റീല്‍സില്‍ വൈറലാവാന്‍ ട്രെയിന്‍ യാത്രികരെ വടികൊണ്ട് തല്ലി യുവാക്കള്‍. ബിഹാറിലെ നഗ്രിഹാള്‍ട്ടിലാണ് ഈ സംഭവം. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വാതിലിനോട് ചേര്‍ന്നിരിയ്ക്കുന്ന യാത്രക്കാരെയാണ് വടി കൊണ്ട് യുവാക്കള്‍ അടിച്ചത്. ഇവര്‍ക്കൊപ്പമുള്ളയാള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.
സംഭവം റെയില്‍വേ പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടതോടെ രണ്ട് യുവാക്കളെ അറസ്റ്റിലായി. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. വീഡിയോ പ്രചരിച്ചതിന് പിന്നാലെ ട്രെയിന്‍ യാത്രക്കിടെ തങ്ങള്‍ക്കുണ്ടായ ഇത്തരം അനുഭവങ്ങള്‍ പങ്കുവച്ച് ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. വാതിലിനോട് ചേര്‍ന്ന് നില്‍ക്കവേ വടികൊണ്ടുള്ള അടി കിട്ടിയിട്ടുണ്ടെന്നും കല്ല് കൊണ്ട് എറിഞ്ഞിട്ടുണ്ടെന്നും പലരും കുറിച്ചു. എന്തുതരം മാനസികാവസ്ഥ ഉള്ളവരാണ് ഇങ്ങനെ ഉപദ്രവിക്കുന്നതെന്നും ചിലര്‍ ചോദിച്ചു.




