ബോളിവുഡ് ചരിത്രത്തിലെ ഏറ്റവും വിവാദമായ പ്രണയങ്ങളില്‍ ഒന്നായിരുന്നു സല്‍മാന്‍ഖാനും ഐശ്വര്യാ റായിയും തമ്മില്‍ ഉണ്ടായിരുന്നത്. അവരുടെ കരിയറിന്റെ ഏറ്റവും നല്ല സമയത്താണ് ഈ പ്രണയകാലം
2011ല്‍ ബോംബെ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍, ഐശ്വര്യ റായിയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും അവര്‍ ഒരുമിച്ച് വാര്‍ത്തകളില്‍ ഇടം നേടിയ സംഭവങ്ങളെക്കുറിച്ചും സല്‍മാന്‍ പറഞ്ഞു. പ്രത്യേകിച്ചും 2001 നവംബറിലെ ഒരു രാത്രിയെക്കുറിച്ച്. ഐശ്വര്യയുടെ ഗോരഖ് ഹില്‍ ടവറിലെ വസതിക്ക് പുറത്ത് സല്‍മാന്‍ നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചതിനെ കുറിച്ച് അക്കാലത്ത് ബോംബെ ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഞെട്ടിക്കുന്ന ദൃക്‌സാക്ഷി വിവരണങ്ങളായിരുന്നു.
ആഷിന്റെ വീടിന്റെ വാതിലില്‍ സല്‍മാന്‍ നിര്‍ദയമായി മുട്ടുകയും, വികാരാധീനനായി പൊട്ടിത്തെറിക്കുകയും ചെയ്തു. ഐശ്വര്യ തന്നെ അകത്തേക്ക് കയറ്റാന്‍ വിസമ്മതിച്ചാല്‍ 17-ാം നിലയില്‍ നിന്ന് ചാടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സല്‍മാന്‍ അക്കാര്യം പിന്നീട് സമ്മതിക്കുകയും ചെയ്തു. ”അതെ ആ റിപ്പോര്‍ട്ടുകള്‍ സത്യമായിരുന്നു. അതേസമയം അവയെല്ലാം അതിശയോക്തിപരമാണ്. എനിക്ക് അവരുമായി ഒരു ബന്ധം ഉണ്ടായിരുന്നു. പക്ഷെ വഴക്കില്ലെങ്കില്‍ പ്രണയമില്ല… എന്റെ ഭാഗത്ത് നിന്ന് എന്ത് വഴക്കും പൊസസീവ്‌നെസ്സും ഉണ്ടായാലും അത് അവരോടുള്ള സ്നേഹം കൊണ്ടാണ്.
ഹം ദില്‍ ദേ ചുകേ സനം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സല്‍മാന്‍ ഖാനും ഐശ്വര്യ റായിയും ഡേറ്റിംഗ് ആരംഭിച്ചത്. സിനിമയിലെ അവരുടെ രസതന്ത്രം അവരുടെ യഥാര്‍ത്ഥ ജീവിതത്തിലും പ്രണയമായി മാറി, അവരെ ബോളിവുഡിലെ ഏറ്റവും കൂടുതല്‍ സംസാരിക്കുന്ന ജോഡികളാക്കി മറ്റി. 2002-ല്‍ തങ്ങള്‍ വേര്‍പിരിയാന്‍ കാരണം ശാരീരിക ഉപദ്രവം കൂടിയായിരുന്നെന്ന് ഐശ്വര്യാറായ് പറഞ്ഞു.
”ഞങ്ങള്‍ വേര്‍പിരിഞ്ഞതിന് ശേഷം അദ്ദേഹം എന്നെ വിളിച്ച് അസഭ്യം പറയുമായിരുന്നു, എന്റെ സഹതാരങ്ങളുമായി എനിക്ക് ബന്ധമുണ്ടെന്ന് അയാള്‍ സംശയിച്ചു. സല്‍മാന്‍ എന്നെ ശാരീരികമായി ഉപദ്രവിച്ച സമയങ്ങളുണ്ട്. ഭാഗ്യവശാല്‍ ശരീരത്തില്‍ ഒരു അടയാളവും ഉണ്ടായില്ല. അതിന് ശേഷം ഒന്നും സംഭവിക്കാത്തത് പോലെ ഞാന്‍ ജോലിക്ക് പോകും. ഐശ്വര്യ അഭിഷേക് ബച്ചനെ വിവാഹം കഴിച്ച് സന്തുഷ്ടയായി ജീവിക്കുകയാണ്. അവര്‍ക്ക് ആരാധ്യ എന്ന് പേരുള്ള ഒരു മകളുണ്ട്. അതേസമയം, സല്‍മാന്‍ ഇന്നും അവിവാഹിതനായി തുടരുകയാണ്.