മോഹിത് സൂരിയുടെ റൊമാന്റിക് ഡ്രാമയായ ‘സയാറ’യിലൂടെ നായികയായി അരങ്ങേറ്റം കുറിക്കുകയാണ് അനീത് പദ്ദയെക്കുറിച്ച് നെറ്റിസണ്‍മാര്‍ വ്യാപകമായി തെരച്ചിലിലാണ്. അഹാന്‍ പാണ്ഡേയ്ക്ക് നായികയായി എത്തിയ ഈ സുന്ദരി ആരാണെന്നാണ് മിക്ക തെരച്ചിലിന്റെയും അര്‍ത്ഥം. അത്രയ്ക്കാണ് സയാറ സിനിമയുടെ പ്രമോകള്‍ ജനഹൃദയങ്ങളിലേക്ക് കടന്നിരിക്കുന്നത്.
സംവിധായകന്‍ മോഹിത് സൂരി റൊമാന്റിക് ഡ്രാമ വിഭാഗത്തിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങളായ അഹാന്‍ പാണ്ഡേയും അനീത് പദ്ദയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അനന്യ പാണ്ഡെയുടെ കസിനും ചങ്കിയുടെ അനന്തരവനുമായ അഹാനെക്കുറിച്ച് ധാരാളം കാര്യങ്ങള്‍ പറയുകയും എഴുതുകയും ചെയ്തിട്ടുണ്ടെങ്കിലും, ബോളിവുഡ് സര്‍ക്കിളുകള്‍ക്ക് പുറത്ത് അനീത് അജ്ഞാതയാണ്. പക്ഷേ മോഡലിംഗ് രംഗത്ത് അറിയപ്പെടുന്ന പേരുകളിലൊന്നാണ് സുന്ദരിയുടേത്.
2002 ഒക്ടോബറില്‍ അമൃത്സറിലെ ഒരു ഇടത്തരം തൊഴിലാളി കുടുംബത്തില്‍ ജനിച്ച അനീത് ബോളിവുഡ് ലോകത്തില്‍ നിന്ന് വളരെ അകലെയാണ് വളര്‍ന്നത്. കൗമാരത്തില്‍, മോഡലായി പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയ അവര്‍ ഡല്‍ഹി സര്‍വകലാശാലയിലെ ജീസസ് ആന്‍ഡ് മേരി കോളേജില്‍ നിന്ന് ബാച്ചിലര്‍ ബിരുദം നേടുന്നതിനിടയില്‍ മോഡലിംഗ് തുടര്‍ന്നു.
2022-ല്‍ ബോളിവുഡിലെ സൂപ്പര്‍നായിക കാജോള്‍ അഭിനയിച്ച സലാം വെങ്കി എന്ന ചിത്രത്തില്‍ എക്‌സ്ട്രാ നടിയായി പ്രത്യക്ഷപ്പെട്ടുകൊണ്ടാണ് അവര്‍ ക്യാമറയ്ക്ക് മുന്നിലെത്തിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആമസോണ്‍ പ്രൈം വീഡിയോ ഷോയായ ബിഗ് ഗേള്‍സ് ഡോണ്ട് ക്രൈയിലൂടെയാണ് അവര്‍ക്ക് വലിയ ബ്രേക്ക് ലഭിച്ചത്. പൂജ ഭട്ട്, റൈമ സെന്‍, സോയ ഹുസൈന്‍ എന്നിവരോടൊപ്പം അവര്‍ സ്‌ക്രീന്‍ സ്പെയ്സ് പങ്കിട്ടു. ഷോയുടെ സംവിധായകരായ നിത്യ മെഹ്റ, കരണ്‍ കപാഡിയ എന്നിവരെ അനീത് തന്റെ ‘ബോംബെ മാതാപിതാക്കള്‍’ എന്നാണ് വിളിക്കുന്നത്. ഒരു ഗായിക കൂടിയായ അനീത് 2024-ല്‍ തന്റെ ആദ്യ ഗാനമായ മാസൂം റെക്കോര്‍ഡുചെയ്തു. അതേ വര്‍ഷം, യുവ സപ്നോ കാ സഫര്‍ എന്ന ടിവി ഷോയില്‍ ഒരു സഹതാരമായി അവര്‍ പ്രത്യക്ഷപ്പെട്ടു.
മോഹിത് സൂരി തന്റെ പേരിടാത്ത റൊമാന്റിക് ഡ്രാമയില്‍ അഹാന്‍ പാണ്ഡെയ്ക്ക് ഒരു നായികയെ തേടി നൂറിലധികം പുതുമുഖങ്ങളെയായിരുന്നു ഓഡീഷന്‍ ചെയ്തത്. സയാറയ്ക്കായി ഓഡിഷന്‍ നടത്തിയ നൂറുകണക്കിന് പെണ്‍കുട്ടികളില്‍ അനീതും ഉള്‍പ്പെട്ടിരുന്നു , എന്നാല്‍ അവളുടെ ഓഡിഷനില്‍ മോഹിതും യാഷ്‌രാജ് ഫിലിംസിന്റെ മേധാവികളും അനീതിനെ വേഗത്തില്‍ തിരഞ്ഞെടുത്തു.
രണ്ട് യുവതാരങ്ങള്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഒരു പ്രണയ നാടകമാണ് സയാറ. തനിഷ്‌ക് ബാഗ്ചിയാണ് ഇതില്‍ സംഗീതം നല്‍കുന്നത്. ബോക്‌സ് ഓഫീസില്‍ വലിയ ആവേശമാണ് ചിത്രം സൃഷ്ടിച്ചിരിക്കുന്നത്, മുന്‍കൂര്‍ ബുക്കിംഗ് മാത്രം ഏകദേശം 10 കോടിയിലെത്തി. ട്രേഡ് പണ്ഡിതരുടെ അഭിപ്രായത്തില്‍, സയാര 15-20 കോടി ഓപ്പണിംഗ് നേടുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ഈ വര്‍ഷം ഇതുവരെയുള്ള എല്ലാ ഹിന്ദി ചിത്രങ്ങളുടെയും നാലാമത്തെ ഉയര്‍ന്ന കളക്ഷനാണ്.




