നീണ്ട കാത്തിരിപ്പിനൊടുവില്‍ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ ഋത്വികയുടെ ഗംഭീര പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമില്‍ മനോഹരമായ ഒരു പോസ്റ്റ് ഇട്ടാണ് അവര്‍ പ്രതികരിച്ചത്. ‘ഇത് ഇവിടെ ഹിറ്റാകും’ എന്ന കുറിപ്പില്‍ ഹൃദയത്തിന്റെ ഇമോജി ഇട്ടുകൊണ്ടായിരുന്നു ഋത്വികയുടെ കമന്റ്.
എന്തായാലും സംഭവം ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റ് പെട്ടെന്ന് വൈറലായി, ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതിരോധ ത്തിലും ഋത്വികയുടെ അചഞ്ചലമായ പിന്തുണയിലും പ്രശംസകൊണ്ട് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു. ആദില്‍ റഷീദിനെ സ്റ്റൈലിഷ് സിക്സര്‍ പറത്തി രോഹിത് തന്റെ സെഞ്ചുറിയിലെത്തി തൊട്ടുപിന്നാലെയായിരുന്നു ഋത്വികയുടെ സ്‌റ്റോറിയും വന്നത്.
രോഹിത് 90 പന്തില്‍ 12 ബൗണ്ടറികളും ഏഴ് സിക്സറുകളും ഉള്‍പ്പെടെ 119 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ നാല് വിക്കറ്റ് വിജയത്തിലേക്ക് കുതിച്ചു, പരമ്പരയില്‍ 2-0 ന് അപരാജിത ലീഡ് നേടി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മോശം ഫോമിലൂടെ കടന്നുപോകുന്ന രോഹിതിന് ഈ സെഞ്ച്വറി നിര്‍ണ്ണായകമാണ്. കട്ടക്കില്‍ രോഹിതിനെ തടയാന്‍ ആര്‍ക്കും കഴിഞ്ഞില്ല. വിമര്‍ശകരുടെ വായടപ്പിക്കാന്‍ താരത്തിനാകുകയും ചെയ്തു.
ഏകദിന ക്രിക്കറ്റില്‍ രോഹിത് ശര്‍മ്മയുടെ 32-ാം സെഞ്ച്വറിയാണിത്, വിരാട് കോഹ്ലി (50), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (49) എന്നിവര്‍ക്ക് ശേഷം ഒരു ഇന്ത്യന്‍ താരം നേടുന്ന ഏറ്റവും ഉയര്‍ന്ന സെഞ്ച്വറി നേട്ടത്തിലേക്കാണ് നായകന്‍ ഉയര്‍ന്നത്. മുപ്പതാം പിറന്നാളിന് ശേഷം ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോര്‍ഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ തകര്‍ത്തത്.
30 വയസ്സ് തികഞ്ഞതിന് ശേഷം സച്ചിന്‍ 35 സെഞ്ച്വറി നേടിയപ്പോള്‍, രോഹിത് തന്റെ 36-ാം അന്താരാഷ്ട്ര സെഞ്ച്വറി നേടിയായിരുന്നു മറികടന്നത്. 30 വയസ്സ് തികഞ്ഞതിന് ശേഷം രോഹിത് ശര്‍മ്മയുടെ 22-ാം ഏകദിന സെഞ്ചുറി കൂടിയായിരുന്നു ഇത്. സനത് ജയസൂര്യയുടെയും തിലകരത്നെ ദില്‍ഷന്റെയും റെക്കോര്‍ഡാണ് അദ്ദേഹം തകര്‍ത്ത ത്. ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയവരില്‍ ക്രിസ് ഗെയിലിനെ യും മറികടന്നു, ടേബിള്‍ ടോപ്പര്‍ ഷാഹിദ് അഫ്രീദിയുമായി 351 സിക്‌സറുകള്‍ നേടി. രോഹിത്തിന് ഏകദിനത്തില്‍ 338 സിക്സറുകളുണ്ട്.