ജെനീലിയ ഡിസൂസയും റിതേഷ് ദേശ്മുഖും (Riteish Deshmukh) കോമഡി റീലുകളിലൂടെ ഇടയ്ക്ക് സോഷില് മീഡിയയില്‍ പ്രത്യക്ഷപ്പെടാറുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇരുവരും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത് മറ്റൊരു കാര്യത്തിനാണ്. ജെനീലിയ (Genelia Deshmukh) വീണ്ടും ഗര്‍ഭിണിയാണെന്ന് സോഷില് മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജെനീലിയയും റിതേഷ് ദേശ്മുഖും വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം ജെനീലിയയും റിതേഷും ഒരു പരിപാടിയില്‍ പങ്കെടുക്കുകയും അതിന്റെ ഭാഗമായി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു.
ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ജെനീലിയ വയറില്‍ കയ്യ് വച്ചത് ആരാധകര്‍ ശ്രദ്ധിച്ചു. ഇതിന് പിന്നാലെയാണ് ജെനീലിയ ഗര്‍ഭിണിയാണ് എന്ന തരത്തിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഭാര്യ ഗര്‍ഭിണിയാണ് എന്ന വാര്‍ത്തകളെ തള്ളി കോണ്ട് റിതേഷ് രംഗത്ത് എത്തി. വാര്‍ത്തകളുടെ സ്ക്രീന്ഷോട് പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു റിതേഷിന്റെ പ്രതികരണം. എനിക്ക് രണ്ട് മൂന്ന് കുട്ടികള്‍ക്കൂടി ഉണ്ടായാലും കുഴപ്പമൊന്നുമില്ല. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഈ വാര്‍ത്ത തെറ്റാണ് എന്നായിരുന്നു റിതേഷിന്റെ പ്രതികരണം. 2012-ലായിരുന്നു റിതേഷും ജെനീലിയയും വിവാഹിതരായത്. ഇരുവര്‍ക്കും രണ്ട് കുട്ടികളുമുണ്ട്.