ലോകഫുട്ബോളിലെ വമ്പന്‍ താരങ്ങളായ ലിയോണേല്‍ മെസ്സിയും ക്രിസ്ത്യാനോ റൊണാള്‍ഡോയും ഒപ്പം ഒരു കരിയര്‍ നാഴികക്കല്ലെന്ന വമ്പന്‍ നേട്ടത്തിന്റെ പങ്കാളിയായി മാറിയിരിക്കുകയാണ് പോളണ്ട് താരം റോബര്‍ട്ടോ ലെവന്‍ഡോവ്സ്കി. ബാഴ്സിലോണയ്ക്ക് വേണ്ടി കഴിഞ്ഞ മത്സരത്തില്‍ നേടിയ ഇരട്ടഗോളുകള്‍ ചാംപ്യന്‍സ് ലീഗില്‍ ലെവന്‍ഡോവ്സ്കിയുടെ ഗോളുകളുടെ എണ്ണം 100 ആയി.
പെനാല്‍റ്റിയിലൂടെ ആദ്യ ഗോള്‍ നേടിയപ്പോള്‍ തന്നെ ലെവന്‍ഡോവ്സ്കി ഈ നേട്ടത്തില്‍ എത്തിയിരുന്നു. രണ്ടാം പകുതിയില്‍ മറ്റൊരു ഗോള്‍ കൂടി നേടി പോളണ്ട് സ്ട്രൈക്കര്‍ ഗോള്‍നേട്ടം 101 ആക്കി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ലയണല്‍ മെസ്സി എന്നിവര്‍ക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ നൂറോ അതിലധികമോ ഗോളുകള്‍ നേടിയ ഏക താരമായി റോബര്‍ട്ട് ലെവന്‍ഡോസ്കി മാറിയത്.
അതേസമയം ചാംപ്യന്‍സ് ലീഗില്‍ അതിവേഗം ഗോള്നേട്ടമുണ്ടാക്കി മറ്റാരേക്കാളും വേഗതയിലാണ് മാഞ്ചസ്റ്റര്‍സിറ്റിയുടെ സ്വീഡിഷ് താരം എര്‍ലിംഗ് ഹാളണ്ട് നീങ്ങുന്നത്. 24-ാം വയസ്സില്‍ തന്റെ ആകെ സ്കോറുകള്‍ 46 ആയി ഉയര്‍ത്തിയിരിക്കുകയാണ്. അതേസമയം ഫെയ്നൂര്ഡുമായുള്ള മത്സരം സിറ്റി 3-3 സമനിലയില്‍ കുരുങ്ങിയപ്പോള്‍ ബാഴ്സിലോണ ഫ്രഞ്ച് ക്ലബ്ബ് ബ്രെസ്റ്റിനെ 3-0 ന് തോല്‍പ്പിച്ചു.
ചാംപ്യന്സ്ലീഗില് ഇതുവരെ 140 ഗോളുകളുമായി റൊണാള്‍ഡോയാണ് എക്കാലത്തെയും സ്കോറിങ് പട്ടികയില്‍ മുന്നിലുള്ളത്. 129 ഗോളുമായി മെസ്സി തൊട്ടുപിന്നാലെയുമുണ്ട്. എന്നാല്‍ സൗദി അറേബ്യയിലേക്കും അമേരിക്കയിലേക്കും യഥാക്രമം നീങ്ങിയതിന് ശേഷം റൊണാള്‍ഡോയോ മെസ്സിയോ ചാമ്പ്യന്‍സ് ലീഗില്‍ ഇനി കളിക്കില്ല. 36 കാരനായ ലെവന്‍ഡോവ്സ്കിക്ക് സെഞ്ച്വറി തികയ്ക്കാന്‍ 125 മത്സരങ്ങള്‍ വേണ്ടിവന്നു. മെസ്സിക്ക് 123 കളിയും റൊണാള്‍ഡോയ്ക്ക് 137 മത്സരവുമാണ് വേണ്ടി വന്നത്.