മോട്ടോര്‍സൈക്കിളുകളുടെ കാര്യത്തില്‍ മാത്രമല്ല സേഫ്റ്റി ആക്സസറികളുടെ കാര്യത്തിലും റോയല്‍ എന്‍ഫീല്‍ഡ് ചില കണ്ടുപിടുത്തങ്ങള്‍ നടത്തുകയാണ് ഐക്കണിക്ക് ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ്. ഇരുചക്ര വാഹന യാത്രികര്‍ക്ക് അപകട സമയത്ത് വീണാല്‍ ശരീരം സംരക്ഷിക്കാനുള്ള രക്ഷാകവചങ്ങള്‍ ഒന്നും തന്നെയില്ല. ഹോണ്ട ഗോള്‍ഡ് വിംഗ് പോലുള്ള ചില ബൈക്കുകള്‍ എയര്‍ബാഗുകള്‍ ഓഫര്‍ ചെയ്യുന്നുണ്ടെങ്കിലും അത് എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കുന്നില്ല, അടുത്തിടെ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ മോട്ടോര്‍ഷോപ്പ് സോണില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു.
ഇതില്‍ ഏറ്റവും ശ്രദ്ധേയമായത് ഇരുചക്രവാഹന യാത്രികര്‍ക്കായി ലഭ്യമാക്കിയ ‘എയര്‍ബാഗ് വെസ്റ്റ്’ (Airbag Vest) ആണ്. 35000 രൂപയാണ് ഇതിന് വില നിശ്ചയിച്ചിരിക്കുന്നത്. വാഹനം മറിയുമ്പോള്‍ എയര്‍ബാഗ് യാത്രികന ചുറ്റും വികസിക്കുകയും അവരെ സംരക്ഷിക്കുകയും ചെയ്യും. റൈഡര്‍മാര്‍ക്ക് അധിക സുരക്ഷ നല്‍കുകയാണ് ഈ എയര്‍ബാഗ് വെസ്റ്റിന്റെ ധര്‍മം. എളുപ്പത്തില്‍ മാറ്റിവെക്കാവുന്നതുമായ കാട്രിഡ്ജുകളുമായാണ് ഇത് വരുന്നത്. കടകളില്‍ എളുപ്പത്തില്‍ ലഭ്യമാകുന്ന ഈ കാട്രിഡ്ജുകള്‍ക്ക് 2000 രൂപയാണ് വില.
സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ CE-സര്‍ട്ടിഫൈഡ് സുരക്ഷ നല്‍കുന്നതിനാല്‍ ഈ വെസ്റ്റ് ഏറെ സഹായകമാണ്. ദീര്‍ഘദൂരയാത്ര ചെയ്യുന്നവര്‍ക്ക് ഈ എയര്‍ബാഗ് വെസ്റ്റ് മികച്ച സേഫ്റ്റി ഓപ്ഷനാണ്.എയര്‍ബാഗ് വെസ്റ്റിന് ചുറ്റും റിഫ്ളക്ടറുകളും ശരീരത്തിന്റെ പ്രധാന ഭാഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന അനറ്റോമിക് ഡിസൈനും ഉണ്ട്. ലെവല്‍ 2 ബാക്ക് പ്രൊട്ടക്ഷനും വാട്ടര്‍ റെസിസ്റ്റന്റ് പോക്കറ്റുകളും ഇതിനുണ്ടെന്ന് റോയല്‍ എന്‍ഫീല്‍ഡ് അവകാശപ്പെടുന്നു. അപകട സമയത്ത് വെസ്റ്റിലെ എയര്‍ബാഗ് വിന്യസിക്കാന്‍ വെറും 100 മൈക്രോ സെക്കന്‍ഡ് സമയം മാത്രം മതിയെന്നാണ് കമ്പനി പറയുന്നത്.
എയര്‍ബാഗിന് 2 വര്‍ഷവും കാട്രിഡ്ജിന് 10 വര്‍ഷവും കമ്പനി വാറണ്ടി നല്‍കുന്നുണ്ട്. മോട്ടോവേര്‍സ് 2025-ല്‍ റോയല്‍ എന്‍ഫീല്‍ഡ് ഈ വെസ്റ്റ് കൂടാതെ റൈഡിംഗ് ഗിയറുകള്‍, കമ്മ്യൂണിക്കേഷന്‍ ടെക്, സ്‌കെയില്‍-മോഡല്‍ ശേഖരങ്ങള്‍ എന്നിവയും അവതരിപ്പിച്ചു. ഗ്രാഫിക്സിനും ഐഡന്റിറ്റിക്കും ഊന്നല്‍ നല്‍കുന്ന ഒരു കോമിക് ഹെല്‍മെറ്റും കമ്പനി പുറത്തിറക്കി.ഉയര്‍ന്ന പ്രതിരോധശേഷിയുള്ള വസ്തുക്കള്‍ ഉപയോഗിച്ചാണ് ഹെല്‍മെറ്റ് നിര്‍മ്മിച്ചിരിക്കുന്നത്. ദൂരയാത്രകളില്‍ വായുസഞ്ചാരം മെച്ചപ്പെടുത്തുന്നതിനായി ഇതിന് നിരവധി വെന്റുകളുണ്ട്. നാവിഗേഷനും കോളുകള്‍ക്കും കണക്റ്റിവിറ്റിയെ ആശ്രയിക്കുന്ന റൈഡര്‍മാര്‍ക്കായി പുതുക്കിയ ബ്ലൂടൂത്ത് കമ്മ്യൂണിക്കേഷന്‍ സിസ്റ്റം മോട്ടോവേവ് X2-വും കമ്പനി പ്രദര്‍ശിപ്പിച്ചു.




