Crime

തടവില്‍ കൂട്ടബലാല്‍സംഗം; നായ്ക്കളെക്കൊണ്ടു ലൈംഗികാതിക്രമം; ഇസ്രയേലില്‍ പലസ്തീന്‍ സ്ത്രീകള്‍ അനുഭവിച്ചത്

ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ട ഇസ്രയേലും ഹമാസും തമ്മില്‍ നടന്ന യുദ്ധത്തിനൊടുവില്‍ ആശ്വാസമായി തടവുകാരെ പരസ്പരം കൈമാറി. മോചനം നേടിയ സ്ത്രീകളും പുരുഷന്മാരും അവശേഷിച്ച കുടുംബാംഗങ്ങള്‍ക്കരികില്‍ തിരിച്ചത്തിയതിന്റെ ദൃശ്യങ്ങള്‍ അതിവൈകാരികമായിരുന്നു. എന്നാല്‍ മോചിപ്പിക്കപ്പെട്ട പലസ്തീന്‍ സ്ത്രീകള്‍ ഇസ്രയേല്‍ ജയിലില്‍ നേരിടേണ്ടിവന്ന നേരിട്ട പൈശാചിക പീഡനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയതോടെ ആശ്വാസമെല്ലാം കൊടിയവേദനയ്ക്ക് വഴിമാറി. മനസാക്ഷി മരവിപ്പിക്കുന്ന ക്രൂരതകളും അപമാനവുമാണ് ജയിലില്‍ നേരിടേണ്ടിവന്നതെന്ന് മോചിതയായ നാല്‍പ്പത്തിരണ്ടുകാരിയായ പലസ്തീന്‍ സ്ത്രീ വെളിപ്പെടുത്തി.

2024 നവംബറിലാണ് വടക്കൻ ഗാസയിലെ ഇസ്രയേലി ചെക്ക്‌പോയിന്റ് കടക്കുന്നതിനിടെയാണ് ഈ സ്ത്രീ ഇസ്രയേല്‍ സൈനികരുടെ പിടിയിലായത്. അവരുടെ വാക്കുകള്‍ ഇങ്ങനെ: ‘ജയിലില്‍ വച്ച് ഇസ്രയേല്‍ പട്ടാളക്കാര്‍ നാലുവട്ടം ക്രൂരമായി ബലാല്‍സംഗം ചെയ്തു. നഗ്നയാക്കിയശേഷം വീഡിയോ ചിത്രീകരിച്ചു. ലൈംഗിക ഉപകരണങ്ങള്‍ ഉപയോഗിച്ച് പീഡിപ്പിച്ചു.’ ഇതിനെല്ലാം പുറമേ നായ്ക്കളെ ഉപയോഗിച്ചും അതിക്രമം നടത്തിയെന്ന് അവര്‍ വെളിപ്പെടുത്തി. പലസ്തീൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ വിശദാംശങ്ങള്‍ ഉള്ളത്.

ലൈംഗികാതിക്രമങ്ങള്‍ക്ക് പുറമേ അങ്ങേയറ്റം ഹീനമായ അപമാനമാണ് തടവില്‍ നേരിടേണ്ടിവന്നത്. ‘ഇസ്രയേല്‍ സൈനികര്‍ ഇടയ്ക്കിടെ വന്ന് വസ്ത്രം അഴിച്ചുമാറ്റാന്‍ ആവശ്യപ്പെടും. മൊബൈലില്‍ അത് റെക്കോര്‍ഡ് ചെയ്യും. ക്രൂരമായി മര്‍ദിക്കും. ശരീരത്തില്‍ ഷോക്കടിപ്പിക്കും. ഓര്‍ത്താല്‍ പോലും ഭയക്കുന്ന തരത്തിലുള്ള പീഡനങ്ങളും അതിക്രമങ്ങളുമാണ് അവിടെ അരങ്ങേറിയത്. പ്രാര്‍ഥിക്കാന്‍ പോലും അവര്‍ അനുവദിച്ചിരുന്നില്ല.’

