Movie News

റീ- റിലീസിംഗ് സിനിമകള്‍ മികച്ച പ്രകടനം നടത്തുന്നു ; ഗില്ലിയെയും തുംബാനെയും മറികടന്ന് സനം തേരി കസം

റീ-റിലീസുകളുടെ പ്രതിഭാസം അടുത്തകാലത്ത് ഇന്ത്യന്‍ സിനിമയെ ബാധിച്ചിരിക്കുന്ന പുതിയ ട്രെന്റുകളില്‍ ഒന്നാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി, റീ-റിലീസ് ട്രെന്‍ഡ് എല്ലാ ഇന്‍ഡസ്ട്രികളിലും പിടിമുറുക്കിയിരിക്കുകയാണ്. പല സിനിമകളും ആദ്യ റിലീസിനേക്കാള്‍ തുകയാണ് രണ്ടാം വരവില്‍ സ്വന്തമാക്കിയത്. എന്നാല്‍ റീറിലീസിംഗ് സിനിമകളുടെ പട്ടികയില്‍ പുതിയ റെക്കോഡ് ഇട്ടിരിക്കുകയാണ് രാധിക റാവുവും വിനയ് സപ്രുവും ചേര്‍ന്ന് സംവിധാനം ചെയ്ത ബോളിവുഡ് സിനിമയായ സനം തേരി കസം.

ജനപ്രിയ വ്യാപാര വെബ്സൈറ്റ് സാക്‌നില്‍ക്കാണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 9.1 കോടി രൂപയാണ് ചിത്രം ആദ്യം റിലീസ് ചെയ്തപ്പോള്‍ നേടിയത്. ഹര്‍ഷവര്‍ദ്ധന്‍ റാണെയും മാവ്ര ഹോക്കനെയും അവതരിപ്പിച്ച സിനിമ രണ്ടാം വരവില്‍ ലോകമെമ്പാടും 53 കോടി രൂപ നേടി. ഇന്ത്യയില്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ റീ-റിലീസ് ചെയ്ത ചിത്രമായി ഈ ചിത്രം മാറിയിട്ടുണ്ട്. ഇന്ത്യയില്‍ 32.35 കോടി രൂപ നേടി. സനം തേരി കസം 2024 ല്‍ മികവ് നേടിയ തുംബാദിന്റെ റെക്കോഡാണ് മറികടന്നത്.

തുമ്പാട്, ആദ്യ റിലീസില്‍ 13.5 കോടി രൂപ നേടിയ സിനിമ ആറ് വര്‍ഷത്തിന് ശേഷം നാലാഴ്ച പിന്നിട്ടപ്പോള്‍ സിനി ഏകദേശം 30.50 കോടി രൂപ നേടി. 30 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ റീ-റിലീസ് തമിഴ് ബ്ലോക്ക്ബസ്റ്റര്‍ ഗില്ലി ആയിരുന്നു, വിജയും തൃഷയും ചേര്‍ന്ന് ധരണി സംവിധാനം ചെയ്ത സിനിമ അവതാറിന്റെയും ഷോലെയുടെയും റീ-റിലീസിന്റെ കളക്ഷനുകളെ മറികടന്ന് ഹിന്ദി സിനിമ റീ-റിലീസുകളുടെ ട്രെന്‍ഡില്‍ ഒന്നാം സ്ഥാനത്തെത്തി, ഈ വിഭാഗത്തില്‍ മികച്ച സംഖ്യകള്‍ നേടുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *