ദുബായ്: ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20 പോരാട്ടത്തിലെ മിന്നുന്ന സെഞ്ചറി നേട്ടത്തിന് പിന്നാലെ ഐസിസി ട്വന്റി20 ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യൻ താരം അഭിഷേക് ശർമ. മുൻനിരയിലുണ്ടായിരുന്ന ഇഷാൻ കിഷനെ പിന്നിലാക്കി 897 പോയിന്റോടെയാണ് അഭിഷേക് വീണ്ടും ഒന്നാമതെത്തിയത്. കഴിഞ്ഞ ജൂലൈ മാസത്തിലായിരുന്നു അഭിഷേകിനെ മറികടന്ന് ഇഷാൻ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നത്. എന്നാൽ, മൂന്നു മാസത്തെ ഇടവേളയ്ക്കു ശേഷം അഭിഷേക് ആ സ്ഥാനം വീണ്ടെടുക്കുകയായിരുന്നു. പരുക്ക് കാരണം രണ്ടും മൂന്നും ട്വന്റി20 മത്സരങ്ങളിൽ നിന്ന് പുറത്തിരിക്കേണ്ടി Read More…
Tag: abhishek sharma
കടം വാങ്ങിയ ബാറ്റിൽ പ്രിൻസിന്റെ വെടിക്കെട്ട്, പുറത്താകാതെ നേടിയ ആ 13 റണ്ണിന്റെ വിലയറിയാമോ?
ന്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി-20 പോരാട്ടത്തിൽ ഇന്ത്യയുടെ വിജയം ഉറപ്പിച്ചത് അവസാന ഓവറുകളിൽ പേസർ പ്രിൻസ് യാദവ് നേടിയ നിർണായക റൺസാണ്. ആറു പന്തില്‍ പ്രിന്‍സ് പുറത്താകാതെ നേടിയ 13 റണ്ണിന്റെ വില എന്താണെന്ന് വിജയമാര്‍ജിന്‍ പരിശോധിച്ചാല്‍ വ്യക്‌തം. 14 റണ്ണിനായിരുന്നു ഇന്‍ഡോറില്‍ ഇന്ത്യയുടെ ജയം. പ്രിൻസിന്റെ ഈ സംഭാവന ഉണ്ടായിരുന്നില്ലെങ്കിൽ മത്സരം ഇന്ത്യക്ക് കൈവിട്ടുപോകുമായിരുന്നു. ബാറ്റിംഗിൽ തിളങ്ങാൻ സഹായിച്ച ആ ബാറ്റിന് പിന്നിലെ കഥ മത്സരശേഷം പ്രിൻസ് പങ്കുവെച്ചു. വിൻഡീസ് ബൗളർമാർക്കെതിരെ മികച്ച പ്രകടനം Read More…
പവർപ്ലേയിലെ ‘സിക്സർ രാജാവായി’ അഭിഷേക് ശർമ! വേഗത്തിൽ 2000 റൺസ് തികച്ച് ലോകറെക്കോർഡ്!
ഇൻഡോറിൽ വെസ്റ്റിൻഡീസിനെതിരെയുള്ള മൂന്നാം ട്വന്റി20 മത്സരത്തിൽ ലോകറെക്കോർഡ് സ്വന്തമാക്കി ഇന്ത്യയുടെ ഓപ്പണർ അഭിഷേക് ശർമ. 30 പന്തിൽ 69 റൺസ് അടിച്ചുകൂട്ടിയ അഭിഷേക്, ഏറ്റവും കുറഞ്ഞ പന്തുകളിൽ നിന്ന് 2,000 ട്വന്റി20 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടമാണ് നേടിയത്. വെറും 1,024 പന്തുകളിൽ നിന്നാണ് താരം ഈ നേട്ടത്തിലെത്തിയത്. 1,164 പന്തുകളിൽ നിന്ന് ഈ റെക്കോർഡ് സ്വന്തമാക്കിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് അഭിഷേകിന്റെ മുന്നേറ്റം. മത്സരത്തിൽ വെറും 18 പന്തിൽ നിന്ന് അർധസെഞ്ചറി തികച്ച അഭിഷേക്, വെസ്റ്റിൻഡീസിനെതിരെ Read More…
‘എത്ര വർഷത്തേക്കുള്ളതാ ഇത്?’: 6 വലിയ പെട്ടികളുമായി വിമാനത്താവളത്തിൽ അഭിഷേക് ശർമ്മ; വീഡിയോ വൈറൽ
