ഇന്റര്‍ മിയാമിയുടെ മത്സരത്തില്‍ ലയണല്‍ മെസ്സിയോട് ഓട്ടോഗ്രാഫ് ചോദിച്ചതിന് റഫറിക്ക് ആറ് മാസത്തേക്ക് വിലക്കേര്‍പ്പെടുത്തി കുറ്റം വീണ്ടും ചെയ്താല്‍ ‘ശിക്ഷ അനിശ്ചിതകാലത്തേക്ക് ‘ നീളുമെന്നും മുന്നറിയിപ്പ് നല്‍കി. കളി നിയന്ത്രിച്ച മെക്‌സിക്കന്‍ റഫറിയായ മാര്‍ക്കോ അന്റോണിയോ ഒര്‍ട്ടിസ് നവ എന്ന 36 കാരനാണ് മത്സരത്തിന് ശേഷം ലയണേല്‍ മെസ്സിയില്‍ നിന്നും ഓട്ടോഗ്രാഫ് വാങ്ങിയത്.
നിഷ്പക്ഷതയെ തുടര്‍ന്നാണ് മെക്‌സിക്കന്‍ റഫറിക്ക് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടു ത്തിയത്. കഴിഞ്ഞയാഴ്ച സ്‌പോര്‍ട്ടിംഗ് കന്‍സാസ് സിറ്റിക്കെതിരായ ഇന്റര്‍ മിയാമിയുടെ ചാമ്പ്യന്‍സ് കപ്പ് പോരാട്ടം അവസാനിച്ചതിന് പിന്നാലെയാണ് അര്‍ജന്റീന ഇതിഹാസ ത്തെ സമീപിച്ച 36 കാരനായ മാര്‍ക്കോ അന്റോണിയോ ഒര്‍ട്ടിസ് നവ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടത്. തന്റെ പ്രവൃത്തിയില്‍ മാപ്പ് പറഞ്ഞ റഫറി, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് നല്‍കാനായിട്ടാണ് മെസ്സിയുടെ ഒപ്പ് അഭ്യര്‍ത്ഥിച്ച തെന്നും വ്യക്തമാക്കി.
നോര്‍ത്ത് അമേരിക്കയുടെ ഫുട്‌ബോള്‍ ഗവേണിംഗ് ബോഡിയാണ്് നവക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്് മെക്‌സിക്കന്‍ റഫറിക്ക് കോണ്‍കാകാഫ് മത്സരങ്ങ ളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആറ് മാസത്തെ വിലക്ക് ഏര്‍പ്പെടുത്തി യിട്ടുണ്ട്, അയാള്‍ വീണ്ടും കുറ്റം ചെയ്താല്‍ അനിശ്ചിതമായി ശിക്ഷിക്കപ്പെടും. എന്നിരു ന്നാലും, പ്യുബ്ലയും ക്ലബ് ടിജുവാനയും തമ്മിലുള്ള വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടല്‍ നിയന്ത്രിച്ചിരുന്ന ഒര്‍ട്ടിസ് നവ മെക്‌സിക്കന്‍ ടോപ്പ് ഫ്‌ലൈറ്റില്‍ റഫറിയിംഗ് തുടര്‍ന്നേക്കാന്‍ സാധ്യതയുണ്ട്.