Featured Sports

സച്ചിനോ കോഹ്ലിയോ കേമന്‍​? നാസര്‍ ഹുസൈന്‍ പറയുന്നത് കേള്‍ക്കൂ…!!

ക്രിക്കറ്റ്‌ലോകം കണ്ട ഏറ്റവും മികച്ച രണ്ടു ബാറ്റ്‌സ്മാന്‍മാരാണ് സച്ചിന്‍ തെന്‍ഡുല്‍ക്കറും വിരാട് കോഹ്ലിയും. ക്രിക്കറ്റ് ഇതിഹാസം സച്ചിനാണോ മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട്‌കോഹ്ലിയാണോ മികച്ച ബാറ്റ്‌സ്മാന്‍ എന്ന ഒരു സംവാദം ദീര്‍ഘകാലമായി ക്രിക്കറ്റിലുണ്ട്. ഈ രണ്ട് പേരില്‍ ആരാണ് എക്കാലത്തെയും മികച്ച ഏകദിന ബാറ്റ്‌സ്മാന്‍ എന്നത് പലപ്പോഴും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാ വിഷയമാണ്.

രണ്ടുപേരും കരിയറില്‍ റണ്‍സുകള്‍ വാരിക്കൂട്ടുകയും നിരവധി നാഴികക്കല്ലുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍സ് റെക്കോര്‍ഡ് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാക്കിയപ്പോള്‍ ടി 20 യിലെ കൂടുതല്‍ റണ്‍സിന്റെ കാര്യത്തില്‍ നാലാമത്തെ താരമാണ് വിരാട്. സച്ചിന്‍ വിരമിച്ചപ്പോള്‍ 34 കാരനായ വലംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ ഇപ്പോഴും ഒരു സജീവ ക്രിക്കറ്റിലുണ്ട്.

സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഷോയ്ക്കിടെ മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈനോട് ഏകദിന ഫോര്‍മാറ്റിലെ എക്കാലത്തെയും മികച്ച താരത്തെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി സച്ചിന്‍ എന്നായിരുന്നു. ”എന്നെ സംബന്ധിച്ചിടത്തോളം, ഞാന്‍ കണ്ടതും കളിച്ചതുമായ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ് സച്ചിന്‍. ഏകദിനത്തില്‍ റണ്‍ ചേസിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന് വിരാട് കോഹ്ലിയാണ്.

അതിനാല്‍, ഞാന്‍ വേലിയില്‍ ഇരിക്കാന്‍ പോകുന്നു. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ അടുത്തേക്കാണ് പോകുന്നത്. പിന്തുടരുകയാണെങ്കില്‍ വിരാട് കോഹ്ലിയുടെ അടുത്തെത്തും സംശയമില്ല. ” താരം പറഞ്ഞു. 463 ഏകദിനങ്ങളില് നിന്നായി 18,426 റണ്‍സാണ് സച്ചിന്‍ നേടിയത്. 286 ഏകദിനങ്ങളില്‍ നിന്നായി 13,437 റണ്‍സാണ് കോലിയുടെ സമ്പാദ്യം.