ഹോളിവുഡില്‍ മീ ടൂ ക്യാമ്പയിന് കാരണക്കാരനായ ഹാര്‍വി വെയ്ന്‍സ്റ്റീനെക്കുറിച്ച് ഇനി പറയാന്‍ കഥകളൊന്നും ബാക്കിയില്ല. വെയ്ന്‍ സ്‌റ്റെയ്ന്‍ തന്റെ സിനിമയിലേക്ക് നായികമാരാക്കിയിട്ടുള്ള നടിമാരില്‍ നിന്നും ലൈംഗികത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആവശ്യപ്പെടുമായിരുന്നെന്ന് വ്യക്തമാക്കി മീടൂ ക്യാമ്പയിന്‍ കാലത്ത് അനേകരാണ് രംഗത്ത് വന്നത്. മീ ടൂ കഴിഞ്ഞ് വര്‍ഷങ്ങള്‍ ആയെങ്കിലും അടുത്തിടെ വെയ്ന്‍സ്‌റ്റെയ്‌നെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി സല്‍മാ ഹായേക്ക് രംഗത്ത് വന്നു.
നിര്‍മ്മാതാവിന്റെ ആവശ്യങ്ങളോട് നോ പറഞ്ഞതിന് തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായിട്ടാണ് നടിയുടെ വെളിപ്പെടുത്തല്‍. ടൈംസിലെ ഒരു അതിഥി കോളത്തിലാണ് നടി ഇക്കാര്യം എഴുതിയത്. മെക്‌സിക്കന്‍ പെയ്ന്റര്‍ ഫ്രിഡാ കാഹ്‌ലോയുടെ ജീവചരിത്രം പറയുന്ന ഫ്രിഡ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഇരുവരും ഒരുമിച്ച് പ്രവര്‍ത്തിച്ച കാലത്തെ അനുഭവമാണ് നടി കുറിച്ചത്. വെയ്ന്‍സ്‌റ്റെയ്‌ന്റെ ലൈംഗികത മൂന്‍ നിര്‍ത്തിയുള്ള എല്ലാ ആവശ്യത്തോടും നടി നോ പറഞ്ഞതായും ലേഖനത്തില്‍ പറയുന്നു.
ഇതിനെ തുടര്‍ന്ന് നിര്‍മ്മാതാവ് തന്റെ പാഷന്‍ പ്രോജക്റ്റ് അടച്ചുപൂട്ടുമെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരു സ്ത്രീയുമായി ഒരു കിടപ്പറ രംഗം അവതരിപ്പിക്കാന്‍ നടിയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. സിനിമ അനുവദിക്കുന്നതിന് പകരമായി ”പൂര്‍ണ്ണ നഗ്‌നത” ആവശ്യപ്പെടുകയും ചെയ്തതായും ലേഖനത്തില്‍ ഹായേക്ക് പറയുന്നു. ‘മറ്റൊരു സ്ത്രീയുമായി കിടപ്പറ ചെയ്യാന്‍ സമ്മതിച്ചാല്‍ അദ്ദേഹം സിനിമ പൂര്‍ത്തിയാക്കാന്‍ അനുവദിക്കുമെന്നായി. സിനിമ യാഥാര്‍ത്ഥ്യമാക്കാനുള്ള എല്ലാവരുടെയും ശ്രമങ്ങളുടെ ഭാരം തന്റെ ചുമലില്‍ മാത്രമാണെന്ന് മനസ്സിലാക്കിയ നടി ഒടുവില്‍ മനസ്സില്ലാമനസ്സോടെ സമ്മതിച്ചെന്നും പറഞ്ഞു. മികച്ചവരായ അനേകം പേര്‍ സിനിമയില്‍ ഉണ്ടായിരുന്നു താന്‍ കാരണം അവരുടെ മഹത്തായ പ്രവൃത്തി പാഴാകാന്‍ ഞാന്‍ എങ്ങനെ അനുവദിക്കും? നടി ചോദിച്ചു. ഹാര്‍വിയ്‌ക്കെതിരേ ഗ്വിനെത്ത് പാല്‍ട്രോയും, മെറില്‍ സ്ട്രീപ്പും സല്‍മ ഹായേക്കുമാണ് ഇന്റര്‍നെറ്റിനെ ഇളക്കിമറിച്ച ചില ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്.