Celebrity

പാറൂ… എന്തുകൊണ്ടാണ് നീ കൂടുതല്‍ തവണ പാടാത്തത്? ; പരിനീതിയോട് രാഘവ്

ബോളിവുഡിന്റെ പ്രിയപ്പെട്ട താരമാണ് പരിനീതി ചോപ്ര. രാജസ്ഥാനിലെ ഉദയ്പൂരിലെ ലീല പാലസ് ഹോട്ടലില്‍ വെച്ച് അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ വെച്ചാണ് പരിനീതിയും രാഷ്രീയ നേതാവും എഎപി എംപിയുമായ രാഘവ് ഛദ്ദയും വിവാഹിതരായത്. തങ്ങളുടെ വിശേഷങ്ങളൊക്കെ ഇരുവരും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോള്‍ രാഘവ് പങ്കുവെച്ച പരിനീതിയുടെ ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. താരം മനോഹരമായി പാടുന്ന ഒരു വീഡിയോയാണ് രാഘവ് പങ്കുവെച്ചത്.

പരിനീതിയുടെ ഒരു പഴയകാല വീഡിയോയാണ് രാഘവ് പങ്കുവെച്ചത്. തന്റെ ഭാര്യ എന്തുകൊണ്ടാണ് കൂടുതല്‍ പാട്ടുകള്‍ പാടാത്തത് എന്നു ചോദിച്ചു കൊണ്ടാണ് ഈ വീഡിയോ പങ്കുവെച്ചിരിയ്ക്കുന്നത്. പരിനീതിയുടെ ഒരു പഴയകാല അഭിമുഖത്തിന്റെ വേളയിലാണ് താരം പാടിയിരിയ്ക്കുന്നത്. ഭാര്യയുടെ പാട്ട് കേട്ട് തനിക്ക് രോമാഞ്ചം ഉണ്ടായെന്നാണ് രാഘവ് കുറിയ്ക്കുന്നത്.

” എന്റെ ഭാര്യ ഒരു കുട്ടിയെപ്പോലെയാണ്, പക്ഷേ ഒരു പ്രൊഫഷണലിനെ പോലെ പാടുന്നു… പാറൂ, എന്തുകൊണ്ടാണ് നിങ്ങള്‍ കൂടുതല്‍ തവണ പാടാത്തത്?’ -രാഘവ് വീഡിയോ പോസ്റ്റ് ചെയ്ത് കൊണ്ട് കുറിച്ചു. ഇതിന് രസകരമായ കമന്റാണ് പരിനീതിയും നല്‍കിയത്. താന്‍ രാഘവിന്റെ കോളിനായി കാത്തിരിയ്്ക്കുകയാണ്. ആ സമയം എന്റെ പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു കൊണ്ട് ഇരിയ്ക്കുകയാണോയെന്നാണ് പരിനീതി കമന്റ് ചെയ്തിരിയ്ക്കുന്നത്