ബെയ്ജിങ്: ആദ്യത്തെ റൊബോട്ട് ഒളിമ്പിക്സിനു നിരാശത്തുടക്കം. 16 രാജ്യങ്ങളില്‍നിന്നുള്ള ഹ്യൂമനോയിഡുകള്‍ ബോക്സിങ്, അതക്കലറ്റിക്സ്, ഫുട്ബോള്‍, ടേബിള്‍ ടെന്നീസ് എന്നിവയില്‍ മത്സരിക്കാനെത്തി. അവയില്‍ ഭൂരിപക്ഷവും കളിക്കളത്തില്‍ തകര്‍ന്നു വീണു. എങ്കിലും, മത്സരങ്ങള്‍ പ്രതീക്ഷ നല്‍കുന്നെന്നാണു സംഘാടകരുടെ നിലപാട്. ചൈനയാണു റൊബോട്ട് ഒളിമ്പിക്സിന്റെ സംഘാടകര്‍.
ആദ്യ മത്സരങ്ങളിലൊന്നായ അഞ്ചംഗ ഫുട്ബോളില്‍, ഏഴ് വയസ്സുള്ള കുട്ടികളുടെ വലുപ്പമുള്ള 10 റോബോട്ടുകളാണു മൈതാനത്തിറങ്ങിയത്. പന്തിനു പിന്നാലെ അവ നിരങ്ങി നീങ്ങി. പലപ്പോഴും ദിശ തെറ്റി. ചില റൊബോട്ടുകള്‍ പന്തില്‍ തൊടുന്നതിനു മുമ്പ് വീണു.
അത്ലറ്റികക്കസില്‍, മത്സരിച്ച റെബോട്ടിനു ദിശ തെറ്റി. ഒരു റൊബോട്ട് ഓപ്പറേറ്ററുടെ ശരീരത്തിലേക്കാണ് ഇടിച്ചുകയറിയത്. അമേരിക്ക, ജര്‍മ്മനി, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. സര്‍വകലാശാലകളെ പ്രതിനിധീകരിച്ച് 192 ടീമുകളും, സ്വകാര്യ സംരംഭകരെ പ്രതിനിധീകരിച്ച് 88 ടീമുകളും പങ്കെടുത്തു.
100 മീറ്റര്‍ ഹര്‍ഡില്‍സ് മുതല്‍ കുങ് ഫു വരെ നീളുന്ന ഇനങ്ങളില്‍ 500ല്‍ അധികം ആന്‍ഡ്രോയിഡുകള്‍ കളത്തിലിറങ്ങി. മനുഷ്യതാരങ്ങളുടെ കഴിവിന്റെ ചെറിയ അംശം പോലും അവയ്ക്ക് പ്രകടിപ്പിക്കാന്‍ കഴിഞ്ഞില്ല.
‘കളിക്കുക, ജയിക്കുക എന്നതില്‍ മാത്രം ഒതുങ്ങിനില്‍ക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമില്ല. ഗവേഷണത്തിലാണു ശ്രദ്ധകേന്ദ്രീകരിക്കുന്നത്’- ജര്‍മ്മനിയിലെ ലീപ്സിഗ് യൂണിവേഴ്സിറ്റി ഓഫ് അപ്ലൈഡ് സയന്‍സസുമായി ബന്ധപ്പെട്ട റോബോട്ട്സ് ഫുട്ബോള്‍ ടീമിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന മാക്സ് പോള്‍ട്ടര്‍ പറഞ്ഞു.’ഈ മത്സരത്തില്‍ നിങ്ങള്‍ക്ക് രസകരവും ആവേശകരവുമായ നിരവധി പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ കഴിയും’- അദ്ദേഹം തുടര്‍ന്നു.
1,500 മീറ്റര്‍ ഓട്ടത്തില്‍, ചൈനയിലെ ആഭ്യന്തര ചാമ്പ്യന്‍ യൂണിട്രീയുടെ ഹ്യൂമനോയിഡുകള്‍ ട്രാക്കിലൂടെ ശ്രദ്ധേയമായ വേഗതയില്‍ കുതിച്ചു, എതിരാളികളെ എളുപ്പത്തില്‍ മറികടന്നു.
ഏറ്റവും വേഗതയേറിയ റോബോട്ട് 6:29:37ന് മത്സരം പൂര്‍ത്തിയാക്കിയത് അത് 3:26:00 എന്ന മനുഷ്യ ലോക റെക്കോഡിനേക്കാള്‍ വളരെ പിന്നിലാണ്. മത്സര വിജയത്തിലൂടെ ലഭിക്കുന്ന പ്രശസ്തി ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സഹായിക്കുമെന്നാണു കമ്പനികളുടെ പ്രതീക്ഷ.




