Celebrity

‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ ; സഹോദരിയെ വിളിച്ച് പൂജ

പ്രേമം എന്ന സിനിമയുടെ വിജയത്തോടൊപ്പം തന്നെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ സുന്ദരിയാണ് സായ് പല്ലവിയും  (Sai Pallavi) . കഴിഞ്ഞ ദിവസമാണ് സായ് പല്ലവിയുടെ അനുജത്തി പൂജയുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. വിനീത് ആണ് പൂജയുടെ ഭാവി വരന്‍. കഴിഞ്ഞ ദിവസമാണ് തന്റെ പ്രണയം തുറന്നു പറഞ്ഞു കൊണ്ട് പൂജ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് പങ്കു വച്ചതിന് പിന്നാലെയായിരുന്നു വിവാഹനിശ്ചയം നടന്നത്.മേക്കപ്പ് ആര്‍ട്ടിസ്റ്റ് ആയ രമ്യ ശിവ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്.

വിവാഹനിശ്ചയതിനായി ഒരുങ്ങുന്ന അനിയത്തിയെ മേക്കപ്പ് ചെയ്യാന്‍ സായ് പല്ലവിയും കൂടുന്നതിന്റെ വീഡിയോ ആണ് രമ്യ ശിവ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചത്. ‘സായ് പല്ലവി സെന്താമരൈ… ഞാന്‍ ലേറ്റ് ആവുന്നെടോ, വേഗം വാ’ എന്നും ‘ഞാന്‍ നെര്‍വസ് ആണ്’ എന്നുമാണ് പൂജ പറയുന്നത്. എന്നാല്‍ നെര്‍വസ് ആകേണ്ട കാര്യമില്ല എന്നും നീ സുന്ദരിയായിരിക്കുന്നു എന്നുമാണ് സായ് പല്ലവി മറുപടി പറയുന്നത്.

പൂജയും അഭിനയത്തില്‍ ഒരു കൈ നോക്കിയിട്ടുണ്ട്. ‘ചിത്തിര സെവാനം’ എന്ന ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. പൂജയുടെ വിവാഹ നിശ്ചയ ചിത്രങ്ങള്‍ സായ് പല്ലവിയും പങ്കുവെച്ചിരുന്നു. കുഞ്ഞനിയത്തിയുടെ വിവാഹ നിശ്ചയം, അത് ഉള്‍ക്കൊള്ളാന്‍ എനിക്ക് സമയമെടുത്തെന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് സായി പല്ലവി പറഞ്ഞത്.

https://www.instagram.com/p/C2e90WjxLbZ/