ഇന്ത്യൻ ഓപ്പണിംഗ് ബാറ്റ്‌സ്മാൻ അഭിഷേക് ശർമ്മ വീണ്ടും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. എന്നാൽ ഇത്തവണ കളിക്കളത്തിലെ പ്രകടനത്തിന്റെ പേരിലല്ല, മറിച്ച് ഏഷ്യൻ ഗെയിംസ് 2026-ന് മുന്നോടിയായുള്ള അദ്ദേഹത്തിന്റെ എയർപോർട്ട് ലുക്കിന്റെ പേരിലാണ്. ആറ് വലിയ സ്യൂട്ട്കേസുകളുമായി യാത്ര ചെയ്യുന്ന ഈ ഇടങ്കയ്യൻ ബാറ്റ്‌സ്മാന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ അതിവേഗം വൈറലായി. ഇത്രയധികം ലഗേജ് കണ്ടതോടെ ആരാധകരും നെറ്റിസൺസും രസകരമായ കമന്റുകളുമായി രംഗത്തെത്തി. ഈ ആറ് വലിയ പെട്ടികളിൽ എന്തൊക്കെയായിരിക്കും ഉണ്ടായിരിക്കുക എന്നതിനെച്ചൊല്ലി ആരാധകർ തമാശരൂപേണയുള്ള പല Read More…
‘കണ്ണാടിയിൽ നോക്കി സമയം കളയുന്നത് ആര്?’ ഇപ്പോൾ വീണ്ടും വിവാഹിതനായ ആളാണ്- അഭിഷേക് ശർമയുടെ മറുപടി
അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പര 3–0ന് ഇന്ത്യ സ്വന്തമാക്കിയ പശ്ചാത്തലത്തിൽ, ക്രിക്കറ്റ് അസോസിയേഷൻ ന്യൂഡൽഹിയിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ചിരുന്നു. ഇന്ത്യൻ താരങ്ങളായ ശ്രേയസ് അയ്യർ, അഭിഷേക് ശർമ, ഇഷാൻ കിഷൻ എന്നിവർ അഫ്ഗാൻ കളിക്കാരായ ഇബ്രാഹിം സദ്രാൻ, മുഹമ്മദ് നബി, ഗുൽബാദിൻ നായിബ് എന്നിവർക്കൊപ്പം ഈ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ ഇന്ത്യ-ജപ്പാൻ സുസുക്കി കപ്പിന്റെ ലോഞ്ചും നിർവ്വഹിക്കപ്പെട്ടു. പരിപാടിക്കിടെ, കൂടുതൽ സമയം കണ്ണാടിയുടെ മുന്നിൽ ചിലവഴിക്കുന്ന ഇന്ത്യൻ താരം ആരാണെന്ന ചോദ്യത്തിന് അഭിഷേക് ശർമ രസകരമായ മറുപടിയാണ് നൽകിയത്. Read More…
30 പന്തിൽ സെഞ്ചറി! ഇരട്ട ലോകറെക്കോർഡുമായി അഭിഷേകിന്റെ രാജകീയ താണ്ഡവം, എലൈറ്റ് ക്ലബിൽ ഇനി സഞ്ജുവും
വ്യാഴാഴ്ച ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി20യിൽ അഭിഷേക് ശർമ നടത്തിയ ബാറ്റിംഗ് പ്രകടനം ഒരു ഹൈലൈറ്റ്സ് വീഡിയോ പോലെ തോന്നിച്ചാൽ അതിൽ ആരെയും കുറ്റം പറയാൻ കഴിയില്ല. ഒൻപത് ഫോറുകളുടെയും 10 സിക്സറുകളുടെയും അകമ്പടിയോടെ വെറും 30 പന്തിലാണ് ഈ വെടിക്കെട്ട് ഓപ്പണർ സെഞ്ചറി അടിച്ചുകൂട്ടിയത്. ട്വന്റി20 അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ സെഞ്ചറിയാണിത്. കൂടാതെ, ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളിലെ കളിക്കാരിൽ ലോകത്തിലെ തന്നെ ഏറ്റവും വേഗമേറിയ Read More…
