അടുക്കളപ്പണി എളുപ്പമാക്കുന്നതിനായി പുതുപുത്തന്‍ വിദ്യകള്‍ കണ്ടെത്താന്‍ ആഗ്രഹിക്കാത്തവര്‍ കുറവായിരിക്കും. എന്നാല്‍ എളുപ്പണി നോക്കി പോയി പിന്നെ അതൊരു പണിയായി മാറുന്ന സാഹചര്യങ്ങളും കുറവല്ല. ഒരേ സമയം ജോലിഭാരവും സമയം ലാഭിക്കുന്നതിനായി കണ്ടെത്തുന്ന ഈ സൂത്രപ്പണികള്‍ക്ക് ശുചിത്വവും സുരക്ഷിതത്വവും ഉണ്ടോയെന്ന് കൂടി ശ്രദ്ധിക്കേണ്ടതാണ്. ഇപ്പോള്‍ വൈറലാവുന്നതും അത്തരത്തിലുള്ള ഒരു വീഡിയോയാണ്.
ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് അലോന ലോവന്‍ എന്ന അക്കൗണ്ടില്‍ നിന്നാണ്. വാഷിങ് മെഷിന്റെ ഉള്ളിലേക്ക് ഒരു ബാഗ് നിറയെ ഉരുളകിഴങ്ങ് ഇടുന്നു. പിന്നാലെ മെറ്റല്‍ സ്പോഞ്ച് സ്‌ക്രബ്ബറുകള്‍ ചേര്‍ത്ത് അടയ്ക്കുന്നു. ശേഷം മെഷീന്‍ റിന്‍സ് സൈക്കിളില്‍ ഇടുന്നു. ഉരുളക്കിഴങ്ങ് വാഷിങ് മെഷിനുള്ളില്‍ കഴുകുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. എന്നാല്‍ മെഷിന്‍ നിന്ന ശേഷം പുറത്തെടുക്കുമ്പോള്‍ ശരിക്കും ഉരുളകിഴങ്ങ് വൃത്തിയായിയാണ് ലഭിക്കുന്നത്. ഇതിനിടെ ഉരുളകിഴങ്ങ് കൊണ്ടുള്ള റെസിപ്പി തപ്പുകയാണ് പോസ്റ്റ് ഇട്ട വ്യക്തി.
ഈ വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളും എത്തുന്നുണ്ട്.’ കുറച്ച് ഉരുളകിഴങ്ങ് കഴുകനായി 80 ലിറ്റര്‍ വെള്ളം പാഴാക്കിയതായി ഒരാള്‍ പറഞ്ഞു. പച്ചകറി ഡിറ്റര്‍ജന്റ് ഉപയോഗിച്ച് കഴുകാമോയെന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.