നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി കണ്ടെത്തിയത് സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ശേഷം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് 2022 മുതല്‍ താന്‍ ഈജിപ്ഷ്യന്‍ പൗരനെ വിവാഹം കഴിച്ചിരുന്നതായും ഇപ്പോള്‍ തന്റെ ഭര്‍ത്താവാണെന്നും യുവതി അറിഞ്ഞത്. .
പേര് വെളിപ്പെടുത്താത്ത സെന്റ് പീറ്റേഴ്സ്ബര്‍ഗ് നിവാസിയുടെ പാസ്പോര്‍ട്ട് 2021 വേനല്‍ക്കാലത്ത് നഷ്ടപ്പെട്ടു. ലോക്കല്‍ പോലീസിനോട് നഷ്ടം പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് കണ്ടെത്താനായില്ല. യാത്രാ രേഖ വീണ്ടും നല്‍കുമെന്നിരിക്കെ പുതിയ പാസ്‌പോര്‍ട്ടിന് ഇവര്‍ ശ്രമിച്ചതുമില്ല. എന്നാല്‍ പഴയ പാസ്‌പോര്‍ട്ട് മറ്റാരെങ്കിലും ഉപയോഗിക്കുമെന്ന് അവള്‍ സ്വപ്‌നത്തില്‍ പോലും കരുതിയിരുന്നുമില്ല. എന്നാല്‍ ഈ വര്‍ഷം ആദ്യം തന്റെ കുഞ്ഞിന് ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള ശ്രമത്തിനിടയിലാണ് തന്റെ ഭര്‍ത്താവിനെ യുവതി ആദ്യമായി അറിഞ്ഞത്. തനിക്കൊപ്പം ഭര്‍ത്താവ് മുസ്തഫ എന്ന ഈജിപ്ഷ്യന്‍ മനുഷ്യനും ഹാജരാകേണ്ടതുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവള്‍ ഞെട്ടി.
എന്നാല്‍ ഒരിക്കല്‍ പോലും കണ്ടുമുട്ടിയിട്ടില്ലാത്ത മുസ്തഫയെ റഷ്യന്‍ രജിസ്ട്രി അവനെ അവളുടെ പങ്കാളിയായി പട്ടികപ്പെടുത്തി. മുസ്തഫ തന്നെ യുവതിയുടെ പാസ്പോര്‍ട്ട് കണ്ടെത്തിയോ, അതോ കരിഞ്ചന്തയില്‍ നിന്ന് ആരുടെയെങ്കിലും കയ്യില്‍ നിന്ന് വാങ്ങിയതാണോ എന്ന് വ്യക്തമല്ല. എന്നാല്‍ ഈജിപ്ഷ്യന്‍ പൗരന്‍ റഷ്യയില്‍ താത്കാലിക താമസാനുമതിക്കായി ഈ രേഖ ഉപയോഗിച്ചതാണ് കാരണമായത്.
യുവതിയുടെ സാക്ഷ്യം കേട്ട് മൂന്ന് വര്‍ഷം മുമ്പ് പാസ്പോര്‍ട്ട് നഷ്ടപ്പെട്ടുവെന്നും ഈജിപ്ഷ്യന്‍ ഭര്‍ത്താവിനെ കണ്ടിട്ടില്ലെന്നും സ്ഥിരീകരിച്ച് റഷ്യന്‍ കോടതി വിവാഹം റദ്ദാക്കി. പാസ്പോര്‍ട്ട് മാത്രം ഉപയോഗിച്ച് ഒരു റഷ്യന്‍ പൗരനുമായി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പുരുഷന് എങ്ങനെ കഴിഞ്ഞു തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കാതെ പോയെങ്കിലും ഈ വിചിത്രമായ വാര്‍ത്ത കഴിഞ്ഞ ആഴ്ച റഷ്യയില്‍ വൈറലായിരുന്നു.