Lifestyle

നിങ്ങള്‍ക്ക് സന്തോഷമില്ലേ? കാരണങ്ങൾ ഇവയാകാം, പരിഹാരങ്ങള്‍ ഇതാ…

ജീവിതത്തില്‍ സന്തോഷകരമായി ഇരിയ്ക്കുക എന്നത് കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് ഇന്ന് പലര്‍ക്കും. പല പ്രശ്‌നങ്ങളില്‍ നിന്നും ഒരു പ്രതീക്ഷയെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരാണ് നമ്മളൊക്കെയും. എന്നാല്‍ ദുഃഖങ്ങള്‍ ഉണ്ടാകുമ്പോള്‍ അതിനെ കുറിച്ച് മാത്രം ചിന്തിയ്ക്കാതെ സന്തോഷത്തെ കണ്ടെത്താനും ശ്രമിയ്ക്കണം. പോസിറ്റീവ് ആയ കാര്യങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കിയെടുക്കാന്‍ ശ്രമിയ്ക്കണം. സന്തോഷമില്ലായ്മയ്ക്ക് കാരണം എന്താണെന്നും. എങ്ങനെ സന്തോഷകരമായി മുന്നോട്ട് പോകാമെന്നും അറിയാം……

* താരതമ്യം വേണ്ട – ഒരാളും മറ്റൊരാളെപ്പോലെയല്ല. ഒരോ വ്യക്തിയും വ്യത്യസ്തനാണ്. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്നു വരുന്നവരും വ്യത്യസ്ത താല്‍പര്യങ്ങളും ഉള്ളവര്‍ തുടര്‍ച്ചയായി നിങ്ങള്‍ മറ്റുള്ളവരുമായി നിങ്ങളെ താരതമ്യപ്പെടുത്തുന്നത് നിങ്ങളുടെ സ്വാഭിമാനത്തെ ദുര്‍ബലപ്പെടുത്തും. അസന്തുഷ്ടി വര്‍ധിക്കും. സമൂഹ മാധ്യമങ്ങളും സമൂഹത്തില്‍ നിന്നുള്ള സമ്മര്‍ദവും ഇത് കൂട്ടും. അനാവശ്യമായ പ്രതീക്ഷകള്‍ ഒരാളുടെ സ്വത്വത്തെ തന്നെ തകര്‍ക്കും. താരതമ്യപ്പെടുത്തുന്നത് തടയാന്‍ നിങ്ങളുടെ നേട്ടങ്ങളിലും ശക്തികളിലും കൃതജ്ഞത ഉള്ളവരായിരിക്കാന്‍ ശീലിക്കാം. താരതമ്യങ്ങള്‍ക്കു പകരം നിങ്ങളുടെ വ്യക്തിപരമായ വളര്‍ച്ചയിലും പുരോഗതിയിലും ശ്രദ്ധ കേന്ദ്രീകരിക്കുക. നെഗറ്റീവ് ആയ താരതമ്യങ്ങള്‍ ഉണ്ടാകാം എന്നതിനാല്‍ സമൂഹമാധ്യമങ്ങളുടെ ഉപയോഗം കുറയ്ക്കുക.

* മറ്റുള്ളവരെ സന്തോഷിപ്പിക്കല്‍ – നിങ്ങളുടെ താല്‍പര്യങ്ങളെയെല്ലാം മാറ്റിവച്ച് മറ്റുള്ളവരെ പ്രീതിപ്പെടുത്താനും മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനും എപ്പോഴും ശ്രമിക്കുന്നത് സന്തോഷം നഷ്ടപ്പെടുത്തും. തുടര്‍ച്ചയായി മറ്റുള്ളവരുടെ അംഗീകാരം തേടുമ്പോള്‍ നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും നിങ്ങള്‍ തന്നെ അവഗണിക്കുകയാണ്. ഇത് ആന്തരിക സംഘര്‍ഷങ്ങളിലേക്കും അസന്തുഷ്ടിയിലേക്കും നയിക്കും. നോ പറയുക എന്നത് പ്രയാസമാണ്. എന്നാല്‍ അത് ആവശ്യവുമാണ്. മാറ്റങ്ങള്‍ പ്രയാസമായേക്കാം. എങ്കിലും അത് കൊണ്ടു വന്നേ തീരൂ. അതിരുകള്‍ വയ്ക്കുക. ഒപ്പം ആവശ്യം വരുമ്പോള്‍ നിരസിക്കാനും പഠിക്കുക. അവനവന്റെ സന്തോഷങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുക.

