Movie News

ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ സായി പല്ലവിയുടെ നൃത്തം ; വീഡിയോ വൈറലാകുന്നു

ജപ്പാനിലെ സപ്പോറോ സ്‌നോ ഫെസ്റ്റിവലില്‍ നിന്നുള്ള സായി പല്ലവിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ജപ്പാന്‍കാരുടെ പരമ്പരാഗത വസ്ത്രം ധരിച്ച് നാട്ടുകാരോടൊപ്പമാണ് നടി നൃത്തം ചെയ്യുന്നത്.

കുറച്ച് നിമിഷങ്ങള്‍ നൃത്തം ചെയ്ത ശേഷം, അവള്‍ ബൂട്ടുമായി സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നത് കാണാം. നടി തന്റെ കിടിലന്‍ ചുവടുകള്‍ സ്റ്റേജില്‍ പ്രദര്‍ശിപ്പിക്കുന്നത് കാണുമ്പോള്‍ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് ഖാനൊപ്പമുള്ള അവളുടെ വരാനിരിക്കുന്ന ചിത്രത്തിലെ ഒരു ഷോട്ട് ആണെന്ന രീതിയിലുള്ള ചര്‍ച്ചകള്‍ സാമൂഹ്യമാധ്യമത്തില്‍ കൊഴുക്കുന്നുണ്ട്.

ക്ലിപ്പില്‍ പിന്നണിയില്‍ ക്ലാപ്പുകളും കൗണ്ട്ഡൗണും ഒഴികെ സംഗീതമില്ല. പക്ഷേ സ്റ്റേജില്‍ തകര്‍ത്തുവാരുന്ന സായിക്ക് അതൊന്നും പ്രശ്‌നമല്ല. ഇത് സിനിമയുടെ ഭാഗമാണെന്ന് പലരും അവകാശപ്പെടുമ്പോള്‍, സപ്പോറോ സ്‌നോ ഫെസ്റ്റിവലിലെ അപ്രതീക്ഷിത പ്രകടനത്തിന്റെ ഭാഗമാണോ എന്നാണ് ആരാധകര്‍ ആശ്ചര്യപ്പെടുന്നത്. നേരത്തേ സായ്പല്ലവിയുടേയും ജുനൈദിന്റെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നേരത്തേ ജുനൈദ് ഖാനൊപ്പം കണ്ട അതേ വേഷത്തിലാണ് സായ് പല്ലവി നൃത്തം ചവിട്ടുന്നതും.

പിന്നാലെ നടിയുടെ നാഗ ചൈതന്യയെ നായകനാക്കി വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ തണ്ടേലിന്റെ പ്രമോഷനായി അവരും ഒരു റീല്‍ സൃഷ്ടിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറില്‍ നിന്ന് നാഗചൈതന്യയും സായിയും ഒരു ഹിറ്റ് ഡയലോഗ് പുനഃസൃഷ്ടിക്കുന്നതാണ് വീഡിയോ.

അതേസമയം നടിയുടെ ജുനാദ് ഖാനുമായുള്ള ചിത്രത്തിന്റെ വിശദാംശങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അതേസമയം ഹിച്ച്കി ഫെയിം സിദ്ധാര്‍ത്ഥ് പി മല്‍ഹോത്ര സംവിധാനം ചെയ്ത ചിത്രം ഒരു റൊമാന്റിക് ഡ്രാമയാണെന്ന് വിവരമുണ്ട്.

രണ്ട് പ്രോജക്റ്റുകള്‍ക്ക് പുറമെ ശിവകാര്‍ത്തികേയനൊപ്പം ഒരു സിനിമയും സായി പല്ലവിക്കുണ്ട്, അതിനെ താല്‍ക്കാലികമായി എസ്‌കെ 21 എന്ന് വിളിക്കുന്നു. കമല്‍ഹാസന്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാജ്കുമാര്‍ പെരിയസാമിയാണ്.