രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ശബരിമലയിലെത്തിയത് ബീഫും പൊറോട്ടയും കഴിച്ചിട്ടാണെന്ന എംപി എൻകെ പ്രേമചന്ദ്രന്റെ ആരോപണത്തിന് മറുപടിയുമായി രഹ്നാ ഫാത്തിമ. എൻ കെ പ്രേമചന്ദ്രൻ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം സ്വയം സങ്കൽപ്പിച്ചെടുത്ത പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയുമെന്നും രഹ്ന വ്യക്തമാക്കി. സത്യം തൊട്ടുതീണ്ടാത്ത ഈ സാങ്കൽപിക കഥ കേരളത്തിൽ വിലപ്പോകുമെന്ന് തോന്നുന്നില്ലെന്നും അവർ പറഞ്ഞു.
കുറിപ്പ്
ബഹുമാനപ്പെട്ട എൻ കെ പ്രേമചന്ദ്രൻ സാറിന്റെ ഒരു പ്രസ്താവന ശ്രദ്ധയിൽ പെട്ടു.
എന്റെ അറിവിൽ അദ്ദേഹം ഒരു UDF ഘടകകക്ഷി ആണ്. എന്നാലും പ്രസ്താവന വന്നപ്പോൾ ഞാൻ ഒന്നുകൂടെ search ചെയ്തു നോക്കി ഇനി എനിക്ക് തെറ്റുപറ്റിയതാണോ അതോ അദ്ദേഹം മറ്റേതെങ്കിലും മുന്നണികളുടെ ഘടകകക്ഷി ആണോ എന്ന്. തെറ്റിയിട്ടില്ല എന്നു മനസിലായി. അതുകൊണ്ട് മാത്രം ഒരു മറുപടി അനിവാര്യം ആണെന്ന് തോന്നി.
എൻ കെ പ്രേമചന്ദ്രൻ സർ പറഞ്ഞ പ്രസ്താവനയിൽ യാതൊരു കഴമ്പും ഇല്ല എന്ന് മാത്രമല്ല, അദ്ദേഹം സ്വന്തം ഇമേജിനേഷനിൽ നിന്ന് കൊണ്ടു വന്ന ഒരു “പൊറോട്ട നാടക കഥയാണ് ബീഫും, പൊറോട്ടയും, ഫാത്തിമയും.”
ബഹുമാനപ്പെട്ട പ്രേമചന്ദ്രൻ സർ, താങ്കളുടെ സത്യം തൊട്ടുതീണ്ടാത്ത ഈ imagination, കേരളത്തിൽ വിലപ്പോകുമെന്ന് എനിക്ക് തോന്നുന്നില്ല.
ഇനി ചില കാര്യങ്ങൾ പറയാം:-
ഞാൻ ബിന്ദു അമ്മിണിചേച്ചിക്ക് ഒപ്പം ശബരിമല കയറി എന്നത് ആണ് ആദ്യത്തെ ആരോപണം.
സുപ്രീം കോടതി വിധിവന്നതിനു ശേഷം, 2018 October 19 ന് ആണ് ഞാൻ ശബരിമലയിൽ കയറാൻ ശ്രമിക്കുന്നത്. 18 ആം പടിക്ക് താഴെ വരെ എത്തിയെങ്കിലും. കുഞ്ഞു കുട്ടികളെ നിലത്തു കിടത്തി പ്രതിഷേധിച്ചത് കൊണ്ട് മാത്രമാണ് ഞാൻ പിന്മാറിയത്.
രണ്ടാമത്തെ ആരോപണം, ഞാനും ബിന്ദു അമ്മിണി ചേച്ചിയും ആരൊക്കെയോ വാങ്ങി തന്ന പൊറോട്ടയും Beef ഉം കഴിച്ചിട്ടാണ് ശബരിമല കയറാൻ വന്നത് എന്നാണ്.
ഞാൻ മല കയറാൻ ശ്രമിക്കുന്നത് 2018 October 19 നും, ബിന്ദു അമ്മിണി ചേച്ചി കയറുന്നത് 2019 January 2 നും ആണ്. 2018 November 27 ന് ഞാൻ അറസ്റ്റിൽ ആവുകയും, December 14 നു ഞാൻ പുറത്തിറങ്ങുമ്പോൾ എന്റെ bail conditions, പമ്പ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത് എന്നും, സമാനമായ പ്രവർത്തികളിൽ ഏർപ്പെടരുത് എന്നുമാണ്. തന്മൂലം ഞാൻ ജനുവരി 2 നു പാലാ പോയിട്ട് വീടിനു പുറത്തേക്കു പോലും ഇറങ്ങിയാൽ ഇവിടുത്തെ ആചാരസംരക്ഷകരുടെ കണ്ണ് വെട്ടിച്ച് ഏതെങ്കിലും ഒരു സ്ഥലത്തു നിൽക്കാൻ പോലും കഴിയില്ല എന്നത് പകൽപോലെ വ്യക്തമാണ്.
