൂര്‍ണമെന്റുകളിലേക്ക് ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടില്ലെങ്കിലും, രോഹിതില്‍ നിന്ന് തനിക്ക് സ്ഥിരമായി പിന്തുണ ലഭിക്കുന്നുണ്ടെന്ന് സാംസണ്‍ വെളിപ്പെടുത്തി. 36 കാരനായ താരം തന്റെ ബാറ്റിംഗ് കഴിവുകള്‍ അംഗീകരിക്കാറുണ്ടെന്നും അദ്ദേഹത്തിന്റെ ടീമായ മുംബൈ ഇന്ത്യന്‍സിനെതിരെ ഐപിഎല്ലില്‍ കൂടുതല്‍ സിക്‌സറുകള്‍ പറത്തിയപ്പോള്‍ അക്കാര്യം എടുത്തു പറയാനും രോഹിത് മടിച്ചില്ലെന്നും സഞ്ജു തന്നെ പറയുന്നു. തന്നെ സമീപിക്കുകയും ഏറ്റവും ഇടപഴകുകയും ചെയ്ത സീനിയര്‍ താരങ്ങളില്‍ ആദ്യത്തെ വ്യക്തികളില്‍ ഒരാളാണ് രോഹിത് എന്നും ഒരു യൂട്യൂബറിന് നല്‍കിയ അഭിമുഖത്തില്‍ സഞ്ജു പറഞ്ഞു.

”അദ്ദേഹം എന്റെ അടുത്ത് വന്ന് സംസാരിച്ച ആദ്യത്തെയോ രണ്ടാമത്തെയോ വ്യക്തിയാണ് രോഹിത് ശര്‍മ്മ. ഹേയ് സഞ്ജു, ഐപിഎല്ലില്‍ നിങ്ങള്‍ മികച്ച പ്രകടനം കാഴ്ചവച്ചു. മുംബൈ ഇന്ത്യന്‍സിനെതിരെ ധാരാളം സിക്‌സറുകള്‍ നേടി. നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ” അദ്ദേഹത്തില്‍ നിന്ന് വലിയ പിന്തുണയാണ് കിട്ടിയത്.” സഞ്ജു പറഞ്ഞു. ഒരു ബാറ്റ്‌സ്മാനെന്ന നിലയില്‍ നല്ല കഴിവുകള്‍ ഉണ്ടായിരുന്നിട്ടും, ഇന്ത്യയ്ക്കായി ഏറ്റവും ഉയര്‍ന്ന തലത്തില്‍ അത് പ്രകടിപ്പിക്കാന്‍ സഞ്ജുവിന് വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിട്ടില്ല. പലരും അദ്ദേഹത്തെ നിര്‍ഭാഗ്യവാനായ ക്രിക്കറ്റ് കളിക്കാരനായി കണക്കാക്കുന്നു.

എന്നാല്‍ ഐപിഎല്ലില്‍ ടീം രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ കേരള ബാറ്റ്‌സ്മാന്‍ താന്‍ അങ്ങനെ ചിന്തിക്കുന്നില്ലെന്ന് പറയുന്നു.’ആളുകള്‍ തന്നെ ഏറ്റവും മോശം ക്രിക്കറ്റ് കളിക്കാരന്‍ എന്ന് വിളിക്കുന്നു, പക്ഷേ ഞാന്‍ ഇപ്പോള്‍ എത്തിയിരിക്കുന്ന തലം തനിക്ക് കഴിയുമെന്ന് കരുതിയതിനേക്കാള്‍ വളരെ കൂടുതലാണെന്ന് സഞ്ജു പറഞ്ഞു. 2015 ല്‍ ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച സഞ്ജു ഓഗസ്റ്റില്‍ അയര്‍ലന്‍ഡിനെതിരായ മൂന്ന് മത്സരങ്ങളുടെ ടി 20 പരമ്പരയില്‍ ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലാണ് സഞ്ജു അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.