Sports

റണ്‍വിപ്ലവം തുടരുന്നു ; ഫ്രേസറിന്റെ വെടിക്കെട്ടില്‍ പവര്‍പ്‌ളേയുടെ റെക്കോഡുമായി ഡല്‍ഹി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റണ്‍വിപ്ലവം തുടരുകയാണ്. കൊല്‍ക്കത്ത നൈറ്റ റൈഡേഴ്‌സിന്റെ പടുകൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ് കിംഗ്‌സ് ലോകറെക്കോഡ് ഇട്ടതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെതിരേ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ബാറ്റിംഗ് വിസ്‌ഫോടനം. ശനിയാഴ്ച ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി അടിച്ചുകൂട്ടിയത് 258 റണ്‍സ്. ഓപ്പണര്‍മാരായ ജേക്ക് ഫ്രേസര്‍, അഭിഷേക് പോറല്‍, ഷാ ഹോപ്പ്, ഋഷഭ് പന്ത്, ട്രിസ്റ്റന്‍ സ്റ്റബ്‌സ് എന്നിവര്‍ അടിച്ചു തകര്‍ത്തു.

ഓപ്പണര്‍ ജേക്ക് ഫ്രേസര്‍ മക് ഗുര്‍ക്ക് 27 പന്തുകളില്‍ 84 റണ്‍സ് നേടി. 11 ബൗണ്ടറികളും ആറ് സിക്‌സറുകളുമാണ് ഫ്രേസറിന്റ ബാറ്റില്‍ നിന്നും പറന്നത്. 27 പന്തുകളില്‍ അഭിഷേക് പോറല്‍ 36 റണ്‍സ് അടിച്ചപ്പോള്‍ ഷാഹോപ്പ് 17 പന്തില്‍ 41 അഞ്ചു സിക്‌സറുകള്‍ പറത്തി. പന്ത് 19 പന്തുകളില്‍ 29 റണ്‍സ് നേടിയപ്പോള്‍ സ്റ്റബ്‌സ് 25 പന്തില്‍ 48 റണ്‍സും നേടി. രണ്ടുപേരും രണ്ടു സിക്‌സറുകള്‍ പറത്തി. സ്റ്റബ്‌സ് ആറ് ബൗണ്ടറികളും പറത്തി. പവര്‍പ്‌ളേയില്‍ തങ്ങളുടെ ഏറ്റവും മികച്ച സ്‌കോറും ഡല്‍ഹി കണ്ടെത്തി.

15 പന്തുകളില്‍ അര്‍ദ്ധശതകം തികച്ച ഫ്രേസറിന്റെ ബാറ്റിംഗ് കരുത്തില്‍ പവര്‍പ്‌ളേയിലെ ആറ് ഓവറുകളില്‍ 125 റണ്‍സാണ് ഡല്‍ഹി അടിച്ചു കൂട്ടിയത്. ഇത് ഐപിഎല്ലിലെ ഒരു റെക്കോഡാണ്. ഇതിന് മുമ്പ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് എതിരേ നേടിയ 92 റണ്‍സായിരുന്നു ഡല്‍ഹിയുടെ ഇതിന് മുമ്പത്തെ റെക്കോഡ്. 2017 ല്‍ ആര്‍സിബി കൊല്‍ക്കത്ത മത്സരത്തില്‍ പിറന്ന 105 റണ്‍സിന്റെ റെക്കോഡാണ് മറികടന്നത്് 2014 ല്‍ പഞ്ചാബ് കിംഗ്‌സിന് എതിരേ സിഎസ്‌കെ നേടിയ 100 റണ്‍സ്. ഈ സീസണില്‍ കൊല്‍ക്കത്ത പഞ്ചാബ് മത്സരത്തില്‍ പിറന്ന 93 റണ്‍സ്. എന്നിവയാണ് ഐപിഎല്ലില്‍ ഉയര്‍ന്ന പവര്‍പ്‌ളേ സ്‌കോറുകള്‍.

ഫ്രേസര്‍ അതിവേഗ അര്‍ദ്ധശതകം കുറിക്കുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയും 15 പന്തില്‍ ഫ്രേസര്‍ ഈ സീസണില്‍ സെഞ്ച്വറി നേടിയിരുന്നു. പിയൂഷ് ചൗളയുടെ പന്തില്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ മുഹമ്മദ് നബിയെ പുറത്താക്കിയതോടെ വലംകൈയ്യന്‍ വെറും 27 പന്തില്‍ 84 റണ്‍സെടുത്ത മിന്നല്‍ പോരാട്ടം അവസാനിച്ചു. 11 ബൗണ്ടറികളും 6 സിക്സറുകളും അദ്ദേഹത്തിന്റെ ചുഴലിക്കാറ്റില്‍ അടിച്ചു.