ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ്മ ഒരു ഡൈനാമിക് ബാറ്റര്‍ മാത്രമല്ല ക്രിക്കറ്റ് ആരാധകന് കൂടിയാണ്. അദ്ദേഹത്തിന് കീഴില്‍ ഇത്തവണ ഇന്ത്യ നാട്ടില്‍ ലോകകപ്പിന് ഇറങ്ങുമ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷിക്കുന്നുണ്ട്. പത്തുവര്‍ഷത്തിന് ശേഷം നാട്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഏറ്റവും ഫേവറിറ്റുകളും ഇന്ത്യയാണ്. തിരക്കേറിയ ഷെഡ്യൂളിനിടയില്‍ താന്‍ നേരിട്ട ഏറ്റവും ദുഷ്ക്കരമായ ബൗളിംഗ് വെളിപ്പെടുത്തി താരം.താന്‍ നേരിട്ട ഏറ്റവും കടുപ്പമേറിയ ബൗളറായി ദക്ഷിണാഫ്രിക്കയുടെ മൂന് താരം ഡെയ്ല്‍ സ്റ്റെയ്നെയാണ് താരം തെരഞ്ഞെടുത്തത്. മികച്ച വേഗതയും ശരിയായ ഏരിയകളില്‍ സ്ഥിരമായി പന്തെറിയാനുള്ള കഴിവും സ്റ്റെയ്നെ ഒരു ക്ലാസ് കളിക്കാരനാക്കുന്നതായി രോഹിത് പറഞ്ഞു. ”എന്നെ എപ്പോഴെങ്കിലും വെല്ലുവിളിച്ചിട്ടുള്ള ഒരു ബൗളര്‍, ആര്‍ക്കെങ്കിലും എതിരേ കളിക്കുന്നത് ഞാന്‍ ആസ്വദിച്ചിട്ടുണ്ടെങ്കില്‍, അത് ഡെയ്ല്‍ സ്റ്റെയ്ന് എന്ന് പറയും. അയാള്‍ ഒരു ക്ലാസ് പ്ലെയറാണ്, അയാള്‍ക്ക് എല്ലാ കഴിവുകളും ഉണ്ട്. ബൗണ്‍സ് നഷ്ടപ്പെടുത്താത്ത വളരെ വേഗത്തില്‍ സ്വിംഗ് ചെയ്യാന്‍ കഴിയുന്നതുമാണ് അദ്ദേഹത്തിന്റെ പ്രത്യേകത എന്ന് ഞാന്‍ കരുതുന്നു. അങ്ങിനെ ചെയ്യാന്‍ കഴിയുന്ന ആളുകള്‍ വളരെ കുറവാണ്. എന്നാല്‍ അദ്ദേഹം അത് സ്ഥിരതയോടെ ചെയ്യുമായിരുന്നു.” രോഹിത് പറഞ്ഞു.ഇന്ത്യന്‍ താരങ്ങളില്‍ വളര്‍ന്നുവരുന്ന പ്രതിഭയായി ശുഭ്മാന്‍ ഗില്ലിനെയാണ് രോഹിത് ചൂണ്ടിക്കാട്ടുന്നത്. യുവ ക്രിക്കറ്റ് താരം അപാരമായ കഴിവുകളുള്ളയാളും വാഗ്ദാനമാണെന്നും പറഞ്ഞു. പലരും അദ്ദേഹത്തെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിയായിട്ടാണ് കാണുന്നത്.ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു രോഹിതിന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ 2011 ലോകകപ്പ് ടീമില്‍ നിന്ന് പുറത്തായ രോഹിത് പത്തു വര്‍ഷത്തിന് ശേഷം അതേ ടീമിനെ 2023 ലെ ലോകകപ്പില്‍ നയിക്കുകയാണ്. എല്ലാം ഒരു യക്ഷിക്കഥ പോലെയാണ് താരം കാണുന്നത്.