മൂന്നാമത്തെ ആരോപണം, കേരള സർക്കാർ ആണ് പ്രത്യേകിച്ച് പിണറായി സഖാവ് ആണ് എന്നെ മല കയറാൻ കൊണ്ടുവന്നത് എന്നാണ്. നിങ്ങൾ ഒരു കാര്യം മനസിലാക്കണം, മല കയറുന്നതിനു മുൻപോ, ശേഷമോ എന്റെ ജീവിതത്തിലുടനീളം ഒരു രാഷ്ട്രിയ പാർട്ടിയിൽ നിന്നോ, രാഷ്ട്രിയക്കാരിൽ നിന്നോ, മതസഘടനകളിൽ നിന്നോ ഞാൻ യാതൊരുവിധ സഹായവും സ്വീകരിച്ചിട്ടില്ല.
മാത്രമല്ല, ഞാൻ മല കയറിയതിന് രണ്ടു കാരണങ്ങളുണ്ട്.
ഒന്നാമത്: എനിക്ക് ശബരിമലയിൽ പോകാനുള്ള അതിയായ ആഗ്രഹം ഉണ്ടായിരുന്നു. ശബരിമല മാത്രമല്ല ക്ഷേത്രങ്ങളോട് എനിക്ക് വളരെ ഇഷ്ടവും അടുപ്പവും ഉണ്ട്, പക്ഷെ എന്നും അതിനു വിലങ്ങുതടി ആയത് എന്റെ “പേരാണ്”.
രണ്ടാമത്: കോടതി വിധി വന്നപ്പോൾ, ചില ആചാരസംരക്ഷകർ വെല്ലുവിളിക്കുന്നത് കണ്ടു “ധൈര്യമുള്ള സ്ത്രീകളുണ്ടെങ്കിൽ ഒന്ന് മലകയറി കാണിക്കു എന്ന് “.
ധൈര്യമുള്ള സ്ത്രീകളുണ്ട്, പക്ഷെ എന്റെ ധൈര്യം ആ ചുട്ടു പൊള്ളുന്ന വെയിലിൽ നിലത്തു കിടത്തിയ കുട്ടികളുടെ മുന്നിൽ മാത്രമാണ് ചോർന്നു പോയത്, ഇല്ലെങ്കിൽ ഞാൻ തീർച്ചയായും കയറിയേനേ….!
പിന്നെ വിശ്വാസികളോടാണ്, ഞാൻ മലകയറുന്നതുള്ള ആചാരങ്ങൾ എനിക്കറിയാവുന്ന പോലെ പൂർണ്ണമായി പാലിച്ചു തന്നെയാണ് മല കയറിയത്. അതുകൊണ്ട് തന്നെ അതിന്റെ അനുഗ്രഹങ്ങളും ഐശ്വര്യങ്ങളും എനിക്ക് കിട്ടിയിട്ടുണ്ട് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു.
എന്തൊക്കെയാണ് ആ അനുഗ്രഹങ്ങളും, ഐശ്വര്യങ്ങളും എന്ന് എന്റെ രണ്ടാമതെ പുസ്തകത്തിൽ വ്യക്തമാക്കുന്നതുമാണ്.
വിശ്വാസ സംരക്ഷണ യാത്രയുടെ സമാപനത്തില്‍ രഹ്ന ഫാത്തിമയെയും ബിന്ദു അമ്മിണി അടക്കമുള്ളവരെയും ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസം വികലമാക്കിയാണ് മലകയറ്റാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുത്തതെന്നായിരുന്നു എന്‍.കെ.പ്രേമചന്ദ്രന്‍ എംപി.പരാമര്‍ശം. രഹ്ന ഫാത്തിമയും ബിന്ദു അമ്മിണി ഉള്‍പ്പെടെയുള്ളവരെ പാലായിലെ ഗസ്റ്റ് ഹൗസില്‍ കൊണ്ടുവന്ന് ബീഫും പൊറോട്ടയും വാങ്ങിക്കൊടുത്ത് വിശ്വാസത്തെ വികലമാക്കി. അതിന് ശേഷം ആരും കാണാതെ പൊലീസ് വാനില്‍ കിടത്തിക്കൊണ്ടുവന്ന് പമ്പയില്‍ എത്തിച്ച് മലകയാന്‍ നേതൃത്വം കൊടുത്ത പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഗവണ്‍മെന്റും ആഭ്യന്തര വകുപ്പുമാണ് പമ്പയില്‍ അയ്യപ്പ സംഗമത്തിന് നേതൃത്വം കൊടുത്തതെന്ന് പ്രേമചന്ദ്രന്‍ പറഞ്ഞു.




