Movie News

‘ഒന്നും പിടികിട്ടാതിരിക്കുന്നതാണ് റമ്പാൻ…” ചോദ്യം ചോദിച്ച മീരയെ കുഴപ്പിച്ച് മോഹൻലാൽ

മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാല്‍, ജോഷി ചിത്രത്തിന് ചെമ്പൻ ആദ്യമായാണ് രചന നിര്‍വഹിക്കുന്നത്. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും പിടിച്ച്‌, മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററില്‍. മാസ് എന്റര്‍ടെയ്നറാണ് റമ്പാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസിങ്ങ് ചടങ്ങ് നടന്നിരുന്നു. ചടങ്ങിൽ അവതാരകയായി തിളങ്ങിയത് മീര മുരളിയാണ്.

സാധാരണ എല്ലാവരോടും ചോദിക്കുന്നത് പോലെ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിനെക്കുറിച്ച് മീര ചോദിച്ചതും അതിന് മോഹൻലാൽ പറഞ്ഞ മറുപടിയുമാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ‘ചോദിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോന്ന് എനിക്കറിയില്ല ലാലേട്ടാ’ എന്ന് പറഞ്ഞാണ് മീര ചോദ്യത്തിലേക്ക് മടിക്കുന്നത്. ‘അത് ചോദിച്ചു കഴിഞ്ഞല്ലേ പറയാൻ പറ്റൂ’ എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും എന്ന് മീര ചോദിച്ചപ്പോൾ അതിനും വന്നു മറുപടി. “ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും ഒന്ന് ഇന്ത്യ മറ്റൊന്ന് യുഎസ്സും..”എന്നായിരുന്നു മോഹൻലാലിന്റെ മറുപടി. പോസ്റ്റർ കണ്ടിട്ട് ഒന്നും പിടി കിട്ടുന്നില്ലല്ലോ എന്നായി മീരയുടെ അടുത്ത ചോദ്യം. “ഒന്നും പിടികിട്ടാതിരിക്കുന്നതാണ് റമ്പാൻ…” മോഹൻലാൽ പറഞ്ഞു. ലാൽ സാറിനോട് ഒന്നും നമുക്ക് പറയാൻ പറ്റില്ല എന്നായി മീര.

മോഷൻ പോസ്റ്റർ റിലീസ് ചടങ്ങിൽ തിളങ്ങുകയായിരുന്നു മോഹൻലാൽ. അപ്പന്റെയും മകളുടെയും കഥയാണ് റമ്പാൻ. മകളുടെ വേഷം ചെയ്യാന്‍ ഒരു പുതുമുഖത്തെ നിര്‍മ്മാതാക്കള്‍ തിരഞ്ഞിരുന്നു. അങ്ങനെയാണ് ബിന്ദു പണിക്കരുടെ മകള്‍ കല്യാണിലേക്ക് എത്തിയത്. എല്ലാവിധ തരികിടകളുമായി ചെറുപ്പത്തില്‍ ജീവിച്ച വളര്‍ന്നു വന്നപ്പോള്‍ നന്നായ ഒരാളാണ് റമ്പാൻ. റമ്പാൻ എന്ന് പറയുന്ന കഥാപാത്രത്തെ പോലെ തന്നെ കൈയിലിരുപ്പുള്ള ഒരു മകള്‍ ഉണ്ട് സിനിമയില്‍ എന്നാണ് ചെമ്പൻ വിനോദ് പറഞ്ഞത്.എട്ടു വര്‍ഷത്തിനു ശേഷം മോഹൻലാലും ജോഷിയും ഒന്നിക്കുന്ന ചിത്രത്തിലൂടെ ബിന്ദു പണിക്കരുടെ മകള്‍ കല്യാണി ബി.നായര്‍ അഭിനയരംഗത്തേക്ക് എത്തുകയാണ്. മോഹൻലാലിന്റെ മകളുടെ വേഷമാണ് ചിത്രത്തില്‍ കല്യാണിക്ക്.

അര്‍ജുൻ അശോകൻ, കൃഷ്ണ ശങ്കര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ചെമ്പൻ വിനോദ് ജോസ് റമ്പാന്റെ രചന നിര്‍വഹിക്കുന്നു. .അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കുന്ന റമ്പാന് സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം. ചെമ്ബോസ്കി മോഷൻ പിക്ചേഴ്സ്, ഐൻസ്റ്റീൻ മീഡിയ, നെക്സ്റ്റല്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ ചെമ്പൻ വിനോദ് ജോസ്, ഐൻസ്റ്റീൻ സാക് പോള്‍, ശൈലേഷ് ആര്‍. സിംഗ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. അമേരിക്കയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ചിത്രീകരണമെങ്കിലും കേരളത്തിലും ചിത്രീകരണം ഉണ്ടാവും.