Sports

വിരാട്‌കോഹ്ലിയെ അറിയാമോയെന്ന് ചോദിച്ചപ്പോള്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയുടെ മറുപടി

ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിക്ക് സോഷ്യല്‍ മീഡിയയില്‍ ഫോളോവേഴ്സിന്റെ ഒരു വന്‍പട തന്നെയുണ്ട്. പക്ഷേ ലോകത്തിന്റെ ചില കോണുകളില്‍ ഇപ്പോഴും അദ്ദേഹത്തെ തിരിച്ചറിയാത്ത ആള്‍ക്കാരുണ്ട്. കഠിനാദ്ധ്വാനത്തിന്റെ കാര്യത്തില്‍ തന്റെ ആരാധനാപാത്രമായ ക്രിസ്ത്യാനോ റൊണാള്‍ഡോയാണ് കോഹ്ലിയെ തിരിച്ചറിയാത്ത അനേകരില്‍ ഒരാള്‍.

സ്റ്റാറ്റിസ്റ്റ് പറയുന്നതനുസരിച്ച്, 265 മില്യണ്‍ ഫോളോവേഴ്സുമായി ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള സെലിബ്രിറ്റികളില്‍ 13-ാം സ്ഥാനത്താണ് കോഹ്‌ലി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (616 ദശലക്ഷം ഫോളോവേഴ്സുമായി ഒന്നാമതും ലയണല്‍ മെസ്സി 496 ദശലക്ഷം ഫോളോവേഴ്സുമായി രണ്ടാമതും നില്‍ക്കുന്നവരും. ഫുട്‌ബോള്‍ താരങ്ങള്‍ പട്ടികയില്‍ എളുപ്പത്തില്‍ മുന്നിലാണെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പിന്തുടരുന്ന ഇന്ത്യക്കാരനാണ് കോഹ്‌ലി.

അടുത്തിടെ, ഒരു യൂട്യൂബര്‍ സ്പീഡ് എന്നറിയപ്പെടുന്ന ഡാരന്‍ ജേസണ്‍ വാറ്റ്കിന്‍സ് ജൂനിയറുമായുള്ള സംഭാഷണത്തില്‍, ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡോയോട് കോഹ്ലിയെക്കുറിച്ച് എന്താണ് ചിന്തിക്കുന്നതെന്ന് ചോദിച്ചിരുന്നു. ഇതിന് സ്പീഡ് നല്‍കിയ മറുപടി ആരാണെന്നായിരുന്നു. വിരാട് കോഹ്ലി ഇന്ത്യാക്കാരനാണെന്ന് പറഞ്ഞപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. ‘നിങ്ങള്‍ക്ക് വിരാട് കോഹ്ലിയെ അറിയില്ലേ എന്നാചോദ്യത്തിന് ‘അവന്‍ എന്താണ്? എന്തു കളിക്കാരനെന്നാണ് മറുപടി.

‘അവന്‍ ഒരു ക്രിക്കറ്റ് കളിക്കാരനാണ് എന്ന് പറയുമ്പോള്‍ അവന്‍ ഇവിടെ ജനപ്രിയനല്ല എന്നാണ് മറുപടി. പിന്നീട് വിരാട്‌കോഹ്ലിയുടെ ഫോട്ടോ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇയാളെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും ഞാന്‍ അവനെ കണ്ടിട്ടുണ്ടെന്നാണ് റൊണാള്‍ഡോയുടെ മറുപടി.

വ്യക്തിപരമായ കാരണങ്ങളാല്‍ വ്യാഴാഴ്ച അഫ്ഗാനിസ്ഥാനെതിരായ ആദ്യ ടി20 കോലിക്ക് നഷ്ടമായി. ഞായറാഴ്ച നടക്കുന്ന രണ്ടാം ടി20യില്‍ അദ്ദേഹം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തും. 2022 ലെ ടി20 ലോകകപ്പില്‍ നിന്ന് ഇന്ത്യ സെമിയില്‍ പുറത്തായതിന് ശേഷം ടി20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമിനായി കളിച്ചിട്ടില്ലാത്ത കോലി, ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ കളിക്കാനുള്ള ശ്രമത്തിലാണ്.