കൊളംബോ: പാക്ക് ക്യാപ്റ്റന്‍ സൽമാൻ ആഗ പറഞ്ഞതുപോലെ അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടി. നാലു പന്തുകൾ നേരിട്ട അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ സൽമാൻ ആഗ തന്നെ പുറത്താക്കി. സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം.
മത്സരത്തിന്റെ രണ്ടാം ഓവറിൽ ഷഹീൻ അഫ്രീദിയെ സിക്സും ഫോറും പറത്തി ഇഷാൻ കിഷൻ ഇന്ത്യയുടെ വെടിക്കെട്ടിനു തുടക്കമിട്ടു. ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു. 6 ഓവര്‍ പിന്നിടുമ്പോള്‍ 42 റണ്‍സെടുത്ത ഇഷാന്‍ കിഷനും 10 റണ്‍സെടുത്ത തിലക് വര്‍മ്മയുമാണ് ക്രീസില്‍. ഇന്ത്യ ഒന്നിന് 52
ഇന്ത്യ പ്ലേയിങ് ഇലവൻ– അഭിഷേക് ശർമ, ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), തിലക് വർമ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുമ്ര.




