ഇന്ത്യന്‍പ്രീമിയര്‍ ലീഗിലെ വിശ്വസ്തതയുടെ പര്യായമാണ് ആര്‍സിബി താരം വിരാട്‌കോഹ്ലിയുടേത്. 18 വര്‍ഷം ഒരേ ഫ്രാഞ്ചൈസിയില്‍ കളിച്ച അദ്ദേഹം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഈ സീസണില്‍ കപ്പുയര്‍ത്തുകയും ചെയ്തു. എന്നാല്‍ ഒന്നര ദശകത്തിന് മുകളില്‍ ഒരേ ടീമിനായി കളിച്ച വിരാട്‌കോഹ്ലിയെ ഒരിക്കല്‍ ഒഴിവാക്കാന്‍ ആര്‍സിബിയ്ക്ക് പദ്ധതിയുണ്ടായിരുന്നെന്ന് റിപ്പോര്‍ട്ട്.
2013 മുതല്‍ 2021 വരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്നു സൂപ്പര്‍ സ്റ്റാറിനെ ടീം തകര്‍ന്നടിഞ്ഞ 2019 സീസണ് പിന്നാലെയാണ് ഒഴിവാക്കാന്‍ ആലോചിച്ചത്. ആ സീസണില്‍ 14 മത്സരങ്ങള്‍ കളിച്ച അവര്‍ക്ക് ആകെ നേടാനായത് 11 പോയിന്റായിരുന്നു. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയായി പോകുകയും ചെയ്തിരുന്നു. ആ സീസണില്‍ കോഹ്ലിയെ ഒഴിവാക്കി പകരം പാര്‍ത്ഥിവ് പട്ടേലിനെ എടുക്കാനായിരുന്നു ടീമിന്റെ പദ്ധതി. എന്നാല്‍ 2013 മുതല്‍ 2021 വരെ ഫ്രാഞ്ചൈസിയുടെ ക്യാപ്റ്റന്‍ കൂടിയായിരുന്ന താരത്തെ ഒടുക്കം അവര്‍ തീരുമാനങ്ങള്‍ തിരുത്തി നിലനിര്‍ത്തി. വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് മുന്‍ ആര്‍സിബി താരവും നിലവിലെ കെകെആര്‍ താരവുമായ മൊയിന്‍ അലിയാണ്.
2021ല്‍ വിരാട് കോഹ്ലി ആര്‍സിബിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞു. ഒടുവില്‍ 2024 വരെ ഫാഫ് ഡു പ്ലെസിസിനെ നിയമിച്ചു. ഐപിഎല്‍ 2025-ല്‍ കോഹ്ലി ക്യാപ്റ്റനായി തിരിച്ചെത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നിരുന്നാലും, ക്യാപ്റ്റന്‍സി ചുമതലകളില്‍ ആര്‍സിബി രജത് പതിദാറിനെ വിശ്വസിച്ചു. ഒടുവില്‍ ആര്‍സിബിയെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ അദ്ദേഹം സഹായിച്ചു. അവരെ അവരുടെ കന്നി കിരീട വിജയത്തിലേക്ക് നയിച്ചു. പാര്‍ഥിവ് പട്ടേല്‍ ഇപ്പോള്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ അസിസ്റ്റന്റ് കോച്ചാണ്. ഡല്‍ഹി പ്രീമിയര്‍ ലീഗ് (ഡിപിഎല്‍) ടീമായ ഔട്ടര്‍ ഡല്‍ഹി വാരിയേഴ്‌സിന്റെ മെന്റര്‍ കൂടിയാണ് അദ്ദേഹം.




