റിയലിസ്റ്റിക് പ്രകടനത്തിലൂടെ തെന്നിന്ത്യയിലെ ജനപ്രിയ നടിയായി മാറിയ രശ്മിക മന്ദാന കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. തെലുങ്കില്‍ ഗീതാ ഗോവിന്ദം തമിഴില്‍ കാര്‍ത്തിക്കൊപ്പം സുല്‍ത്താന്‍ വിജയ്‌ക്കൊപ്പം വാരിസു, അല്ലു അര്‍ജുനൊപ്പം പുഷ്പയിലും നായിക നടിയാണ്. അരങ്ങേറ്റം നടത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈമ, ഫിലിം ബെയര്‍ അവാര്‍ഡുകള്‍ നേടിയ രശ്മികയെ എല്ലാ ഭാഷകളിലും ആരാധകര്‍ ആഘോഷിക്കുകയാണ്.
മോഡലിങ്ങിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് 2016ല്‍ ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച രശ്മിക ആദ്യ സിനിമയില്‍ തന്നെ ശ്രദ്ധ നേടി. അഭിനയിക്കുന്ന ചിത്രത്തിന് 60 ലക്ഷം മുതല്‍ 4 കോടി വരെ പ്രതിഫലം വാങ്ങുന്ന രശ്മിക ഒന്നാന്തരം ബിസിനസുകാരി കൂടിയാണ്. റീയല്‍ എസ്‌റ്റേറ്റ് ബിസിനസുകളിലും കൈവെച്ചിട്ടുള്ള താരം 58 കോടിയിലധികം ആസ്തിയുള്ളയാളാണ്. ബാംഗ്ലൂര്‍, മുംബൈ, ഗോവ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ നടിക്ക് ഫ്‌ളാറ്റുകള്‍ കുമിഞ്ഞുകൂടുകയാണ്.
ഹിന്ദി സിനിമയലേക്കും കാല്‍വെയ്പ്പ് നടത്തിയിട്ടുള്ള നടിക്ക് മുംബൈയില്‍ മാത്രം രണ്ട് ഫ്‌ളാറ്റുകളുണ്ട്. അനേകം ആഡംബര കാറുകളും നടിക്ക് സ്വന്തമായിട്ടുണ്ട്. ഔഡി, മെഴ്സിഡസ്, ടൊയോട്ട, ഇന്നോവ, ബെന്‍സ് തുടങ്ങിയ ആഡംബര കാറുകള്‍ പേരിലുണ്ട്. സ്വീറ്റ് ആയും ഹൃദ്യമായും പോസ് ചെയ്യുന്ന രശ്മികയ്ക്ക് ഇന്‍സ്റ്റാഗ്രാമില്‍ 38 ദശലക്ഷമാണ് ഫോളോവേഴ്സ്. നാലുകോടി പ്രതിഫലം വാങ്ങിയ ഡീയര്‍ കോമ്രേഡ് എന്ന ചിത്രത്തില്‍ നിന്നുമാണ് നടി തന്റെ ആഡംബര കളി തുടങ്ങിയത്. ഇപ്പോള്‍ രണ്‍ബീര്‍ കപൂറിനൊപ്പം ആനിമല്‍ എന്ന ഹിന്ദി ചിത്രത്തിലാണ് അവര്‍ അഭിനയിക്കുന്നത്. ഇടയ്ക്കിടെ സാമൂഹിക സേവനങ്ങളിലൂടെ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു.