Celebrity

RCB ജയിക്കുമെന്ന് വാതുവെച്ചു ; കിട്ടുന്നത് 11 കോടി …! ഇത്തവണ റാപ്പര്‍ ഡ്രേക്കിനെ ഭാഗ്യം തുണച്ചു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗലുരു കപ്പുയര്‍ത്തിയ ഐപിഎല്‍ 2025 ഫൈനലിനെ ചുറ്റിപ്പറ്റിയുള്ള ആവേശത്തിന് അതിശയകരമായ ഒരു ട്വിസ്റ്റ് ചേര്‍ത്തു ലോകപ്രശസ്ത കനേഡിയന്‍ റാപ്പര്‍ ഡ്രേക്ക്്. കന്നി കിരീടത്തിനായുള്ള അന്വേഷണത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ പരസ്യമായി പിന്തുണച്ച് ഡ്രേക്ക് വാതുവെച്ച് നേടിയത് 1.3 ദശലക്ഷം ഡോളര്‍.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സുമായി (പിബികെ എസ്) ആര്‍സിബി പോരാടുമ്പോള്‍, ലോകമെമ്പാടു മുള്ള ആരാധകര്‍ ടീമിന് പിന്നില്‍ അണിനിരന്നു. ജനപ്രിയ വാതുവെപ്പ് പ്ലാറ്റ്‌ഫോമായ സ്റ്റേക്കില്‍ ഐപിഎല്‍ കിരീടം നേടുന്നതി നായി ആര്‍സിബിയില്‍ 750,000 ഡോളര്‍ (ഏകദേശം 4.6 കോടി രൂപ) വാതു വെപ്പ് നടത്തിയതായി ഗ്രാമി ജേതാവായ കലാകാരന്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ വെളിപ്പെടുത്തി. ആര്‍സിബിയുടെ ശക്തമായ വിജയത്തോടെ ഡ്രേക്ക് ഇപ്പോള്‍ 1.3 മില്യണ്‍ ഡോളര്‍ (ഏകദേശം 11 കോടി രൂപ) നേടാനൊരുങ്ങുകയാണ്. സ്‌പോര്‍ട്‌സ് വാതുവെപ്പിന്റെ ലോകത്ത് ഡ്രേക്കിന് കുപ്രസിദ്ധമായ ചരിത്രം തന്നെയുണ്ട്.

മുമ്പ് സെറീന വില്യംസ്, കോനര്‍ മക്‌ഗ്രെഗര്‍ എന്നിവര്‍ മുതല്‍ മാഞ്ചസ്റ്റര്‍ സിറ്റി, ടൊറ ന്റോ റാപ്റ്റേഴ്സ് (2019ന് മുമ്പ്) എന്നിങ്ങനെ തോറ്റ ടീമുകള്‍ക്കോ അത്ലറ്റുകള്‍ക്കോ വേണ്ടി അനേകം തവണ വാതുവെച്ച് പണം നഷ്ടമായിട്ടുള്ളയാളാണ് ഡ്രേക്ക്. ഇതിനെ ‘ഡ്രേക്ക് ശാപം’ എന്നു വരെ ആരാധകര്‍ വിശേഷിപ്പിക്കാറുമുണ്ട്. വാതുവെപ്പ് പ്രേമിക ളും കായിക പ്രേമികളും ഡ്രേക്കിന്റെ പിന്തുണ വരാനിരിക്കുന്ന വിനാശ ത്തിന്റെ ഉറപ്പായ സൂചനയാണെന്ന് പലപ്പോഴും കളിയാക്കാറുണ്ട്. എന്നാല്‍ ആര്‍സി ബിയുടെ വിജയത്തോടെ, ആ വിവരണം ഒടുവില്‍ മാറിയേക്കാം. ‘ഡ്രേക്ക് കഴ്സ്’ എന്ന് വിളിക്ക പ്പെടുന്ന കാര്യം ഇതോടെ ക്രിക്കറ്റിലെങ്കിലും മാറിയെന്നാണ് കരുതുന്നത്.

അതേസമയം മറുവശത്ത് ഇന്ത്യന്‍ സംഗീത രംഗത്ത് പ്രശസ്തനായ പഞ്ചാബി ഗായകനും റാപ്പറുമായ കരണ്‍ ഔജ്ല തന്റെ സ്വന്തം ടീമായ പഞ്ചാബ് കിംഗ്സിനെ പിന്തുണച്ച് പണം പോയി. ഫൈനലില്‍ 3.1 കോടി രൂപയുടെ വാതുവെപ്പ് നടത്തിയെന്നാണ് അദ്ദേഹത്തി ന്റെ ഇന്‍സ്റ്റാ സ്റ്റോറികള്‍ സൂചിപ്പിക്കുന്നത്. എന്തായാലും ഇത്തവണ ആര്‍സിബി യുടെയും ഡ്രേക്കിന്റെയും സൂര്യനാണ് ഉദിച്ചത്. ഈ സാല കപ്പ് നാംഡെ’ എന്ന കന്നഡ വാചകം ഉപയോഗിച്ച് തന്റെ വാതുവെപ്പ് രസീതിന് താരം അടിക്കുറിപ്പ് നല്‍കി.