Celebrity

യു എസ്സിലെ തണുപ്പ് ആസ്വദിച്ച് രചന നാരായണന്‍കുട്ടി, ക്യൂട്ട് സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കിട്ട് താരം

അഭിനേത്രി, നര്‍ത്തകി, അവതാരക എന്നീ നിലകളിലൊക്കെ തിളങ്ങി നില്‍ക്കുന്ന താരമാണ് രചന നാരായണന്‍കുട്ടി. സഹവേഷങ്ങളില്‍ തുടങ്ങി നായിക വേഷത്തില്‍ വരെ തിളങ്ങിയിട്ടുണ്ട് താരം. തീർത്ഥാടനം, നിഴല്‍ക്കൂത്ത് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച്‌ വെള്ളിത്തിരയിലേക്ക് വന്ന രചന നാരായണൻകുട്ടി ലക്കി സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി നായികയാവുന്നത്. മലയാളത്തില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.


സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന താരം എല്ലാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും അതിലൂടെ പങ്കിടാറുണ്ട്. ഇപ്പോഴിതാ സ്റ്റേജ് പ്രോഗ്രാമിന്റെ ഭാഗമായി യു.എസില്‍ എത്തിയ രചനയുടെ ഏറ്റവും പുതിയ ചിത്രം ശ്രദ്ധ നേടുകയാണ്. യു എസ്സിലെ തണുപ്പില്‍ സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് താരം പങ്കിട്ടിരിക്കുന്നത്. ‘‘തണുപ്പുള്ള ദിവസം കോട്ടണ്‍ കാന്‍ഡി ഡ്രസ്സ്: ശീതകാല തണുപ്പ് പിടിക്കുമ്പോൾ ആത്മാവിനെ കുളിർപ്പിക്കാനുള്ള മധുര പലഹാരം…’’ എന്ന ക്യാപ്ഷനും നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്. മാർച്ച്‌ 23ന് ന്യൂജേഴ്സിയിലെ വെയ്‌നിലാണ് രചനയുടെ പ്രോഗ്രാം. ഒരുമാസം മുൻപേ എത്തിയ രചനയുടെ ലക്ഷ്യം യു.എസ് ചുറ്റിക്കറങ്ങുകയാണ്.

അമേരിക്കയിലെ കാലാവസ്ഥ തനിക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് വ്യക്തമാക്കുന്ന സ്റ്റോറി കഴിഞ്ഞ ദിവസം താരം പങ്കിട്ടു. രചനയുടെ ചിത്രങ്ങളും സ്റ്റോറികളും കണ്ടിട്ട് അമേരിക്കയില്‍ തന്നെ സ്ഥിരതാമസമാകുമോ എന്ന് ആരാധകരില്‍ ചിലർ ചോദിക്കുന്നുണ്ട്. നൃത്തരംഗത്താണ് രചന ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.