* ടോക്‌സിക് ആയ ബന്ധങ്ങള്‍ – ടോക്‌സിക് ആയ ആളുകളുടെ ഇടയില്‍ നില്‍ക്കുന്നത് നിങ്ങളുടെ ഊര്‍ജത്തെ ഇല്ലാതാക്കും. സ്വാഭിമാനം കുറയും. വ്യക്തിപരമായ വളര്‍ച്ചയ്ക്കും ഇത് തടസ്സമാകും. മുതലെടുപ്പും വിമര്‍ശനവും തുടര്‍ച്ചയായി നെഗറ്റീവ് ആയ പെരുമാറ്റങ്ങളും ഉള്ള ടോക്‌സിക് ബന്ധങ്ങള്‍ സമ്മര്‍ദത്തിനും അസന്തുഷ്ടിക്കും കാരണമാകും. നിങ്ങളുടെ സന്തോഷം തുടര്‍ച്ചയായി ഇല്ലാതാക്കുന്നവരില്‍ നിന്നും അകലം പാലിക്കാം. പരസ്പര ബഹുമാനവും പിന്തുണയും ലഭിക്കുന്നയിടങ്ങളില്‍ നില്‍ക്കാം. നിങ്ങളുടെ ജീവിതത്തിനും വ്യക്തിപരമായ വളര്‍ച്ചയ്ക്കും സഹായിക്കുന്ന ബന്ധങ്ങള്‍ പരിപോഷിപ്പിക്കാം.

* ജോലിയും ജീവിതവും ഒരുമിച്ച് കൊണ്ടുപോവാം – ജോലിയും വ്യക്തിജീവിതവും ആരോഗ്യകരമായി ബാലന്‍സ് ചെയ്യേണ്ടത് ഏറെ പ്രധാനമാണ്. കരിയറിലും ഔദ്യോഗിക ജീവിതത്തിലും നിങ്ങള്‍ ശോഭിച്ചേക്കാം. എന്നാല്‍ നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി സമയം മാറ്റിവയ്ക്കാതിരുന്നാല്‍ മാനസികവും വൈകാരികവുമായ സമ്മര്‍ദം അനുഭവിക്കേണ്ടി വരും. അമിതമായി ജോലി ചെയ്യുന്നത് ക്ഷീണം, സ്‌ട്രെസ്സ്, സംതൃപ്തിക്കുറവ് എന്നിവയിലേക്ക് നയിക്കും. വര്‍ക് ലൈഫ് ബാലന്‍സ് നിലനിര്‍ത്താന്‍ ജോലിയും വ്യക്തിപരമായ സമയവും തമ്മില്‍ കൃത്യമായ അതിരുകള്‍ വയ്‌ക്കേണ്ടതുണ്ട്.

* ഇല്ലാത്തതിലേക്ക് ശ്രദ്ധ കൊടുക്കാതിരിക്കാം – ഒരു പോസിറ്റീവ് മനോഭാവം നിലനിര്‍ത്തുക എന്നത് പ്രധാനമാണ്. നിങ്ങള്‍ക്ക് ഇല്ലാത്തതിനെ ഓര്‍ത്ത് സങ്കടപ്പെടാതെ ഉള്ളതിനെ ഓര്‍ത്ത് സന്തോഷിക്കാം. കൃതജ്ഞത ഉണ്ടായിരുന്നാല്‍ ഉയരങ്ങളില്‍ എത്താന്‍ പറ്റും. അതുകൊണ്ടു തന്നെ എപ്പോഴും കൃതജ്ഞതയുള്ളവരും വിനയമുളളവരും ആയിരിക്കുക. ഇത് പ്രാവര്‍ത്തികമാക്കാന്‍ ഉള്ള കാര്യങ്ങളില്‍ കൃതജ്ഞത പരിശീലിക്കാം. നിങ്ങളുടെ ശക്തികള്‍, ബന്ധങ്ങള്‍, അനുഭവങ്ങള്‍ ഇവയെ എല്ലാം അഭിനന്ദിക്കുന്നതില്‍ ശ്രദ്ധ കൊടുക്കാം. ജീവിതത്തിലെ ചെറിയ സന്തോഷങ്ങളെപ്പോലും സ്വീകരിയ്ക്കാം.

Leave a Reply

Your email address will not be published. Required fields are marked *