Celebrity

രണ്‍ബീറിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ച് പരിശീലകന്‍; ആലിയയുടെ കമന്റ് ഇങ്ങനെ

ബോളിവുഡിന്റെ സൂപ്പര്‍താരമാണ് രണ്‍ബീര്‍ കപൂര്‍. ഫിറ്റ്‌നസിനോടുള്ള അര്‍പ്പണബോധത്തിന് പേരുകേട്ട താരം കൂടിയാണ് രണ്‍ബീര്‍ കപൂര്‍. താരത്തിന്റെ കഠിനമായ വ്യായാമ ദിനചര്യകളുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. രണ്‍ബീറിന്റെ പരിശീലകനാണ് വ്യാഴാഴ്ച തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരത്തിന്റെ കഠിനമായ വ്യായാമ വീഡിയോ പങ്കുവെച്ചത്. പോസ്റ്റിന് താഴെ രണ്‍ബീറിന്റെ ഭാര്യ ആലിയയും പ്രതികരണവുമായി എത്തിയിരുന്നു. ഫയര്‍ ഇമോജികള്‍ക്കൊപ്പം ‘ടൂ ഗുഡ്’ എന്നാണ് ആലിയ കുറിച്ചിരിയ്്ക്കുന്നത്.

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നിതേഷ് തിവാരിയുടെ രാമായണത്തിനായുള്ള തയ്യാറെടുപ്പിലാണ് രണ്‍ബീര്‍. സായ് പല്ലവി, ലാറ ദത്ത എന്നിവരും ‘രാമായണ’ത്തിലുണ്ട്. എന്തായാലും ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ രാമന്റെ വേഷത്തിലാണ് രണ്‍ബീര്‍ എത്തുന്നത്. അടുത്തിടെ, തന്റെ അമ്പെയ്ത്ത് പരിശീലകനോടൊപ്പമുള്ള രണ്‍ബീറിന്റെ കുറച്ച് ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു. താരം അമ്പെയ്ത്ത് പഠിക്കുകയാണെന്ന് സൂചന.

രണ്‍ബീര്‍ കപൂര്‍ ഇപ്പോള്‍ ഷൂട്ടിംഗില്‍ നിന്ന് ഇടവേള എടുത്തിരിയ്ക്കുകയാണ്. ശ്രീരാമന്റെ വേഷത്തിന് അഭികാമ്യമായ രൂപം നേടുന്നതിനായാണ് താരം ഫിറ്റ്‌നസ് പരിശീലനം തുടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ, അദ്ദേഹത്തിന്റെ ഫിസിക്കല്‍ ട്രെയിനര്‍ ശിവോഹം കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ അദ്ദേഹത്തിന്റെ ഫിറ്റ്‌നെസ് ചിത്രങ്ങളും പങ്കുവെച്ചിരുന്നു.