അഭിഷേക് ശർമയുടെ സംഹാരതാണ്ഡവം! നിരാശപ്പെടുത്തി സഞ്ജു, അഫ്ഗാനിസ്താനെ തകർത്തെറിഞ്ഞ് ഇന്ത്യ
ന്യൂഡൽഹി: ഫ്രണ്ട്ഷിപ് കപ്പ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്താനെതിരെ ഇന്ത്യയ്ക്ക് മികച്ച ജയം. അഫ്ഗാൻ ഉയർത്തിയ 157 റൺസ് വിജയലക്ഷ്യം വെറും 13.4 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ഈ ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ (1-0) എന്ന നിലയിൽ മുന്നിലെത്തി. ഓപ്പണർ അഭിഷേക് ശർമയുടെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് മലയാളി താരം സഞ്ജു സാംസണിനെ (10) തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, രണ്ടാം Read More…
‘അഭിഷേകല്ല, അഫ്ഗാനിസ്ഥാനെതിരെ വേണ്ടത് സഞ്ജു സാംസൺ– വൈഭവ് സൂര്യവംശി സഖ്യം’
മുംബൈ∙ അഫ്ഗാനിസ്ഥാനെതിരായ ട്വന്റി20 പരമ്പരയിൽ സഞ്ജു സാംസണും കൗമാര താരം വൈഭവ് സൂര്യവംശിയും ഇന്ത്യയുടെ ഓപ്പണർമാരാകണമെന്ന് മുൻ ഇന്ത്യൻ താരം ദീപ്ദാസ് ഗുപ്ത. സിംബാബ്‌വെയ്ക്കെതിരായ പരമ്പരയിൽ കളിക്കാതിരുന്ന സഞ്ജു, അഫ്ഗാനെതിരായ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. കഴിഞ്ഞ ട്വന്റി20 മത്സരങ്ങളിൽ അഭിഷേക് ശർമ– സഞ്ജു, അഭിഷേക്– വൈഭവ് സൂര്യവംശി സഖ്യങ്ങളെയാണ് ഇന്ത്യ ഓപ്പണിങ്ങിൽ പരീക്ഷിച്ചിരുന്നത്. എന്നാൽ ഇത്തവണ പുതിയൊരു കോംബിനേഷൻ പരീക്ഷിക്കണമെന്നാണ് ദീപ്ദാസ് ഗുപ്തയുടെ നിർദേശം. ‘‘അഫ്ഗാനിസ്ഥാനെതിരായ ടീമിൽ സഞ്ജു, അഭിഷേക്, വൈഭവ് എന്നീ മൂന്ന് താരങ്ങളുമുണ്ട്. സഞ്ജു സാംസൺ– Read More…
വിദേശത്ത് മോശം ഫോം, എന്നാല്‍പിന്നെ നാട്ടിലെ പിള്ളേരെ അടിച്ചു തകര്‍ത്തേക്കാം, 225 സിക്സ്, 15 ഫോർ, 91 പന്തിൽ 233 റൺസ്’; ഇത് ‘അഭിഷേക് സ്പെഷ്യൽ’ വെടിക്കെട്ട്; വിഡിയോ
അയർലൻഡിനും ഇംഗ്ലണ്ടിനും സിംബാബ്‌വെയ്ക്കുമെതിരായ ട്വന്റി20 പരമ്പരകളിൽ തിളങ്ങാനാകാത്തതിന്റെ ക്ഷീണം സ്വന്തം നാട്ടിൽ ലഭിച്ച അവസരത്തില്‍ മുതലാക്കി തകർപ്പൻ പ്രകടനവുമായി ഇന്ത്യൻ താരം അഭിഷേക് ശർമ . പഞ്ചാബ് ഇന്റർ-ഡിസ്ട്രിക്റ്റ് സീനിയർ ഏകദിന ടൂർണമെന്റിലൂടെയാണ് താരം അടിച്ചു തകര്‍ത്തത്. അമൃത്സർ സീനിയർ ടീമിനായി കളത്തിലിറങ്ങിയ അഭിഷേക്, തരൺ തരൻ ടീമിനെതിരെ വെറും 91 പന്തുകളിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്. 25 സിക്സറുകളും 15 ഫോറുകളും അടങ്ങുന്നതായിരുന്നു 256.04 സ്ട്രൈക്ക് റേറ്റിലുള്ള ഈ വെടിക്കെട്ട് ഇന്നിങ്സ്. അന്താരാഷ്ട്ര മത്സരങ്ങളിൽ Read More…









