Movie News

‘മമ്മൂക്കയുടെ പേര് വലിച്ചിഴയ്ക്കുന്നത് ലിസ്റ്റിൻ, സിനിമയില്‍നിന്ന്‌ മമ്മൂട്ടി പിന്മാറിയത്‌ അദ്ദേഹത്തിന്റെ ചോയ്‌സ്’; സാന്ദ്ര

തന്റെ സിനിമയില്‍നിന്നു മമ്മൂട്ടി പിന്മാറിയത്‌ അദ്ദേഹത്തിന്റെ ചോയ്‌സാണെന്നു നിര്‍മാതാവ്‌ സാന്ദ്ര തോമസ്‌. പ്രൊഡ്യൂസിയേഴ്‌സ് അസോസിയേഷന്റെ ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’ത്തിലേക്കു മമ്മൂട്ടിയെ വലിച്ചിഴയ്‌ക്കാന്‍ നിര്‍മ്മാതാവ്‌ ലിസ്‌റ്റിന്‍ ശ്രമിക്കരുതെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തിൽ മമ്മൂട്ടിയെ കൂടുതൽ വലിച്ചിഴയ്ക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ലിസ്റ്റിൻ സ്റ്റീഫനാണ് വീണ്ടും ഈ വിഷയം കുത്തിപ്പൊക്കിയതെന്നും സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

മമ്മൂട്ടി ഇടപെട്ടതു ‘നാമനിര്‍ദ്ദേശ പത്രിക വിവാദ’വുമായി ബന്ധപ്പെട്ടല്ല. സ്‌ത്രീത്വത്തെ അപമാനിച്ചതിനെക്കുറിച്ചുള്ള തന്റെ പരാതിയുമായി ബന്ധപ്പെട്ടാണ്‌. ആന്റോ ജോസഫിനു വേണ്ടി, മറ്റാരോ പറഞ്ഞതു പ്രകാരമാണ്‌ മമ്മൂട്ടി വിളിച്ചത്‌. സ്‌ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറ്റമുണ്ടായെന്നു മമ്മൂക്കയ്‌ക്കു ബോധ്യപ്പെട്ടു. അതോടെ, എല്ലാം സാന്ദ്രയുടെ ഇഷ്‌ടം പോലെ ചെയ്യൂ എന്നു പറഞ്ഞു സംഭാഷണം അവസാനിപ്പിക്കുകയായിരുന്നുവെന്നും സാന്ദ്ര തോമസ്‌ പറഞ്ഞു.

ഒരു മാധ്യമപ്രവർത്തകൻ എന്നോട് മമ്മൂക്കയും ലാലേട്ടനും സാന്ദ്രയുടെ കേസിൽ പ്രതികരിച്ചിരുന്നോ എന്ന് ചോദിച്ചപ്പോൾ ഞാൻ അവിടെ കള്ളം പറഞ്ഞില്ല, എന്റെ അനുഭവമാണ് പറഞ്ഞത്. ഇപ്പോൾ പല മാധ്യമങ്ങളിലും വരുന്നത് നോമിനേഷൻ തള്ളിയതുമായി ബന്ധപ്പെട്ടു കേസിനു പോകരുത് എന്ന് മമ്മൂക്ക പറഞ്ഞതായിട്ട് ഞാൻ പറഞ്ഞു എന്നാണ്, പക്ഷേ അതല്ല അതിന്റെ വാസ്തവം. ഇതിനു മുൻപ് എനിക്ക് പ്രൊഡ്യൂസേർസ് അസോസിയേഷനിൽ നിന്നുണ്ടായ ദുരനുഭവനിൽ എസ്ഐടി കേസ് എടുത്ത് നാലു പേരെ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ച ഒരു സംഭവമുണ്ട്. ആ സംഭവത്തിലാണ് ഞാൻ കേസുമായിട്ട് പോകരുത് എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ വിളിച്ചു പറഞ്ഞത്.’