Related Reading
അയാള്‍ എന്നെ ‘ഒത്തുകളിക്കാരന്‍’ എന്ന് വിളിച്ചു… ഗ്രൗണ്ടില്‍ ഗൗതം ഗംഭീറുമായുള്ള വാക്കേറ്റത്തെപ്പറ്റി ശ്രീശാന്ത്
സൂറത്ത്: ലെജന്‍ഡ്സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇന്ത്യയുടെ മുന്‍ താരങ്ങളായ ശ്രീശാന്തും ഗൗതം ഗംഭീറും ഏറ്റുമുട്ടിയത് ക്രിക്കറ്റ് വേദിയില്‍ വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. ഇരുവരും തമ്മില്‍ വാക്കേറ്റം നടത്തുന്നതും ഏറ്റുമുട്ടലിന് പോകുന്നതും ആള്ക്കാര് പിടിച്ചുമാറ്റുന്നതും കണ്ടിരുന്നു. എന്നാല്‍ എന്തായിരുന്നു പ്രശ്നം എന്നത് ആര്‍ക്കും മനസ്സിലായില്ല താനും. എന്നാല്‍ കളത്തില്‍ വെച്ച് ഗൗതം ഗംഭീര്‍ തന്നോട് മോശമായി സംസാരിച്ചു എന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് ശ്രീശാന്ത്. സൂററ്റില്‍ നടന്ന മത്സരത്തിനിടയിലായിരുന്നു ഇവരുടെ വാക്കേറ്റം. പിന്നീട് ബുധനാഴ്ച നടന്ന സംഭവത്തെക്കുറിച്ച് ഒരു Read More…
പത്തുവര്‍ഷത്തിന് ശേഷം രോഹിത് കളിക്കാരനായി മുംബൈ ഇന്ത്യന്‍സില്‍ ; ഇന്ത്യന്‍ നായകനെ ഹര്‍ദിക് പാണ്ഡ്യ നയിക്കും
എപ്പോഴും പരുക്കില്‍ പെടുമെങ്കിലും ഒരു ശക്തമായ തിരിച്ചവരവ് ഹര്‍ദിക്പാണ്ഡ്യ നടത്താറുണ്ട്. ഇത്തവണ ഏകദിന ലോകകപ്പില്‍ പരിക്കേറ്റ താരത്തിന്റെ തിരിച്ചുവരവ് ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായിട്ടാണ്്. അഞ്ചു മാസത്തിന് ശേഷമുള്ള അദ്ദേഹത്തിന്റെ മടങ്ങിവരവില്‍ അദ്ദേഹത്തിന് കീഴില്‍ കളിക്കാനായി രോഹിത്ശര്‍മ്മ കളിക്കുന്നു എന്നതാണ് പ്രത്യേകത. 2015-ല്‍ മൂംബൈ ഇന്ത്യന്‍സിലൂടെ തന്റെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ഈ ഓള്‍റൗണ്ടര്‍, രണ്ട് വിജയകരമായ സീസണുകള്‍ ഗുജറാത്ത് ടൈറ്റന്‍സില്‍ ചെലവഴിച്ചതിന് ശേഷം തന്റെ പഴയ ഫ്രാഞ്ചൈസിയിലേക്ക് മടങ്ങി വന്നിരിക്കുകയാണ്. ഐപിഎല്‍ 2022 ലെ ആദ്യ Read More…
സഞ്ജുവിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും, സീസണിലെ മൂന്നാം അര്‍ദ്ധശതകം; ശുഭ്മാന്‍ ഗില്‍ 3000 തികച്ചു
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മലയാളിതാരവും രാജസ്ഥാന് റോയല്‍സ് നായകനുമായ സഞ്ജു സാംസന്റെ തകര്‍പ്പന്‍ ബാറ്റിംഗ് വീണ്ടും. ഗുജറാത്ത് ടൈറ്റന്‍സിന് എതിരായ മത്സരത്തിലും സഞ്ജു അര്‍ദ്ധശതകം നേടി. റയാന് പരാഗുമായി ഉജ്വല കൂട്ടുകെട്ട് ഉണ്ടാക്കിയ സഞ്ജു ഈ സീസണില്‍ നേടുന്ന മൂന്നാമത്തെ അര്‍ദ്ധശതകമായിരുന്നു. 38 പന്തുകളില്‍ നിന്നും ഏഴു ബൗണ്ടറിയുടെയും രണ്ടു സിക്സറുകളുടെയും സഹായത്തോടെയാണ് രാജസ്ഥന് നായകന് അര്‍ദ്ധശതകം നേടിയത്. ജയസ്വീ ജെയ്സ്വാളും കഴിഞ്ഞ മത്സരത്തില്‍ സെഞ്ച്വറി നേടിയ ജോസ്ബട്ളറും ചെറിയ സ്കോറില്‍ പുറത്തായതിന് പിന്നാലെ 76 റണ്‍സ് Read More…