‘“പുലർച്ചെ പട്ടാളക്കാർ പ്രഭാത പ്രാർത്ഥന നിഷിദ്ധമാണെന്ന് വിളിച്ചു പറയുന്നത് ഞാൻ കേട്ടു, ഗാസയിൽ നിന്ന് എന്നെ അറസ്റ്റ് ചെയ്തതിന്റെ നാലാം ദിവസമായിരുന്നു അത് എന്ന് ഞാൻ കരുതുന്നു. എന്റെ കണ്ണുകൾ മൂടിയിരുന്നതിനാൽ പട്ടാളക്കാർ എന്നെ എനിക്കറിയാത്ത ഒരു സ്ഥലത്തേക്ക് മാറ്റി, എന്റെ വസ്ത്രങ്ങൾ അഴിക്കാൻ അവർ എന്നോട് ആവശ്യപ്പെട്ടു. പേടിച്ച് അത് ചെയ്തു, അവരെന്നെ ഒരു ലോഹ മേശയില്‍ കമിഴ്ത്തി കിടത്തി, നെഞ്ചും തലയും അതില്‍ അമര്‍ത്തിപ്പിടിച്ചു, കൈകൾ കട്ടിലിന്റെ അറ്റത്ത് ബന്ധിപ്പിച്ചു. കാലുകൾ ബലമായി വേർപെടുത്തി. ഒരു മനുഷ്യൻ എന്നെ ബലാത്സംഗം ചെയ്തു. ഞാൻ നിലവിളിക്കാൻ തുടങ്ങി. പ്രകൃതിവിരുദ്ധ പീഡനം നടത്തി. അവർ എന്റെ പുറകിലും തലയിലും അടിച്ചു. കണ്ണുകൾ മൂടിക്കെട്ടി, മരിച്ചിരുന്നെങ്കില്‍ എന്ന് ഓരോ നിമിഷവും ആഗ്രഹിച്ചു, ഈ ഉപദ്രവമെല്ലാം കഴിഞ്ഞ ശേഷം ഞാന്‍ വസ്ത്രമില്ലാതെ മുറിയില്‍ ഒറ്റയ്ക്കായിരുന്നു. കൈകൾ കിടക്കയിൽ കെട്ടി മണിക്കൂറുകളോളം വസ്ത്രമില്ലാതെ കിടന്നു. മൂന്നു ദിവസം ആ മുറിയിൽ ഞാൻ നഗ്നയായിരുന്നു. മൂന്നാം ദിവസം, അവർ വാതിൽ തുറന്ന് എന്നെ നോക്കുകയും എന്റെ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. ഒരു സൈനികൻ എന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞു. അതിനിടെ എനിക്ക് ആർത്തവം വന്നു. അപ്പോഴേക്കും എന്നോട് വസത്രം ധരിക്കാൻ പറഞ്ഞു.’ തുടര്‍ന്ന് മറ്റൊരു മുറിയിലേക്ക് മാറ്റിയെന്നും യുവതി പറയുന്നു.

എനിക്ക് തോന്നിയത് എന്താണെന്ന് എനിക്ക് വിവരിക്കാൻ കഴിയില്ല; ഞാൻ ഓരോ നിമിഷവും മരണത്തിനായി കൊതിച്ചു. അവർ എന്നെ ബലാത്സംഗം ചെയ്തതിനുശേഷം, ഞാൻ ഒരേ മുറിയിൽ ഒറ്റയ്ക്കായിരുന്നു, കൈകൾ ഇപ്പോഴും കട്ടിലിൽ ബന്ധിക്കപ്പെട്ടിരുന്നു, മണിക്കൂറുകളോളം വസ്ത്രമില്ലാതെ. പുറത്ത് സൈനികർ ഹീബ്രു സംസാരിക്കുന്നതും ചിരിക്കുന്നതും എനിക്ക് കേൾക്കാമായിരുന്നു.

മാനസിക, ശാരീരിര അതിക്രമത്തിനിടെ ശരീരത്തിന്റെ പല ഭാഗങ്ങളിലും ഗുരുതരമായ മുറിവേറ്റു, അനസ്തീസിയ പോലും നല്‍കാതെ ഒരു ഡോ്ക്ടര്‍ വന്ന് മുറിവുകള്‍ തുന്നിക്കെട്ടി,

വനിതാ തടവുകാര്‍ മാത്രമല്ല പുരുഷന്‍മാരായ തടവുകാരെയും അതിക്രൂരമായ രീതിയില്‍ ഉപദ്രവിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഗാസ മുനമ്പിലെ ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹായ വിതരണ കേന്ദ്രത്തിനു സമീപം ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്ത 18 വയസ്സുള്ള യുവാവും തനിക്കുണ്ടായ ദുരനുഭവങ്ങള്‍ വിവരിച്ചു. താനുള്‍പ്പെടെയുള്ള ആറ് യുവാക്കളോട് മുട്ടുകുത്തിയിരിക്കാന്‍ ആവശ്യപ്പെട്ടെന്നും മലദ്വാരത്തില്‍ കുപ്പി തിരുകിക്കയറ്റി ക്രൂരമായി പീഡിപ്പിച്ചെന്നുമായിരുന്നു യുവാവ് അന്ന് പറഞ്ഞത്.

35കാരനായ പലസ്തീന്‍ യുവാവിന്റെ അനുഭവങ്ങളും കേട്ടുനില്‍ക്കാനാവുന്നതായിരുന്നില്ല. നായയെക്കൊണ്ട് അവര്‍ ലൈംഗികമായി പീഡിപ്പിച്ചു. സൈനികര്‍ മലദ്വാരത്തില്‍ കയറ്റിയ മരത്തടി തിരിച്ചെടുത്ത് തന്റെ വായില്‍ തിരുകിവച്ചെന്നും ഇയാള്‍ പറയുന്നു. നായ്ക്കളെക്കൊണ്ടുപോലും ലൈംഗികമായി പീഡിപ്പിച്ചതിലൂടെ അവര്‍ ഞങ്ങളുടെ വിശ്വാസങ്ങളും പ്രതീക്ഷകളും എല്ലാം ഇല്ലാതാക്കിയെന്നും യുവാക്കള്‍ വെളിപ്പെടുത്തുന്നു. ആയിരത്തോളം പലസ്തീനിയന്‍ തടവുകാര്‍ ഇപ്പോഴും ഇസ്രയേലി ഡിറ്റന്‍ഷന്‍ ക്യാംപുകളിലും ജയിലുകളിലും കഴിയുന്നുണ്ട്.