Crime

തൃശൂരിൽ സ്വർണം കവർന്ന സംഘത്തലവൻ റോഷൻ ഇന്‍സ്റ്റഗ്രാം താരം, അരലക്ഷത്തോളം ഫോളോവേഴ്സ്

ദേശീയ പാതയില്‍ കാര്‍ ആക്രമിച്ച് രണ്ടര കിലോഗ്രാം സ്വര്‍ണം കവര്‍ന്ന കേസിലെ അഞ്ചംഗ ക്വട്ടേഷന്‍ സംഘത്തിന്റെ നേതാവ് ഇന്‍സ്റ്റഗ്രാം താരം. കവര്‍ച്ച ആസൂത്രണം ചെയ്തത് പത്തനം തിട്ട സ്വദേശിയായ റോഷന്‍ വര്‍ഗീസിന് ഏതാണ്ട് അരലക്ഷത്തോളം ഫോളോവേഴ്സുണ്ട്. ഇയാള്‍ മോഷ്ടവാണെന്ന് ഫോളോവേഴ്സ് മിക്കവര്‍ക്കും അറിയില്ല. റോഷന്റെ പേരില്‍ 22 കേസുകളുണ്ട്.

മോഷണം നടന്ന സമയത്ത് അതുവഴി പോയ സ്വകര്യ ബസില്‍ പതിഞ്ഞ ദൃശ്യമാണ് നിര്‍ണായകമായത്. റോഷന്റെ സംഘത്തില്‍പ്പെട്ട തിരുവല്ല ആലംതുരുത്തി മാങ്കുളത്തില്‍ ഷിജോ, ഊളക്കല്‍ സിദ്ദിഖ് , നിശാന്ത്, നിഖില്‍ നാഥ് എന്നിവരെയും പോലീസ് പിടി കൂടി. ഇനിയും നാല് പേര്‍ പിടിയലാവാനുണ്ട്.

കോയമ്പത്തൂരിലുളള സ്വര്‍ണാഭരണ നിര്‍മാണശാലയില്‍ നിന്ന് തൃശൂരിലെ ജ്വല്ലറിയിലേക്ക് രണ്ടരകിലോ സ്വര്‍ണമാലകളുമായി സഞ്ചരിക്കുകയായിരുന്ന രണ്ട് യുവാക്കളെ പട്ടിക്കാട് കല്ലിടുക്കില്‍ വെച്ചാണ് ക്വട്ടേഷന്‍ സംഘം ആക്രമിക്കുന്നത്. കാറിനെ ഏറെ ദുരം പിന്‍തുടര്‍ന്നതിന് ശേഷം തടഞ്ഞുനിര്‍ത്തി കാറിന്റെ ചില്ല് തകര്‍ത്ത് ഡോര്‍ തുറക്കുകയായിരുന്നു. കത്തി കഴുത്തില്‍ വെച്ച് ഭൂഷണിപ്പെടുത്തി യുവക്കളെ തട്ടുകൊണ്ടുപോയി. കൂടാതെ സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്ന കാറും കൈവശപ്പെടുത്തി.

പ്രതികള്‍ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത് വ്യാജ നമ്പര്‍പ്ലേറ്റ് ആയതിനാല്‍ അന്വേഷണം ദുഷ്‌കരമായി. രണ്ട് കാറുകള്‍ പോലീസ് കണ്ടെടുത്തു. പ്രതിയായ റോഷന്‍ സമാനരീതിയില്‍ തമിഴ്‌നാട്ടിലും കര്‍ണാടകയിലും മോഷണം നടത്തിയിരുന്നു. റോഷനെതിരെ 22 കേസുകളുണ്ട്.ഷിജോയ്ക്കെതിരെ 9 ഉം സിദ്ദീഖിനെതിരെ 8 ഉം കേസുകളുണ്ട്. പ്രതികള്‍ യുവാവില്‍ നിന്നും തട്ടിയെടുത്ത കാര്‍ മുമ്പ് തന്നെ കണ്ടെടുത്തിരുന്നു.