Featured Sports

സച്ചിൻ ടെണ്ടുൽക്കർ, തേർഡ് അമ്പയർ പുറത്താക്കിയ ആദ്യ കളിക്കാരന്‍ !

ക്രിക്കറ്റില്‍ മൂന്നാം അമ്പയറുടെ സേവനം തര്‍ക്കപരഹാരമായി വലിയ മേന്മയാണ് ക്രിക്കറ്റിന് നല്‍കുന്നത്. അംപയറിംഗ് കൂടുതല്‍ കൃത്യത വരുത്തുകയും കളി കൂടു തല്‍ ആവേശകരമാക്കുന്നതിനും മൂന്നാം അമ്പയറുടെ ഇടപെടല്‍ നിര്‍ണ്ണായകമാകു ന്നു. എന്നാല്‍ ചരിത്രത്തില്‍ ആദ്യമായി മൂന്നാം അംപയറുടെ തീരുമാനത്തില്‍ പുറ ത്തായ ബാറ്റ്‌സ്മാന്‍ ഇന്ത്യയുടെ ഇതിഹാസതാരം സച്ചിനാണെന്ന് എത്രപേര്‍ക്കറിയാം?

1992ല്‍, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ, മൂന്നാം അമ്പയര്‍ പുറത്താക്കിയ ആദ്യ കളിക്കാരനായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ചരിത്രത്തില്‍ ഇടംപിടിച്ചത് 1992 ലായി രുന്നു. ക്രിക്കറ്റിന്റെ ചരിത്രത്തിലെ ആദ്യ ടിവി അമ്പയര്‍ കാള്‍ ലീബെന്‍ബെര്‍ഗ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ റണ്ണൗട്ടായതായി പ്രഖ്യാപിച്ചതാണ് ആദ്യ തീരുമാനം. ദക്ഷിണാഫ്രി ക്കയ്ക്ക് എതിരേ അവരുടെ നാട്ടില്‍ നടന്ന മത്സരത്തിലാണ് ഈ തീരുമാനം ഉണ്ടായത്. 1992 നവംബറില്‍ ഡര്‍ബനിലെ കിംഗ്സ്മീഡില്‍ നടന്ന മത്സരത്തിലാണ് മൂന്നാം അമ്പയര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.

അമ്പയറിംഗ് തീരുമാനങ്ങളെ സഹായിക്കുന്ന സാങ്കേതിക വിദ്യയുടെ അവതരണത്തോടെ ക്രിക്കറ്റ് ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷം അടയാളപ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ കിടയറ്റ ഫീല്‍ഡര്‍ ജോണ്ടി റോഡ്സ് സച്ചിനെ റണ്‍ ഔട്ട് ആക്കി. യുണൈറ്റഡ് ക്രിക്കറ്റ് ബോര്‍ഡ് ഓഫ് സൗത്ത് ആഫ്രിക്കയുടെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. അലി ബാച്ചറിന്റെയും ദക്ഷിണാഫ്രിക്കന്‍ ബ്രോഡ്കാസ്റ്റിംഗ് ടെലിവിഷന്‍ സ്പോര്‍ട്സ് വി ഭാഗത്തിലെ മുതിര്‍ന്ന ക്രിക്കറ്റ് പ്രൊഡ്യൂസറായ മൈക്ക് ഡെമെയ്‌ ന്റെയും ആശയമാണ് മൂന്നാം അമ്പയര്‍. സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ അന്ന് എടുത്തത് 11 റണ്‍സായി രുന്നു.